സാന്റിയാഗോ ∙ ദ്വീപുവാസത്തിനെത്തിയ പാബ്ലോ നെരൂദയോടു കൂട്ടുകൂടി പ്രണയിനിക്കുവേണ്ടിയുള്ള കവിതക്കുറിമാനങ്ങൾക്കു സഹായം തേടുന്ന പാവം പോസ്റ്റ്മാന്റെ കഥ പറഞ്ഞ അന്റോണിയോ സ്കാർമെത്തയ്ക്കു വിട. നെരൂദ പ്രധാനകഥാപാത്രമായ ‘ഇൽ പോസ്റ്റിനോ’യിലൂടെ മാസ്മരികമായ വായനയും സിനിമാനുഭവവും ലോകത്തിനു സമ്മാനിച്ച സ്കാർമെത്ത (83) തിരക്കഥാകൃത്തും സംവിധായകനും ചിലെയുടെ നയതന്ത്ര ഉദ്യോഗസ്ഥനുമായിരുന്നു. അർബുദത്തെത്തുടർന്നാണു മരണം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചിലെയിൽ അഗുസ്തോ പിനോഷെയുടെ ഏകാധിപത്യത്തിനു കീഴിലെ ജീവിതവും പ്രണയവും പലായനവും മരണവും കാൽപനികതയുടെ ഉഗ്രഭംഗികൊണ്ടും ആത്മകഥാപരമായ തീക്ഷ്ണത കൊണ്ടും അനശ്വര സാഹിത്യമാക്കി മാറ്റിയ അസാധാരണ പ്രതിഭയായിരുന്നു സ്കാർമെത്ത. 1970കളിൽ സാൽവദോർ അയെൻദെയുടെ ജനാധിപത്യ സർക്കാരിനെ പിന്തുണച്ചു. പിനോഷെയുടെ 1973ലെ അട്ടിമറിക്കു പിന്നാലെ ചിലെയെ പൊതിഞ്ഞ അരക്ഷിതാവസ്ഥയിൽ നെരൂദ ഉൾപ്പെടെയുള്ള സുഹൃത്തുക്കൾ വിവരണാതീതമായ യാതനകളിലൂടെ കടന്നുപോയതിനു ദൃക്സാക്ഷിയായി. 1974ൽ ചിലെ വിട്ട്  ബർലിനില‍െത്തി. 

ADVERTISEMENT

‘നതിങ് ഹാപ്പൻഡ്’, ബേണിങ് പേഷ്യൻസ് എന്നിവയാണു മറ്റു ശ്രദ്ധേയ കൃതികൾ. ബേണിങ് പേഷ്യൻസ് സിനിമയാക്കിയതും സ്കാർമെത്ത തന്നെയാണ്.  1994ൽ ‘ഇൽ പോസ്റ്റിനോ: ദ് പോസ്റ്റ്മാൻ’ എന്ന ചിത്രം ലോകശ്രദ്ധ നേടി. ഫിലിപ് ന്വാറെ നെരൂദയായും മാസ്സിമോ ട്രോയിസി പോസ്റ്റ്മാനായും അഭിനയിച്ച ചിത്രത്തിന് 5 ഓസ്കർ നാമനിർദേശങ്ങൾ ലഭിച്ചു; ഒറിജിനൽ സ്കോറിനുള്ള ഓസ്കർ നേടി.

നോവലിലെ കഥാപാത്രത്തിന്റെ മരണം പോലെ, ഹൃദ്രോഗിയായിരുന്ന മാസ്സിമോ സിനിമാചിത്രീകരണത്തിനു തൊട്ടുപിന്നാലെ മരിച്ചത് വലിയ വാർത്തയുമായി. കവി ഡി. വിനയചന്ദ്രനാണ് ‘പോസ്റ്റ്മാൻ’ മലയാളത്തിലേക്കു വിവർത്തനം ചെയ്തത്. പിനോഷെ കാലഘട്ടത്തിനു തിരശീല വീണ 1989ൽ ചിലെയിൽ തിരിച്ചെത്തിയ സ്കാർമെത്ത 2000–2003 ൽ ബർലിനിൽ ചിലെയുടെ അംബാസഡറായി.

English Summary:

World famous Chilean writer Antonio Skarmeta passes away