മൃതദേഹം പുതപ്പിക്കാനുള്ള വെള്ളത്തുണി പോലുമില്ല; നിസ്സഹായരായി ഗാസ ജനത
ജറുസലം ∙ ഭക്ഷണവും മരുന്നുമില്ലാതെ വലയുന്ന വടക്കൻ ഗാസയിലെ ജനങ്ങൾക്കു സുരക്ഷിതമായി ഒഴിഞ്ഞുപോകാനായി ഉടൻ താൽക്കാലിക വെടിനിർത്തൽ വേണമെന്ന് യുഎൻ പലസ്തീൻ അഭയാർഥി സംഘടന (യുഎൻആർഡബ്ല്യൂഎ) അഭ്യർഥിച്ചു. 48 മണിക്കൂറിനിടെ ഗാസയിൽ 115 പലസ്തീൻകാർ കൊല്ലപ്പെട്ടു. 487 പേർക്കു പരുക്കേറ്റു. ഒരു വർഷത്തിനിടെ ഗാസയിൽ പരുക്കേറ്റ പലസ്തീൻകാരുടെ എണ്ണം ഒരുലക്ഷം കവിഞ്ഞു.

സമാധാന ചർച്ചകൾക്ക് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ ടെൽ അവീവിൽ എത്തിയെങ്കിലും ആക്രമണം നിർത്തില്ലെന്ന നിലപാടിലാണ് ഇസ്രയേൽ. പരുക്കേറ്റവർ കൺമുന്നിൽ മരിക്കുന്നതു കണ്ടുനിൽക്കേണ്ട അവസ്ഥയാണെന്ന് ഗാസ ആരോഗ്യമന്ത്രാലയം ഡയറക്ടർ മുനീർ അൽ ബർഷ് പറഞ്ഞു. മൃതദേഹങ്ങളെ പുതപ്പിക്കാനുള്ള വെള്ളത്തുണി പോലും ലഭ്യമല്ലാത്തതിനാൽ, തുണി വീട്ടിലുള്ളവർ സംഭാവന നൽകണമെന്ന് അഭ്യർഥിച്ചതായും അദ്ദേഹം പറഞ്ഞു.
വടക്കൻ ഗാസയെ ഇസ്രയേൽ സൈന്യം ബന്ദിയാക്കിയിട്ട് മൂന്നാഴ്ച പിന്നിടുമ്പോൾ മൃതദേഹങ്ങൾ റോഡിലും കെട്ടിടാവശിഷ്ടങ്ങൾക്കടിയിലും ഉപേക്ഷിക്കപ്പെട്ട നിലയിലാണ്. ആശുപത്രികളിൽ മരുന്നുകളടക്കം അവശ്യവസ്തുക്കളുമില്ല. മനുഷ്യദുരന്തത്തിന്റെ അങ്ങേയറ്റമാണു ഗാസയിലെന്ന് യുഎൻആർഡബ്ല്യൂഎ മേധാവി ഫിലിപ്പി ലാസറിനി പറഞ്ഞു. ഈ മാസാദ്യമാണ് ഇസ്രയേൽ ടാങ്കുകൾ വടക്കൻ ഗാസ വളഞ്ഞത്. മേഖല ഇസ്രയേൽ അധീനതയിലാക്കാനുള്ള തന്ത്രത്തിന്റെ ഭാഗമാണെന്നും സംശയമുയർന്നിട്ടുണ്ട്. ജബാലിയയിൽ ഇസ്രയേൽ സൈന്യവും ഹമാസും തമ്മിൽ വെടിവയ്പ് തുടരുന്നതായും റിപ്പോർട്ടുണ്ട്.
യുദ്ധം മൂലം ഗാസയുടെ സാമ്പത്തികരംഗം 70 വർഷം പിറകിലായി എന്ന് യുഎൻ ഡവലപ്മെന്റ് ഏജൻസി (യുഎൻഡിപി) പറഞ്ഞു. ജനങ്ങളുടെ ദുരിതം അവസാനിപ്പിക്കാൻ സഹായിക്കണമെന്ന് യുഎൻ വേൾഡ് ഫുഡ് പ്രോഗ്രാമിന്റെയും യുനിസെഫിന്റെയും മേധാവിമാർ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന് ഈ മാസം 11നു സന്ദേശം അയച്ചെങ്കിലും പ്രതികരിച്ചിട്ടില്ല. ഇതുവരെ ഇസ്രയേൽ ആക്രമണങ്ങളിൽ ഗാസയിൽ 42,718 പലസ്തീൻകാർ കൊല്ലപ്പെട്ടു.
അതേസമയം, ഹിസ്ബുല്ല ഇന്നലെ ടെൽ അവീവിനു സമീപമുള്ള സൈനികത്താവളത്തിലേക്ക് റോക്കറ്റാക്രമണം നടത്തി. യുഎസിലെ മിനസോഡ സർവകലാശാലയിൽ പലസ്തീൻ അനുകൂല പ്രകടനം നടത്തിയ വിദ്യാർഥികൾ അറസ്റ്റിലായി. ക്യാംപസിൽ താൽക്കാലിക കൂടാരങ്ങൾ ഉയർത്തി വിദ്യാർഥികൾ പ്രതിഷേധം തുടർന്നു.