ട്രൂഡോ രാജിവയ്ക്കണമെന്ന് 24 വിമത എംപിമാർ; ഖലിസ്ഥാൻ ഭീകരതയ്ക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യം
ഓട്ടവ ∙ കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ 28ന് അകം രാജിവയ്ക്കണമെന്ന് ലിബറൽ പാർട്ടിയിലെ 24 എംപിമാർ ആവശ്യപ്പെട്ടു. പാർലമെന്റ് ചേരുന്നതിനിടെ ആഴ്ചതോറും നടക്കുന്ന പാർട്ടി എംപിമാരുടെ യോഗത്തിലാണ് ഈ ആവശ്യം ഉയർന്നത്. ട്രൂഡോ ഭരണത്തിൽ എംപിമാർക്കുള്ള അതൃപ്തി യോഗത്തിൽ പ്രകടമായതായി റേഡിയോ കാനഡ റിപ്പോർട്ട് ചെയ്തു. ഭരണപരാജയം വിശദീകരിക്കുന്ന കത്ത് ബ്രിട്ടിഷ് കൊളംബിയ എംപി പാട്രിക് വീലർ പ്രധാനമന്ത്രിക്കു നൽകി. 28ന് അകം രാജിവച്ചില്ലെങ്കിൽ എന്തുചെയ്യുമെന്ന് കത്തിൽ പറയുന്നില്ല.

എന്നാൽ, ട്രൂഡോയെ പിന്തുണച്ച് ഒട്ടേറെ എംപിമാർ യോഗത്തിൽ സംസാരിച്ചു. മന്ത്രിസഭാ യോഗവും ട്രൂഡോയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു. പാർട്ടിയിലെ ഭൂരിപക്ഷം എംപിമാരും ട്രൂഡോയ്ക്കൊപ്പമാണെന്ന് മന്ത്രിസഭാംഗം ക്രിസ്റ്റിയ ഫ്രീലാൻഡ് പറഞ്ഞു. ട്രൂഡോയുടെ നേതൃത്വത്തിൽ ലിബറൽ പാർട്ടി അടുത്ത തിരഞ്ഞെടുപ്പിനെ നേരിടുമെന്നും അവർ പറഞ്ഞു. അടുത്ത ഒക്ടോബർ 25ന് അകമാണ് കാനഡയിൽ തിരഞ്ഞെടുപ്പു നടക്കേണ്ടത്. ജനപ്രീതി നഷ്ടമായ ട്രൂഡോ പിന്മാറിയാലേ തിരഞ്ഞെടുപ്പിൽ പാർട്ടിക്കു സാധ്യതയുള്ളുവെന്നാണ് വിമത എംപിമാരുടെ നിലപാട്.
ഖലിസ്ഥാൻ ഭീകരത ഗൗരവമായി കൈകാര്യം ചെയ്യണമെന്ന് ട്രൂഡോയോട് എംപിമാർ അഭ്യർഥിച്ചു. ഇന്ത്യ ഭീകരനായി പ്രഖ്യാപിച്ചിരുന്ന ഖലിസ്ഥാൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജർ കഴിഞ്ഞ ജൂണിൽ സറെയിലെ ഗുരുദ്വാരയ്ക്കു സമീപം കൊല്ലപ്പെട്ടതിൽ ഇന്ത്യയ്ക്കു പങ്കുള്ളതായി ട്രൂഡോ പാർലമെന്റിൽ ആരോപിച്ചിരുന്നു. ഇതിന്റെ പേരിൽ ഇന്ത്യ–കാനഡ നയതന്ത്രബന്ധം മോശമായിരുന്നു. എന്നാൽ ഇന്ത്യയുടെ പങ്ക് വ്യക്തമാക്കുന്ന തെളിവൊന്നും നൽകാൻ ട്രൂഡോയ്ക്കായില്ല.
നിജ്ജർ വധവുമായി ബന്ധപ്പെട്ട ഒരു തെളിവും തന്നിട്ടില്ലെന്ന് കാനഡ പുറത്താക്കിയ ഇന്ത്യൻ ഹൈക്കമ്മിഷണർ സഞ്ജയ് കുമാർ വർമ ന്യൂഡൽഹിയിൽ ടിവി അഭിമുഖത്തിൽ പറഞ്ഞു. ഖലിസ്ഥാൻ ഭീകരതയ്ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യ വ്യക്തമായ വിവരങ്ങൾ നൽകിയിട്ടും കാനഡ നടപടിയൊന്നും എടുത്തില്ലെന്നും അദ്ദേഹം പറഞ്ഞു.