യുദ്ധങ്ങൾ തുടങ്ങില്ല, തീരും; നയസൂചനകൾ നൽകി ട്രംപിന്റെ വിജയപ്രസംഗം
മയാമി ∙ ‘സൈനികമായി യുഎസിനെ കൂടുതൽ ശക്തമാക്കും. പക്ഷേ, യുദ്ധം അജൻഡയിലില്ല. 4 വർഷം നീണ്ട മുൻ ഭരണകാലത്തും യുദ്ധം ചെയ്തില്ല. ഐഎസിനെ നാം തകർത്തു. എന്നാൽ, അതിനായി യുദ്ധം ഉണ്ടാക്കിയില്ല. യുദ്ധം തുടങ്ങാനല്ല, അവസാനിപ്പിക്കാനാണു താൽപര്യം’– വിജയവഴിയിലായെന്ന് ഉറപ്പായ ശേഷം ഡോണൾഡ് ട്രംപ് ഫ്ലോറിഡയിലെ പാം ബീച്ച് കൺവൻഷൻ സെന്ററിൽ നടത്തിയ പ്രസംഗത്തിലെ ഏറ്റവും ശ്രദ്ധേയമായ വാക്കുകളായിരുന്നു ഇത്. യുഎസിന് ഒരു സുവർണയുഗം വാഗ്ദാനം ചെയ്തായിരുന്നു ട്രംപിന്റെ പ്രസംഗം. ഭാര്യ മെലനിയ, മറ്റു കുടുംബാംഗങ്ങൾ, നിയുക്ത വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസ്, അദ്ദേഹത്തിന്റെ ഇന്ത്യൻ വംശജയായ ഭാര്യ ഉഷ എന്നിവർ വേദിയിലുണ്ടായിരുന്നു.

എക്കാലത്തെയും രാഷ്ട്രീയ വിജയം
‘ഞാൻ നിങ്ങളുടെ 47–ാം പ്രസിഡന്റാണ്, 45–ാം പ്രസിഡന്റും’– ട്രംപ് പറഞ്ഞു. ഐക്യപ്പെടൽ എന്നതിലൂന്നിയായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. വിഭാഗീയതകൾ അവസാനിപ്പിക്കണമെന്ന് അദ്ദേഹം ജനങ്ങളോട് അഭ്യർഥിച്ചു. വിജയത്തിലേക്കുള്ള യാത്രയെ എക്കാലത്തെയും വലിയ രാഷ്ട്രീയ സംഭവം എന്നു വിശേഷിപ്പിച്ചു. ‘അമേരിക്കയ്ക്ക് ഇപ്പോൾ സഹായം ആവശ്യമുണ്ട്. ഇവിടെ തെറ്റായി നടക്കുന്നതെല്ലാം ശരിയാക്കും’– ട്രംപ് പറഞ്ഞു.
തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടന്ന വധശ്രമത്തെക്കുറിച്ചും അനുസ്മരിച്ചു. അന്നു ദൈവം തന്നെ രക്ഷിച്ചതിനു പിന്നിൽ അമേരിക്കയെ അഭിവൃദ്ധിപ്പെടുത്തുക എന്ന ലക്ഷ്യമുണ്ടായിരുന്നെന്നു പലരും പറഞ്ഞതായും ട്രംപ് വെളിപ്പെടുത്തി.
കുടിയേറ്റത്തിന് കുരുക്ക്
അനധികൃത കുടിയേറ്റത്തിന്റെ കാര്യത്തിൽ മുൻകാല നിലപാട് തുടരുമെന്ന് ട്രംപ് സൂചന നൽകി. അമേരിക്കയുടെ അതിർത്തികൾ അഭേദ്യമാക്കണമെന്നു പറഞ്ഞ അദ്ദേഹം നിയമവിധേയമായ കുടിയേറ്റത്തിലൂടെ ആളുകൾക്ക് ഇവിടെ വരാമെന്നും പ്രഖ്യാപിച്ചു.
നന്ദി മെലനിയ
ഭാര്യയും നിയുക്ത പ്രഥമവനിതയുമായ മെലനിയയ്ക്ക് ട്രംപ് നന്ദി പറഞ്ഞു. അമേരിക്കയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കുന്ന പുസ്തകത്തിന്റെ എഴുത്തുകാരി എന്നാണ് ട്രംപ് മെലനിയയെ വിശേഷിപ്പിച്ചത്.
മുത്താണ് മസ്ക്
വിജയപ്രസംഗത്തിൽ വ്യവസായിയും ശതകോടീശ്വരനുമായ ഇലോൺ മസ്കിനെ പുകഴ്ത്താൻ ട്രംപ് ധാരാളം സമയം ചെലവിട്ടു. പുതുതായി ഉദിച്ചുയർന്ന താരമെന്നു പറഞ്ഞാണ് മസ്കിനെ ട്രംപ് അവതരിപ്പിച്ചത്. പെൻസിൽവേനിയയിലെയും ഫിലഡെൽഫിയയിലെയും തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ പങ്കെടുത്തതിന് ട്രംപ് മസ്കിന് നന്ദി പറഞ്ഞു.
കുഞ്ഞിനെ കരുതലോടെ കയ്യിലെടുക്കുന്ന അമ്മയെപ്പോലെ സ്പേസ്എക്സ് റോക്കറ്റിനെ തിരികെപ്പിടിച്ചെടുത്ത സംവിധാനം അദ്ഭുതത്തോടെയാണു ടിവിയിൽ കണ്ടതെന്നും അതു കഴിഞ്ഞപ്പോൾ മസ്കിനെ നേരിട്ടുവിളിച്ച് അഭിനന്ദിച്ചെന്നും അദ്ദേഹം അനുസ്മരിച്ചു.