വധശിക്ഷയിൽ വർധന

കഴിഞ്ഞ വർഷം 55 രാജ്യങ്ങളിലായി വധശിക്ഷയ്ക്കു വിധേയരായത് മൂവായിരത്തിലേറെ പേർ. 2015നെ അപേക്ഷിച്ച് 56% വർധന. ചൈന പോലുള്ള പല രാജ്യങ്ങളിലും എത്രപേരെ വധിച്ചു എന്നതിനു കണക്കില്ല. ആയിരങ്ങൾക്കു വധശിക്ഷ നൽകി എന്നാണ് വിവരം.

ലഭ്യമായ വിവരങ്ങൾ വച്ച് 2016ൽ ഏറ്റവും കൂടുതൽ വധശിക്ഷ വിധിച്ച രാജ്യങ്ങൾ (ആദ്യ അഞ്ച്) 

1. ചൈന 

2. ഇറാൻ‌ 

3. സൗദി അറേബ്യ 

4. ഇറാഖ് 

5. പാക്കിസ്ഥാൻ 

(യുഎസ് ഏഴാം സ്ഥാനത്താണ്. 20 പേരാണ് മരണശിക്ഷ ഏറ്റുവാങ്ങിയത്. 1991നു ശേഷം യുഎസിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടവരുടെ ഏറ്റവും കുറഞ്ഞ എണ്ണം)

ഇന്ത്യയുടെ അയൽരാജ്യങ്ങളിൽ

1. പാക്കിസ്ഥാൻ – 360 (നടപ്പാക്കിയത്– 87)

2. ബംഗ്ലദേശ് – 245 (നടപ്പാക്കിയത്– 10)

3. ശ്രീലങ്ക – 79 (നടപ്പാക്കിയത്– 0)