പിറന്നാൾ ഓർമ്മകൾ
എന്റെ കുട്ടിക്കാലത്ത് പിറന്നാളുകൾ വളരെ ലളിതമായാണ് കൊണ്ടാടിയിരുന്നത്. ആർഭാടങ്ങൾ ഒന്നുമില്ല. ആരുടെ പിറന്നാളായാലും വീട്ടിൽ അന്നൊരു പായസം ഉണ്ടാക്കും. അത് തന്നെയാണ് ആഘോഷം. കേക്ക് മുറി .ക്കലൊന്നും എന്റെ വീട്ടിൽ ഉണ്ടായിരുന്നില്ല. പായസം തന്നെ വലിയ ഒരു കാര്യമായാണ് ഞങ്ങൾ കുട്ടികൾ

എന്റെ കുട്ടിക്കാലത്ത് പിറന്നാളുകൾ വളരെ ലളിതമായാണ് കൊണ്ടാടിയിരുന്നത്. ആർഭാടങ്ങൾ ഒന്നുമില്ല. ആരുടെ പിറന്നാളായാലും വീട്ടിൽ അന്നൊരു പായസം ഉണ്ടാക്കും. അത് തന്നെയാണ് ആഘോഷം. കേക്ക് മുറി .ക്കലൊന്നും എന്റെ വീട്ടിൽ ഉണ്ടായിരുന്നില്ല. പായസം തന്നെ വലിയ ഒരു കാര്യമായാണ് ഞങ്ങൾ കുട്ടികൾ കരുതിയിരുന്നത്.ഇന്നത്തെപ്പോലെ തോന്നുമ്പോഴൊക്കെ അന്നൊക്കെ പായസം ഉണ്ടാക്കാറില്ല.ഓണത്തിന്, പൂജയ്ക്ക് പിന്നെ പിറന്നാളുകൾക്ക്. മാത്രമല്ല അന്ന് തികച്ചും വെജിറ്റേറിയൻ ഭക്ഷണമാവും ഉണ്ടാവുക.വിശേഷ ദിവസങ്ങളിലൊന്നും എന്റെ വീട്ടിൽ നോൺ വെജ് ഉണ്ടാവാറില്ല. അതൊരു വിശ്വാസം.അത്രേയുള്ളു. ചില പ്രത്യേക ദിവസങ്ങളിലെ ചിക്കനും മട്ടണും ഒക്കെ ഉണ്ടാകുകയുള്ളൂ. മത്സ്യ ഭോജികളാണ് വീട്ടിലെ എല്ലാവരും അതിനാൽ വിശേഷ ദിവസങ്ങൾ ഒഴികെ എന്നും മത്സ്യം ഉണ്ടാവും.
ഇപ്പോൾ അങ്ങനെയാണോ. മിക്കവാറും എല്ലാ ദിവസവും മാംസാഹാരം ഉണ്ടാവും.അതുകൊണ്ടു ഇന്നത്തെ കുട്ടികൾക്ക് അതിനോടൊന്നും ഒരു പ്രത്യേകതയും ഇല്ല. ഞങ്ങളുടെ കാലത്തെ കാത്തിരുപ്പ് ഇപ്പോൾ ഒരുകാര്യത്തിനുമില്ല. കാരണം വിചാരിക്കുന്നതെന്തും അപ്പോൾ തന്നെ കിട്ടും .പിന്നെ കാത്തിരിക്കുന്നതെന്തിന്.
പിറന്നാളിന് പുതിയ ഉടുപ്പ് വാങ്ങുന്ന രീതിയും അന്നില്ല. അമ്പലത്തിൽ പോകുന്നു എങ്കിൽ ഉള്ളതിൽ നല്ല ഉടുപ്പെടുത്തിടും.സാമ്പത്തികമായി വളരെ ഭദ്രമായിരുന്നു കുടുംബം എങ്കിലും ലാളിത്യത്തിൽ വിശ്വസിച്ചിരുന്നു എന്റെ അമ്മ.ഗാന്ധിജിയുടെ കാലത്താണ് അവരൊക്കെ ജീവിച്ചത്.ലാളിത്യത്തിനു ഗാന്ധിജിയെക്കാൾ നല്ല ഒരു ഉദാഹരണം ഇല്ലല്ലോ .ഞങ്ങളുടെ തലയമുറ ഭാഗ്യമുള്ളവരാണ്.പഴയകാലവും ആധുനിക കാലവും അവർക്കു ആസ്വദിക്കാൻ പറ്റി.
അമ്മയുടെ ലളിതമായ രീതികൾ പിന്തുടരുന്ന ആളാണ് ഞാനും. ആവശ്യങ്ങളെല്ലാം നടക്കണം. അനാവശ്യങ്ങളും ആർഭാടങ്ങളും എന്തിനു. എന്റെ പേരക്കുട്ടികളും എന്റെ സുഹൃത്തുക്കളായ കുട്ടിക്കൂട്ടവും എന്നോട് യോജിക്കില്ല .ആഘോഷങ്ങൾ വേണം. അടിച്ചുപൊളിക്കണം അതാണ് അവരുടെ രീതി. ഒരു പിറന്നാൾ എന്നാൽ വലിയ ഒരു ആഘോഷമാണ്. കേക്ക് മുറിക്കലും വിഭവസമൃദ്ധമായ ഭക്ഷണവും ഉണ്ടാവും. അതിഥികളെ ക്ഷണിച്ചിട്ടുണ്ടാവും. സമ്മാനപൊതികളുമായി അവരെത്തും. ബാല്യവും കൗമാരവുമാണ് ഈ ആഘോഷങ്ങളിൽ ആർത്തു തിമിർക്കുന്നത്. മുതിർന്നു കഴിയുമ്പോൾ അവരുടെ ആഘോഷങ്ങളുടെ രീതിയും മാറും. ഇത്തരം പാർട്ടികൾക്ക് മദ്യം അവശ്യഘടകമാണ്.
കുട്ടിക്കൂട്ടത്തിൽ ഒരാളുടെ പിറന്നാൾ ആഘോഷത്തിൽ ഞാനും പങ്കെടുത്തു. സത്യത്തിൽ ഞാൻ അമ്പരന്നുപോയി .ആ കുട്ടിയുടെ കൂട്ടുകാർ തന്നെ പത്തിരുപത്തഞ്ചു പേരുണ്ടായിരുന്നു. ഞങ്ങളുടെ വീട്ടിനടുത്തുള്ള ബേക്കറിയിൽ ആയിരുന്നു ആഘോഷം. പാർട്ടി പുതിയ രീതിയിൽ ആയിരുന്നു.അതിഥികൾക്ക് ഇഷ്ടമുള്ളതെല്ലാം കഴിക്കാം. പിറന്നാൾ കാരി ബില്ല് അടച്ചോളും.എത്ര പണമാണോ അന്നവൾ ചെലവാക്കിയത്.
പിറന്നാൾ ആഘോഷം പോയിട്ട് ഒരു നേരത്തെ ഭക്ഷണം പോലുമില്ലാത്ത കുട്ടികളുണ്ട് ലോകത്ത്. അത് ഇടയ്ക്കൊന്നു ഓർമ്മിക്കണം എന്ന എന്റെ സ്ഥിരം ഉപദേശം കേട്ടാൽ ഉടനെ അവരെല്ലാം ചേർന്ന് 'ജനറേഷൻ ഗ്യാപ്പിനെ പറ്റി പറഞ്ഞു തുടങ്ങും. അത്ര പഴഞ്ചൻ മാരൊന്നുമല്ല മുതിർന്നവരും എന്ന് ഞാൻ തർക്കിക്കും. കാര്യം ശരിയാണ്.പുതിയ തലമുറയെ മനസ്സിലാവാതെയൊന്നുമല്ല. ഓരോരുത്തർക്ക് ഓരോ ആദർശങ്ങളുണ്ട്. അതിനനുസരിച്ചു അവരുടെ രീതികളും മാറും. അത്രേ ഉള്ളൂ.