ബോസ്നിയയിലെ യുദ്ധക്കുറ്റവാളികള്‍
കാല്‍നൂറ്റാണ്ടിലേറെമുന്‍പ്, യുഗൊസ്ളാവിയ എന്ന രാജ്യം ശിഥിലമായിക്കൊണ്ടിരിക്കേ സംഭവിച്ചതു രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം യൂറോപ്പിലുണ്ടായ ഏറ്റവും ഭീകരമായ കൂട്ടക്കൊലകളാണ്. വിശേഷിച്ചും, ബോസ്നിയ ഹെര്‍സഗോവിനയിലെ സ്രെബ്രനിസ പട്ടണത്തില്‍ 1995 ജൂലൈയില്‍ അഞ്ചു ദിവസങ്ങള്‍ക്കകം എണ്ണായിരം പേര്‍ കൊല്ലുപ്പെടുകയും
കാല്‍നൂറ്റാണ്ടിലേറെമുന്‍പ്, യുഗൊസ്ളാവിയ എന്ന രാജ്യം ശിഥിലമായിക്കൊണ്ടിരിക്കേ സംഭവിച്ചതു രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം യൂറോപ്പിലുണ്ടായ ഏറ്റവും ഭീകരമായ കൂട്ടക്കൊലകളാണ്. വിശേഷിച്ചും, ബോസ്നിയ ഹെര്‍സഗോവിനയിലെ സ്രെബ്രനിസ പട്ടണത്തില്‍ 1995 ജൂലൈയില്‍ അഞ്ചു ദിവസങ്ങള്‍ക്കകം എണ്ണായിരം പേര്‍ കൊല്ലുപ്പെടുകയും
കാല്‍നൂറ്റാണ്ടിലേറെമുന്‍പ്, യുഗൊസ്ളാവിയ എന്ന രാജ്യം ശിഥിലമായിക്കൊണ്ടിരിക്കേ സംഭവിച്ചതു രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം യൂറോപ്പിലുണ്ടായ ഏറ്റവും ഭീകരമായ കൂട്ടക്കൊലകളാണ്. വിശേഷിച്ചും, ബോസ്നിയ ഹെര്‍സഗോവിനയിലെ സ്രെബ്രനിസ പട്ടണത്തില്‍ 1995 ജൂലൈയില്‍ അഞ്ചു ദിവസങ്ങള്‍ക്കകം എണ്ണായിരം പേര്‍ കൊല്ലുപ്പെടുകയും
കാല്‍നൂറ്റാണ്ടിലേറെമുന്‍പ്, യുഗൊസ്ളാവിയ എന്ന രാജ്യം ശിഥിലമായിക്കൊണ്ടിരിക്കേ സംഭവിച്ചതു രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം യൂറോപ്പിലുണ്ടായ ഏറ്റവും ഭീകരമായ കൂട്ടക്കൊലകളാണ്. വിശേഷിച്ചും, ബോസ്നിയ ഹെര്‍സഗോവിനയിലെ സ്രെബ്രനിസ പട്ടണത്തില്‍ 1995 ജൂലൈയില്‍ അഞ്ചു ദിവസങ്ങള്‍ക്കകം എണ്ണായിരം പേര്‍ കൊല്ലുപ്പെടുകയും അവരുടെ മൃതദേഹങ്ങള്‍ കൂട്ടത്തോടെ കുഴിച്ചുമൂടപ്പെടുകയും ചെയ്തു.
അതിന് ഉത്തരവിടുകയും മേല്‍നോട്ടം വഹിക്കുകയും ചെയ്തതായി യുഎന്‍ ആഭിമുഖ്യത്തിലുള്ള രാജ്യാന്തര ട്രൈബ്യൂണല്‍ കുറ്റപ്പെടുത്തിയ ആളാണ് ബോസ്നിയയിലെ സെര്‍ബ് സൈന്യത്തലവനായിരുന്ന റാറ്റ്കോ മ്ളാഡിച്ച്. 'ബോസ്നിയയിലെ കശാപ്പുകാരന്‍' എന്നു പാശ്ചാത്യ മാധ്യമങ്ങള്‍ മുദ്രകുത്തിയ മ്ളാഡിച്ചിനെ 2017ല്‍ ട്രൈബ്യൂണല്‍ ജീവപര്യന്തം തടവിനു ശിക്ഷിച്ചു. യൂറോപ്പില്‍ വധശിക്ഷ നിലവിലില്ലാത്തതുകൊണ്ടുമാത്രം തൂക്കുമരത്തില്‍ നിന്നു രക്ഷപ്പെടുകയായിരുന്നു.
നെതര്‍ലന്‍ഡ്സിലെ ഹേഗിലുള്ള ട്രൈബ്യൂണലിന്‍റെ ആ വിധിക്കെതിരേ മ്ളാഡിച്ച് നല്‍കിയ അപ്പീല്‍ ട്രൈബ്യൂണലിന്‍റെ അഞ്ചംഗ ബെഞ്ച് ഇക്കഴിഞ്ഞ ചൊവ്വാഴ്ച (ജൂണ്‍ എട്ട്) തള്ളിക്കഞ്ഞു. ഇനി അപ്പീലില്ല. യൂറോപ്പിലെ ഏതെങ്കിലും രാജ്യത്തെ ജയിലിലായിരിക്കും ഈ എഴുപത്തെട്ടുകാരന്‍റെ ശിഷ്ടകാല ജീവിതം.
വംശീയഹത്യ (ജിനോസൈഡ്), യുദ്ധക്കുറ്റങ്ങള്‍, മാനവരാശിക്കെതിരായ കുറ്റങ്ങള്‍ എന്നിങ്ങനെയുള്ള അതീവ ഗുരുതരമായ കുറ്റങ്ങളാണ് മളാഡിച്ചിന്‍റെമേല്‍ ആരോപിക്കപ്പെട്ടിരുന്നത്. അവയില്‍ മിക്കതിനും മ്ളാഡിച്ച് ഉത്തരവാദിയാണെന്നു കേസ് വിചാരണ ചെയ്ത മൂന്നംഗ ബെഞ്ചിനു ബോധ്യമായിരുന്നു.
എന്നാല്‍ ആ വിധിക്കെതിരേ മ്ളാഡിക് നല്‍കിയ അപ്പീല്‍ കേട്ട അഞ്ചംഗ ബെഞ്ചിലെ മുഖ്യ ജഡ്ജിയായ ആഫ്രിക്കയിലെ സാംബിയ(ആഫ്രിക്ക)ക്കാരി പ്രിസ്ക മതിംബ ന്യംബെ വിയോജിപ്പ് പ്രകടിപ്പിച്ചു. അതിനാല്‍, ഭൂരിപക്ഷവിധിയായിട്ടാണ് അപ്പീല്‍ തള്ളപ്പെട്ടത്. വിധിന്യായത്തില്‍ പക്ഷേ, വിയോജിപ്പിനുള്ള കാരണങ്ങളൊന്നും വിശദീകരിച്ചിട്ടില്ല. മ്ളാഡിച്ചിനെതിരായ ഈ വിധിയെ 'ചരിത്രപ്രധാനം' എന്നു പറഞ്ഞു സ്വാഗതം ചെയ്തവരില്‍ ്യുഎസ് പ്രസിഡന്‍റ് ജോ ബൈഡനും ഉള്‍പ്പെടുന്നു.
മളാഡിച്ചിന്‍റെമേല്‍ ചുമത്തപ്പെട്ട അതേ കുറ്റങ്ങള്‍ക്കു ബോസ്നിയയിലെ അക്കാലത്തെ സെര്‍ബ് രാഷ്ട്രീയ നേതാവ് റാഡോവന്‍ കരാഡിസ്ച്ചിനെ 2016ല്‍ ട്രൈബ്യൂണല്‍ 40 വര്‍ഷത്തെ തടവിനു ശിക്ഷിക്കുകയുണ്ടായി. ഇംഗ്ളണ്ടിലെ ഒരു ദ്വീപിലുള്ള ജയിലില്‍ കഴിയുകയാണ് കരാഡിസ്ച്ച്. സമാനമായ കുറ്റങ്ങള്‍ ചുമത്തപ്പെട്ട മറ്റൊരാളായിരുന്നു ബോസ്നിയയുമായി അതിര്‍ത്തി പങ്കിടുന്ന സെര്‍ബിയയുടെ പ്രസിഡന്‍റായിരുന്ന സ്ളൊബോദന്‍ മിലോസെവിച്ച്. യുഗൊസ്ളാവിയയുടെയും പ്രസിഡന്‍റായിരുന്ന മിലോസെവിച്ചിനു പക്ഷേ, ട്രൈബ്യൂണലിന്‍റെ ശിക്ഷ അനുഭവിക്കേണ്ടിവന്നില്ല. വിചാരണയിലിരിക്കേ 2006ല്‍ ട്രൈബ്യൂണലിനോട് അനുബന്ധിച്ചുള്ള തടങ്കല്‍ കേന്ദ്രത്തില്‍വച്ചുതന്നെ ഹൃദയാഘാതംമൂലം മരിച്ചു.
യൂറോപ്പിന്‍റെ തെക്കു കിഴക്കന്‍ മേഖലയിലെ ഒരു പ്രധാന രാജ്യമായിരുന്ന യൂഗൊസ്ളാവിയ തകരാന്‍ തുടങ്ങിയതു 1991ല്‍ ആയിരുന്നു. സെര്‍ബിയ, ക്രൊയേഷ്യ, ബോസ്നിയ ഹെര്‍സഗോവിന, സ്ളൊവേനിയ, മസിഡോണിയ, മോണ്‍ടിനെഗ്രോ എന്നീ ആറു റിപ്പബ്ളിക്കുകള്‍ അടങ്ങിയ ഒരു ഫെഡറേഷനായിരുന്നു അത്. ഓരോ റിപ്പബ്ളിക്കും വ്യത്യസ്ത വംശീയ വിഭാഗങ്ങളുടെ മേധാവിത്തത്തില്‍ ആയിരുന്നുവെങ്കിലും ദീര്‍ഘകാലം രാഷ്ട്രത്തലവനായിരുന്ന മാര്‍ഷല്‍ ജോസിഫ് ടിറ്റോയ്ക്ക് അവയെയെല്ലാം ഒന്നിച്ചുനിര്‍ത്താന്‍ കഴിഞ്ഞു. അദ്ദേഹത്തിന്‍റെ മരണത്തോടെ ഘടകരാജ്യങ്ങള്‍ ഒന്നൊന്നായി വേറിട്ടുപോകാന്‍ ശ്രമം തുടങ്ങി.
ഏറ്റവും വലിയ റിപ്പബ്ളിക്കായിരുന്ന സെര്‍ബിയയുടെ മേധാവിത്തത്തില്‍ മറ്റുവര്‍ക്കുള്ള അസംതൃപ്തിയായിരുന്നു കാരണം. സെര്‍ബിയ ക്ഷോഭിക്കുകയും മറ്റുള്ളവര്‍ വേറിട്ടുപോകുന്നതു സൈന്യത്തെ ഉപയോഗിച്ചു തടയുകയും ചെയ്തു. മറ്റു ഘടക റിപ്പബ്ളിക്കുകളില്‍ സെര്‍ബ് വംശജര്‍ക്കു ഭൂരിപക്ഷമുള്ള പ്രദേശങ്ങള്‍ പിടിച്ചെടുത്ത് സെര്‍ബിയയില്‍ ലയിപ്പിക്കാനുള്ള ശ്രമവുമുണ്ടായി. ഒരു വിശാല സെര്‍ബിയയായിരുന്നു ലക്ഷ്യം. സ്ളൊവേനിയയും ക്രൊയേഷ്യയുമാണ് ആദ്യം വേറിട്ടുപോവുകയും അതിന്‍റെ പ്രത്യാഘാതങ്ങള്‍ അനുഭവിക്കാന്‍ തുടങ്ങുകയും ചെയ്തത്. മുസ്ലിം ഭൂരിപക്ഷ പ്രദേശമായ ബോസ്നിയയും സ്വതന്ത്രമാകാന്‍ തീരുമാനിച്ചതോട ആഭ്യന്തര യുദ്ധം ഭീകര രൂപം കൈക്കൊണ്ടു. ബോസ്നിയന്‍ സെര്‍ബ് തീവ്രവാദികള്‍ സെര്‍ബിയന്‍ സൈന്യത്തിന്‍റെ സഹായത്തോടെ നടത്തിയ ആക്രമണം യുറോപ്പിനെ മാത്രമല്ല, ലോകത്തെ പൊതുവില്‍തന്ന നടുക്കി.
യുഎന്‍ ഇടപെടുകയും ബോസ്നിയയുടെ കിഴക്കെ അറ്റത്തുള്ള സ്രെബ്രനിസ പട്ടണയെ സുരക്ഷിത മേഖലയായി പ്രഖ്യാപിക്കുകയും ജനങ്ങളുടെ രക്ഷയ്ക്കായി അവിടെ സമാധാന സൈന്യത്തെ വിന്യസിപ്പിക്കുകയും ചെയ്തു. ഡച്ചുകാരുടെ ആ സൈന്യം നിസ്സഹായരായി നോക്കിനില്‍ക്കേയാണ് റാറ്റ്കോ മ്ളാഡിച്ചിന്‍റെ ഉത്തരവ് പ്രകാരം 1995 ജൂലൈയില്‍ അഞ്ചു ദിവസത്തിനകം എണ്ണായിരത്തിലേറെ പേരെ ബോസ്നിയന്‍ സെര്‍ബ് സൈന്യം കൂട്ടക്കൊല ചെയ്തത്.
കുട്ടികള്‍ ഉള്‍പ്പെടെയുള്ള പുരുഷന്മാരെ തിരഞ്ഞുപിടിച്ചു വരിയായി നിര്‍ത്തി വെടിവച്ചുകൊല്ലുകയായിരുന്നു. മൃതദേഹങ്ങള്‍ ബുള്‍ഡോസറുകള്‍ കൊണ്ടുതള്ളി വലിയ കുഴികളിലാക്കി മൂടി. ഒട്ടേറെ പേര്‍ ജീവനോടെയും കുഴിച്ചുമൂടപ്പെട്ടു. അവിടെയെത്തിയ പാശ്ചാത്യ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതാണ് ഈ വിവരങ്ങള്‍. മ്ളാഡിച്ചിനും കരാഡിസ്ച്ചിനും എതിരെ രാജ്യാന്തര ട്രൈബ്യൂണല്‍ മുമ്പാകെ മൊഴിനല്‍കിയ നൂറുകണക്കിനു സാക്ഷികള്‍ അവ സ്ഥിരീകരിക്കുകയും ചെയ്തു. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം യൂറോപ്പില്‍ നടന്ന ഏറ്റവും വലിയ കൂട്ടക്കൊലയായിട്ടാണ് സ്രെബ്രനിസ സംഭവം എണ്ണപ്പെടുന്നത്.
ബോസ്നിയയുടെ തലസ്ഥാനമായ സരയേവോ മൂന്നര വര്‍ഷമായി സെര്‍ബ് സൈന്യം വളഞ്ഞിരിക്കുകയായിരുന്നു. ചുറ്റുമുള്ള ഉയര്‍ന്ന സ്ഥലങ്ങളില്‍ നിന്നു നഗരത്തിലേക്കു പീരങ്കികളില്‍നിന്നും ടാങ്കുകളില്‍നിന്നും വെടിയുണ്ടകള്‍ ചീറിപ്പാഞ്ഞു. ആയിരക്കണക്കിനാളുകള്‍ അവയ്ക്കിരയായി. മറ്റ് ഒട്ടേറെ സ്ഥലങ്ങളിലും ആക്രമണം നടന്നു. മൊത്തം ഒരു ലക്ഷം പേര്‍ മരിക്കുകയും 22 ലക്ഷം പേര്‍ വഴിയാധാരമാവുകയും ചെയ്തു.
അമേരിക്കയുടെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചകളെ തുടര്‍ന്നാണ് ആഭ്യന്തരയുദ്ധം അവസാനിച്ചത്. ഒത്തുതീര്‍പ്പനുസരിച്ച് ബോസ്നിയ ഹെര്‍സഗോവിന രണ്ടു ഭാഗങ്ങളുള്ള ഒരു രാജ്യമായി. ഒരു ഭാഗം ബോസ്നിയാക് (ബോസ്നിയന്‍ മുസ്ലിം)-ക്രൊയേറ്റ് ഫെഡറേഷനും മറ്റേ ഭാഗം ബോസ്നിയന്‍ സെര്‍ബ് റിപ്പബ്ളിക്കും. രാജ്യത്തിന്‍റെ പ്രസിഡന്‍റ് സ്ഥാനവും മറ്റ് ഉദ്യോഗങ്ങളുമെല്ലാം അവര്‍ പങ്കിടുന്നു.
യുഗൊസ്ളാവ് ആഭ്യന്തര യുദ്ധകാലത്തു നടന്ന ഭീകരമായ അക്രമങ്ങള്‍ക്ക് ഉത്തരവാദികളായവരെ നിയമത്തിന്‍റെ മുന്‍പാകെ കൊണ്ടുവരണമെന്നതു യുഎന്‍ രക്ഷാസമിതിയുടെ തീരുമാനമായിരുന്നു. അതനുസരിച്ച് 1993 മേയില്‍ രാജ്യാന്തര ട്രൈബ്യൂണല്‍ സ്ഥാപിതമായി. രണ്ടാം ലോകമഹായുദ്ധത്തിലെ അതിക്രമങ്ങള്‍ വിചാരണ ചെയ്ത ന്യൂറംബര്‍ഗ് ട്രൈബ്യൂണലിനുശേഷം സമാനമായ ഒരു താല്‍ക്കാലിക കോടതി സ്ഥാപിതമാകുന്നത് അതാദ്യമായിരുന്നു.
മുഖ്യപ്രതികളായ മ്ളാഡിച്ചും കരാഡിസ്ച്ചും വര്‍ഷങ്ങളോളം ഒളിവിലായിരുന്നു. താടിയും മുടിയും നീട്ടി പ്രകൃതി ചികില്‍സകനെന്ന വ്യാജേന ഒരു ഗ്രാമത്തില്‍ ഒളിച്ചുപാര്‍ക്കുന്നതിനിടയിലാണ് 2008ല്‍ കരാഡിസ്ച്ച് പിടിയിലായത്. മൂന്നു വര്‍ഷത്തിനുശേഷം റുമാനിയന്‍ അതിര്‍ത്തിക്കടുത്തുള്ള ഒരു ഗ്രാമത്തിലെ ബന്ധുവീട്ടില്‍വച്ച് മ്ളാഡിച്ചും പിടിയിലായി.
സ്വന്തം ജനങ്ങളെ രക്ഷിക്കാനായി വിധിയാല്‍ തിരഞ്ഞെടുക്കപ്പെട്ടവനാണ് താനെന്നായിരുന്നു ട്രൈബ്യൂണല്‍ മുന്‍പാകെ മ്ളാഡിച്ചിന്‍റെ വാദം. ചെയ്തുകൂട്ടിയ പാപങ്ങളിലൊന്നും ഖേദം പ്രകടിപ്പിച്ചില്ല. സ്രെബ്രനിസ സംഭവത്തിന്‍റെ അടുത്ത വര്‍ഷം മ്ളാഡിച്ചിന്‍റെ ഇരുപത്തിനാലുകാരിയായ മകള്‍ ആത്മഹത്യ ചെയ്തു. പിതാവ് നടത്തിയ കൊടിയ പാതകങ്ങള്‍ സൃഷ്ടിച്ച മാനസികാസ്വാസ്ഥ്യമാണ് അതിനു കാരണമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
ഈ പംക്തിയെക്കുറിച്ചുള്ള അഭിപ്രായങ്ങൾ kobeidulla1234@gmail.com എന്ന മെയിൽ ഐഡിയിൽ പങ്കുവയ്ക്കാം
Content Summary : Genocide conviction upheld against former Bosnian Serb Military Chief Mladic