അവസാനിക്കാത്ത നേപ്പാള്‍ രാഷ്ട്രീയ നാടകങ്ങള്‍
നേപ്പാളിലെ രാഷ്ട്രീയ നാടകങ്ങള്‍ ഒരു ടെലിവിഷന്‍ പരമ്പരപോലെ നീണ്ടുനീണ്ടു പോവുകയാണ്. പ്രധാനമന്ത്രി ഖഡ്ക പ്രസാദ് ശര്‍മ ഓലി എന്ന കെ.പി.ഓലിയുടെ തീരുമാനങ്ങള്‍ക്കെതിരെ ഏഴു മാസങ്ങള്‍ക്കിടയില്‍ രണ്ടാമതുംസുപ്രീം കോടതി ഇടപെട്ടതാണ് ഏറ്റവും ഒടുവിലത്തെ സുപ്രധാന സംഭവവികാസം. പ്രധാനമന്ത്രിസ്ഥാനം
നേപ്പാളിലെ രാഷ്ട്രീയ നാടകങ്ങള്‍ ഒരു ടെലിവിഷന്‍ പരമ്പരപോലെ നീണ്ടുനീണ്ടു പോവുകയാണ്. പ്രധാനമന്ത്രി ഖഡ്ക പ്രസാദ് ശര്‍മ ഓലി എന്ന കെ.പി.ഓലിയുടെ തീരുമാനങ്ങള്‍ക്കെതിരെ ഏഴു മാസങ്ങള്‍ക്കിടയില്‍ രണ്ടാമതുംസുപ്രീം കോടതി ഇടപെട്ടതാണ് ഏറ്റവും ഒടുവിലത്തെ സുപ്രധാന സംഭവവികാസം. പ്രധാനമന്ത്രിസ്ഥാനം
നേപ്പാളിലെ രാഷ്ട്രീയ നാടകങ്ങള്‍ ഒരു ടെലിവിഷന്‍ പരമ്പരപോലെ നീണ്ടുനീണ്ടു പോവുകയാണ്. പ്രധാനമന്ത്രി ഖഡ്ക പ്രസാദ് ശര്‍മ ഓലി എന്ന കെ.പി.ഓലിയുടെ തീരുമാനങ്ങള്‍ക്കെതിരെ ഏഴു മാസങ്ങള്‍ക്കിടയില്‍ രണ്ടാമതുംസുപ്രീം കോടതി ഇടപെട്ടതാണ് ഏറ്റവും ഒടുവിലത്തെ സുപ്രധാന സംഭവവികാസം. പ്രധാനമന്ത്രിസ്ഥാനം
നേപ്പാളിലെ രാഷ്ട്രീയ നാടകങ്ങള്‍ ഒരു ടെലിവിഷന്‍ പരമ്പരപോലെ നീണ്ടുനീണ്ടു പോവുകയാണ്. പ്രധാനമന്ത്രി ഖഡ്ക പ്രസാദ് ശര്‍മ ഓലി എന്ന കെ.പി. ഓലിയുടെ തീരുമാനങ്ങള്‍ക്കെതിരെ ഏഴു മാസങ്ങള്‍ക്കിടയില്‍ രണ്ടാമതും സുപ്രീം കോടതി ഇടപെട്ടതാണ് ഏറ്റവും ഒടുവിലത്തെ സുപ്രധാന സംഭവവികാസം.
പ്രധാനമന്ത്രിസ്ഥാനം നഷ്ടപ്പെടാതിരിക്കാന്‍ എല്ലാ അടവുകളും പയറ്റിക്കൊണ്ടിരുന്ന ഓലി രാജിവയ്ക്കാന്‍ നിര്‍ബന്ധിതനായി. സുപ്രീംകോടതിയുടെ തീരുമാനം അനുസരിച്ച് നേപ്പാളി കോണ്‍ഗ്രസ് നേതാവ് ഷേര്‍ ബഹാദുര്‍ ദ്യൂബ പുതിയ പ്രധാനമന്തിയാവുകയും ചെയ്തു.
ഉദ്വേഗജനകമായ ദിനങ്ങള്‍ ഇനിയും വരാനിരിക്കുന്നു. ഒരു മാസത്തിനകം ദ്യൂബ പാര്‍ലമെന്‍റില്‍ ഭൂരിപക്ഷം തെളിയിക്കേണ്ടതുണ്ട്. അദ്ദേഹത്തിന്‍റെ പാര്‍ട്ടിക്കു സ്വന്തം നിലയില്‍ ഭൂരിപക്ഷമില്ല. മറ്റു ചില കക്ഷികളുടെ പിന്തുണ വേണ്ടിവരും. ഓലിയുടെ യൂനിഫൈഡ് മാര്‍ക്സിസ്റ്റ-ലെനിനിസ്റ്റ് കമ്യൂണിസറ്റ് പാര്‍ട്ടിയിലെതന്നെ ഒരു വിഭാഗം സഹായം വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും അവസാന ഘട്ടത്തില്‍ എന്തു സംഭവിക്കുമെന്ന് ആര്‍ക്കും നിശ്ചയമില്ല.
കടുത്ത സാമ്പത്തിക പ്രതിസന്ധിയും കോവിഡ് മഹാമാരി മൂലമുള്ള പ്രശ്നങ്ങളും മൂലം രാജ്യം വീര്‍പ്പുമുട്ടിക്കൊണ്ടിരിക്കേയാണ് ഇതെല്ലാം. നേപ്പാളില്‍ ഇതിനകം ആറര ലക്ഷത്തിലേറെ പേര്‍ക്കു കോവിഡ് ബാധിക്കുകയും പതിനായിരം പേര്‍ മരിക്കുകയും ചെയ്തുകഴിഞ്ഞു.
മൂന്നു വര്‍ഷംമുന്‍പ്, രണ്ടാം തവണ പ്രധാനമന്ത്രിയായ ഓലി സഖ്യകക്ഷിയായ മാവോയിസ്റ്റ് സെന്‍റര്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുമായി തുടക്കം മുതല്‍ക്കേ ഉടക്കിലായിരുന്നു. സ്വന്തം കക്ഷിയിലെതന്നെ ഒരു വിഭാഗവുമായും അദ്ദേഹം ഇടഞ്ഞു. എല്ലാവരുംകൂടി തന്നെ മറിച്ചിടാന്‍ ശ്രമിക്കുകയാണെന്നായിരുന്നു അദ്ദേഹത്തിന്‍റെ പരാതി.
അവരെ ചെറുക്കാനാണ് പ്രസിഡന്‍റ് ബിദ്യ ദേവി ഭണ്ഡാരിയുടെ ഒത്താശയോടെ ഓലി രണ്ടുതവണ (കഴിഞ്ഞ വര്‍ഷം ഡിസംബറിലും ഈ വര്‍ഷം മേയിലും) പാര്‍ലമെന്‍റ് പിരിച്ചുവിട്ടത്. പുതിയ ഇടക്കാല തെരഞ്ഞെടുപ്പിനു തീയതി നിശ്ചയിക്കുകയുമുണ്ടായി. രണ്ടു തവണയും സുപ്രീംകോടതി ഇടപെടുകയും ഈ നടപടികള്‍ ഭരണഘടനാ വിരുദ്ധമാണെന്നു പറഞ്ഞു റദ്ദാക്കുകയും ചെയ്തു.
ഇതോടെ പ്രസിഡന്‍റും വിവാദത്തിലായി. ഓലിയെ സഹായിക്കാന്‍ ഭരണാഘടനാ വിരുദ്ധമായി പെരുമാറിയെന്ന പേരില്‍ അവരെ ഇംപീച്ച് ചെയ്യാനുള്ള ആലോചനകളും നടന്നുവരുന്നു. മുന്‍പ് ഓലിയുടെ പാര്‍ട്ടിയിലെ ഒരു നേതാവായിരുന്നു ഈ വനിത.
മാവോയിസ്റ്റ് പാര്‍ട്ടിയുമായുള്ള ഓലിയുടെ വടംവലി നേരത്തെതന്നെയുള്ളതാണ്. 2015ല്‍ ആദ്യതവണയും അദ്ദേഹം പ്രധാനമന്ത്രിയായത് അവരുടെ പിന്തുണയോടെയായായിരുന്നു. പക്ഷേ, പത്തു മാസമായപ്പോള്‍ അവര്‍ ഷേര്‍ ബഹാദുര്‍ ദ്യൂബയുടെ പ്രതിപക്ഷ നേപ്പാളി കോണ്‍ഗ്രസ്സിനോടൊപ്പം ചേര്‍ന്നു, ഓലിക്കെതിരെ തിരിഞ്ഞു. രാജിവയ്ക്കുകയല്ലാതെ ഓലിക്കു നിവൃത്തിയില്ലാതായി.
എന്നിട്ടും, 2017ലെ പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പില്‍ മാവോയിസ്റ്റുകളുമായിത്തന്നെ അദ്ദേഹം സഖ്യമുണ്ടാക്കി. കാഠ്മണ്ടുവിലെ ചൈനീസ് അംബാസ്സഡറുടെ ശ്രമഫലമായിരുന്നു അത്. അവരുടെ മധ്യസ്ഥത്തില്‍തന്നെ അടുത്ത വര്‍ഷം രണ്ടു പാര്‍ട്ടികളും തമ്മില്‍ ലയിക്കുകയും നേപ്പാള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയെന്ന പുതിയ കക്ഷി രൂപംകൊള്ളുകയും ചെയ്തു.
ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ കമ്യൂണിസ്റ്റ് പാര്‍ട്ടിയെന്നാണ് ഇതു വിശേഷിപ്പിക്കപ്പെട്ടിരുന്നത്. പക്ഷേ, ഏതാനും മാസങ്ങള്‍ക്കകം പ്രശ്നമായി. നേരത്തെതന്നെ ആ പേരിലുണ്ടായിരുന്ന മറ്റൊരു പാര്‍ട്ടി എതിര്‍ക്കുകയും പുതിയ പാര്‍ട്ടിക്ക് ആ പേര് ഉപയോഗിക്കാന്‍ കഴിയാതാവുകയും ചെയ്തു. ഓലിയുടെയും മാവോയിസ്റ്റുകളുടെയും പാര്‍ട്ടികള്‍ വേര്‍പിരിഞ്ഞു.
പാര്‍ലമെന്‍റില്‍ മൂന്നില്‍ രണ്ടിന്‍റെ ഭൂരിപക്ഷമുണ്ടായിരുന്നിട്ടും നേരാംവണ്ണം ഭരണം നടത്താന്‍ അവര്‍ക്കായിരുന്നല്ല. രണ്ടര വര്‍ഷത്തിനുശേഷം പ്രധാനമന്ത്രിസ്ഥാനം മാവോയിസ്റ്റ് നേതാവ് പുഷ്പകമല്‍ ദഹല്‍ എന്ന പ്രചണ്ഡയ്ക്ക് ഓലി ഒഴിഞ്ഞുകൊടുക്കണമെന്നു ധാരണയുണ്ടായിരുന്നു. അതു പാലിക്കപ്പെട്ടില്ല.
ഇരുവരും പുതിയ പാര്‍ട്ടിയുടെ സഹാധ്യക്ഷരായിരുന്നിട്ടും പ്രചണ്ഡയുമായി ആലോചിക്കാതെ ഓലി സുപ്രധാന തീരുമാനങ്ങള്‍ കൈക്കൊള്ളുന്നുവെന്ന പരാതിയുമുണ്ടായി. ഓലിയുടെ ഏകപക്ഷീയമായ നീക്കങ്ങള്‍ അദ്ദേഹത്തിന്‍റെ സ്വന്തം പാര്‍ട്ടിയായ യൂനിഫൈഡ് മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റ് പാര്‍ട്ടിയിലെ സീനിയര്‍ നേതാക്കളും മുന്‍പ്രധാനമന്ത്രിമാരുമായ മാധവ്കുമാര്‍ നേപ്പാള്‍, ജലനാഥ് ഖനല്‍ തുടങ്ങിയവരെയും ചൊടിപ്പിച്ചു.
ഭരണരംഗത്തെ കെടുകാര്യസ്ഥത, അഴിമതി, സ്വജനപക്ഷപാതം തുടങ്ങിയ ആരോപണങ്ങളും ഓലിക്കെതിരെ ഉന്നയിക്കപ്പെടുകയായിരുന്നു. അവിശ്വാസ പ്രമേയത്തിലൂടെ അദ്ദേഹത്തെ പുറത്താക്കാനുള്ള ശ്രമവുമുണ്ടായി. പാര്‍ലമെന്‍റ് (പ്രതിനിധി സഭ) പിരിച്ചുവിടാന്‍ ആദ്യമായി കഴിഞ്ഞ ഡിസംബറില്‍ പ്രസിഡന്‍റിനെ ഓലി ഉപദേശിച്ചത് ആ സാഹചര്യത്തിലാണ്. പ്രസിഡന്‍റ് ഭണ്ഡാരി ഉടന്‍ അതിനു സമ്മതിച്ചു. പുതിയ തിരഞ്ഞെടുപ്പിന് ഉത്തരവിടുകയും ചെയ്തു.
നാടകീയ സംഭവങ്ങളുടെ ഒരു ഘോഷയാത്രയാണ് തുടര്‍ന്നുണ്ടായത്. രാജ്യത്തിന്‍റെ പല ഭാഗങ്ങളിലും പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. ഭരിക്കുന്ന കക്ഷിക്കു ഭൂരിപക്ഷമുള്ളപ്പോള്‍ പാര്‍ലമെന്‍റ് പിരിച്ചുവിടാന്‍ ഭരണഘടന അനുവദിക്കുന്നില്ലെന്നു ഈ വര്‍ഷം ഫെബ്രുവരിയില്‍ സുപ്രീം കോടതി വിധിച്ചു. അങ്ങനെ പുനഃസ്ഥാപിതമായ 275 അംഗ പാര്‍ലമെന്‍റില്‍ ഓലി വിശ്വാസവോട്ടു തേടിയപ്പോള്‍ 124 പേര്‍ക്കെതിരെ അദ്ദേഹത്തെ പിന്തുണച്ചത് വെറും 93 പേര്‍.
പകരം മന്ത്രിസഭ ഉണ്ടാക്കാന്‍ പ്രതിപക്ഷ നേതാവ് ദ്യൂബ തയാറായിരുന്നു. മാവോയിസ്റ്റ് സെന്‍റര്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി, യൂനിഫൈഡ് മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ മാധവ് കുമാര്‍ നേപ്പാള്‍-ജലനാഥ് ഖനല്‍ വിഭാഗം, ജനത സമാജ്വാദി പാര്‍ട്ടിയിലെ ബാബുറാം ഭട്ടറായ്-ഉപേന്ദ്ര യാദവ് വിഭാഗം എന്നിവയില്‍ ഉള്‍പ്പെടുന്ന 149 എംപിമാര്‍ അദ്ദേഹത്തിനു രേഖാമൂലം പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.
പക്ഷേ, ദ്യൂബയുടെ അവകാശവാദം പ്രസിഡന്‍റ് അംഗീകരിച്ചില്ല. ഓലിയുടെ നിര്‍ദേശാനുസരണം അവര്‍ മേയ് 21നു വീണ്ടും പാര്‍ലമന്‍റ് പിരിച്ചുവിട്ടു. നവംബറില്‍ നടത്താന്‍ തീരുമാനിച്ച പുതിയ തിരഞ്ഞെടുപ്പ് വരെ പ്രധാനമന്ത്രിയായി തുടരാന്‍ ഓലിയെ അനുവദിക്കുകയും ചെയ്തു.
ഇതിനെതിരെ ദ്യൂബയും അദ്ദേഹത്തെ പിന്തുണയ്ക്കാന്‍ സമ്മതിച്ചിരുന്ന എംപിമാരും സമര്‍പ്പിച്ച ഹര്‍ജികളിന്മേലാണ് സുപ്രീംകോടതിയുടെ ഇക്കഴിഞ്ഞ തിങ്കളാഴ്ചയിലെ (ജൂലൈ 12) വിധി. പാര്‍ലമന്‍റ് പിരിച്ചുവിട്ട നടപടി ചീഫ് ജസ്റ്റിസിന്‍റെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ച് റദ്ദാക്കി.
ഭൂരിപക്ഷ പിന്തുണയുണ്ടെന്ന ദ്യൂബയുടെ അവകാശവാദം തല്‍ക്കാലം കോടതി അംഗീകരിക്കുകയും അതിന്‍റെ അടിസ്ഥാനത്തില്‍ അദ്ദേഹത്തെ പ്രധാനമന്ത്രിയായി നിയമിക്കാന്‍ ഉത്തരവിടുകയും ചെയ്തു. ഒരു മാസത്തിനകം ദ്യൂബ പാര്‍ലമെന്‍റില്‍ ഭൂരിപക്ഷം തെളിയിക്കണമെന്നും ഉത്തരവില്‍ പറയുന്നു.
പിറ്റേന്നുതന്നെ ദ്യൂബ പ്രസിഡന്‍റ് ഭണ്ഡാരിയുടെ മുന്‍പാകെ സ്ഥാനമേറ്റു. എഴുപത്തഞ്ചുകാരനായ അദ്ദേഹം നേപ്പാളിന്‍റെ പ്രധാനമന്ത്രിയാകുന്നത് ഇത് അഞ്ചാം തവണയാണെങ്കിലും മുന്‍പൊരിക്കലും രണ്ടു വര്‍ഷത്തിലധികം തുടരാനായിരുന്നില്ല. നേപ്പാള്‍ രാഷ്ട്രീയരംഗത്തെ അസ്ഥിരതയ്ക്ക് ഒരുദാഹരണം മാത്രമാണ് ദ്യൂബയുടെ ഈ അനുഭവം. വിവിധകക്ഷികളില്‍പ്പെട്ട മറ്റു പല മുന്‍പ്രധാനമന്ത്രിമാരുടെയും അനുഭവം വ്യത്യസ്തമല്ല.
നേപ്പാളി കോണ്‍ഗ്രസ്, മാവോയിസ്റ്റ് സെന്‍റര്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി, ജനത സമാജ്വാദി പാര്‍ട്ടിയിലെ ബാബുറാം ഭട്ടറായ്-ഉപേന്ദ്ര യാദവ് വിഭാഗം എന്നിവയില്‍നിന്നുള്ളവര്‍ ഉല്‍പ്പെടുന്ന ഒരു ചെറിയ മന്ത്രിസഭയാണ് ദ്യൂബയോടൊപ്പം സ്ഥാനമേറ്റിട്ടുള്ളത്. സഭയില്‍ വിശ്വാസവോട്ടു തേടുമ്പോള്‍ ഈ കക്ഷികളുടെ പിന്തുണ അദ്ദേഹത്തിന് ഉറപ്പിക്കാം.
യൂനിഫൈഡ് മാര്‍്ക്സിസ്റ്റ്-ലെനിനിസ്റ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ ഓലി വിരുദ്ധ വിഭാഗം നേരത്തെ ദ്യൂബയ്ക്കു പിന്തുണ പ്രഖാപിച്ചിരുന്നുവെങ്കിലും സഭയില്‍ അവര്‍ എന്തു നിലപാടെടുക്കുമെന്നത് ഒരു ചോദ്യചിഹ്നമായി അവശേഷിക്കുന്നു. ദ്യൂബയ്ക്കു ഭൂരിപക്ഷം തെളിയിക്കാനായില്ലെങ്കില്‍ പുതിയ തിരഞ്ഞെടുപ്പായിരിക്കും അനന്തരഫലം.
ഈ പംക്തിയെക്കുറിച്ചുള്ള അഭിപ്രായങ്ങൾ kobeidulla1234@gmail.com എന്ന മെയിൽ ഐഡിയിൽ പങ്കുവയ്ക്കാം.
Content Summary: Viesharangon Column - Sher Bahardur Deuba sworn in as the new Prime Minister of Nepal