റഷ്യയുമായും യുക്രെയിനുമായും അതിര്‍ത്തി പങ്കെിടുന്ന ബെലാറുസ് മുന്‍പ് അവയോടൊപ്പം സോവിയറ്റ് യൂണിയന്‍റെ ഭാഗമായിരുന്നു. വെളുത്ത റഷ്യ എന്ന അര്‍ഥമുള്ള ബൈലോറഷ്യ എന്നപേരിലും അറിയപ്പെട്ടു. സോവിയറ്റ് യൂണിയന്‍റെ തകര്‍ച്ചയോടെ 1991ല്‍ സ്വതന്ത്രരാജ്യമായി. അതിനുശേഷം ഒരു ഡസനിലേറെ മുന്‍സോവിയറ്റ് ഘടക റിപ്പബ്ളിക്കുകളില്‍ റഷ്യയുമായി ഏറ്റവും അടുത്ത ബന്ധം പുലര്‍ത്തിവന്നതും ബെലാറുസാണ്. ഇരു രാജ്യങ്ങളും പരസ്പരം ലയിച്ച് ഒറ്റരാഷ്ട്രമാകാന്‍ പോലും പരിപാടിയുണ്ടായിരുന്നു.

റഷ്യയുമായും യുക്രെയിനുമായും അതിര്‍ത്തി പങ്കെിടുന്ന ബെലാറുസ് മുന്‍പ് അവയോടൊപ്പം സോവിയറ്റ് യൂണിയന്‍റെ ഭാഗമായിരുന്നു. വെളുത്ത റഷ്യ എന്ന അര്‍ഥമുള്ള ബൈലോറഷ്യ എന്നപേരിലും അറിയപ്പെട്ടു. സോവിയറ്റ് യൂണിയന്‍റെ തകര്‍ച്ചയോടെ 1991ല്‍ സ്വതന്ത്രരാജ്യമായി. അതിനുശേഷം ഒരു ഡസനിലേറെ മുന്‍സോവിയറ്റ് ഘടക റിപ്പബ്ളിക്കുകളില്‍ റഷ്യയുമായി ഏറ്റവും അടുത്ത ബന്ധം പുലര്‍ത്തിവന്നതും ബെലാറുസാണ്. ഇരു രാജ്യങ്ങളും പരസ്പരം ലയിച്ച് ഒറ്റരാഷ്ട്രമാകാന്‍ പോലും പരിപാടിയുണ്ടായിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റഷ്യയുമായും യുക്രെയിനുമായും അതിര്‍ത്തി പങ്കെിടുന്ന ബെലാറുസ് മുന്‍പ് അവയോടൊപ്പം സോവിയറ്റ് യൂണിയന്‍റെ ഭാഗമായിരുന്നു. വെളുത്ത റഷ്യ എന്ന അര്‍ഥമുള്ള ബൈലോറഷ്യ എന്നപേരിലും അറിയപ്പെട്ടു. സോവിയറ്റ് യൂണിയന്‍റെ തകര്‍ച്ചയോടെ 1991ല്‍ സ്വതന്ത്രരാജ്യമായി. അതിനുശേഷം ഒരു ഡസനിലേറെ മുന്‍സോവിയറ്റ് ഘടക റിപ്പബ്ളിക്കുകളില്‍ റഷ്യയുമായി ഏറ്റവും അടുത്ത ബന്ധം പുലര്‍ത്തിവന്നതും ബെലാറുസാണ്. ഇരു രാജ്യങ്ങളും പരസ്പരം ലയിച്ച് ഒറ്റരാഷ്ട്രമാകാന്‍ പോലും പരിപാടിയുണ്ടായിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റഷ്യയില്‍ ആഭ്യന്തര യുദ്ധം ഉണ്ടാവുകയും ചോരപ്പുഴ ഒഴുകുകയും ചെയ്യുന്നതു തടഞ്ഞതിന്‍റെ ആഹ്ളാദത്തിലാണ് അയല്‍രാജ്യമായ ബെലാറുസും അതിന്‍റെ പ്രസിഡന്‍റ് അലക്സാന്‍ഡര്‍ ഗ്രിഗോറിയേവിച്ച് ലുകാഷെന്‍കോയും. നേരത്തെ ലുകാഷെന്‍കോ പരക്കേ വിശേഷിപ്പിക്കപ്പെട്ടിരുന്നതു 'യൂറോപ്പിലെ അവസാനത്തെ ഏകാധിപതി'യായിട്ടായിരുന്നു. 

ഇപ്പോഴും അതില്‍ മാറ്റമില്ല. 28 വര്‍ഷമായി അദ്ദേഹം അധികാരത്തിലിരിക്കുന്നു. ഒടുവില്‍ ആ മേഖലയിലെ ഒരു മധ്യസ്ഥന്‍റെയും അതിലൂടെ ഒരു രാഷ്ട്രതന്ത്രജ്ഞന്‍റെയും റോള്‍ വഹിക്കാനുമായി. ഇത്രയും കാലം അധികാരത്തില്‍ തുടരാന്‍ മുഖ്യമായി സഹായിച്ചതു മറ്റാരുമല്ല, റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമിര്‍ പുടിനാണ്. ഇപ്പോള്‍ പുടിനെതിരെ അഭൂതപൂര്‍വമായ വെല്ലുവിളി ഉയര്‍ന്നപ്പോള്‍ ലുകാഷെന്‍കോ ഇടപെട്ടു. അതിനുവേണ്ടി അദ്ദേഹം മുന്‍കൈ എടുത്തതാണോ അതല്ല, പുടിന്‍ ആവശ്യപ്പെട്ടതാണോ എന്ന് ഇപ്പോഴും വ്യക്തമല്ല.

ADVERTISEMENT

റഷ്യയുടെ തലസ്ഥാനമായ മോസ്ക്കോയുടെ നേരെ മാര്‍ച്ച് ചെയ്യുകയായിരുന്ന കൂലിപ്പട്ടാളത്തെ മോസ്ക്കോയുടെ 200 കിലോമീറ്റര്‍വരെ അടുത്തിയപ്പോഴേക്കും ലുകാഷെന്‍കോ തടയുകയും പിന്തിരിപ്പിക്കുകയും ചെയ്തു. പുടിന്‍റെ ആശ്രിതനായിരുന്ന അദ്ദേഹം അങ്ങനെ പെട്ടെന്നു പുടിനു കടപ്പാടുള്ള ഒരാളായി. 

വാഗ്നര്‍ ഗ്രൂപ്പ് എന്ന കൂലിപ്പട്ടാളത്തിന്‍റെ തലവനായ യെവ്ഗനി പ്രിഗോഷിനുമായും ലുകാഷെന്‍കോയ്ക്കു ദീര്‍ഘകാല പരിചയമുള്ളതായി പറയപ്പെടുന്നു. പുടിനോട എന്നപോലെ പ്രിഗോഷിനുമായും ഫോണില്‍ ബന്ധപ്പെട്ട് കൊണ്ടാണത്രേ അവര്‍ക്കിടയില്‍ ലുകാഷെന്‍കോ ഒത്തുതീര്‍പ്പുണ്ടാക്കിയത്. പ്രിഗോഷിനെ താന്‍ തുടച്ചുനീക്കുമെന്നു പുടിന്‍ പറഞ്ഞപ്പോള്‍ അങ്ങനെ ചെയ്യരുതെന്ന താന്‍ പുടിനെ ഉപദേശിച്ചതായി ലുകാഷെന്‍കോ തന്നെ പിന്നീടു വെളിപ്പെടുത്തിയിട്ടുമുണ്ട്.  

പ്രിഗോഷിനു ബെലാറുസില്‍ അഭയം നല്‍കാന്‍ അദ്ദേഹം തയാറാവുകയും ചെയ്തു. ആ നിലയില്‍ പ്രിഗോഷിനും ലുകാഷെന്‍കോയ്ക്കു കടപ്പെട്ടിരിക്കുന്നു. ഇക്കഴിഞ്ഞ ചൊവ്വാഴ്ച (ജൂണ്‍ 27) പ്രിഗോഷിന്‍ സ്വന്തം വിമാനത്തില്‍ ബെലാറുസിന്‍റെ തലസ്ഥാനമായ മിന്‍സ്ക്കില്‍ എത്തി. 

പക്ഷേ, അതിനുമുന്‍പുള്ള രണ്ടു ദിവസം പ്രിഗോഷിന്‍ എവിടെയായിരുന്നു? ബെലാറുസില്‍ പ്രിഗോഷിന്‍റെയും ഒപ്പമുള്ള കൂലിപ്പട്ടാളക്കാരുടെയും ഭാവിയെന്ത്? പുടിനെന്നപോലെ ലുകാഷെന്‍കോയ്ക്കും ഒടുവില്‍ പ്രിഗോഷിന്‍ ഒരു തലവേദനയാകുമോ? പുടിന്‍ പരാതിപ്പെട്ടപോലെ ലുകാഷെന്‍കോയെയും പ്രിഗോഷിന്‍ പിന്നില്‍നിന്നു കുത്തുമോ? 

ADVERTISEMENT

ഈ ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം കിട്ടാന്‍ ഒരുപക്ഷേ, ദിവസങ്ങളോ ആഴ്ചകളോ മാസങ്ങളോ കഴിയേണ്ടിവരും. അതിനുവേണ്ടി കാത്തിരിക്കുമ്പോള്‍ സ്വാഭാവികമായും ലോകശ്രദ്ധ ബെലാറുസിന്‍റെയും ലുകാഷെന്‍കോയുടെയും ചരിത്രത്തിലേക്കു തിരിയുന്നു.    

റഷ്യയുമായും യുക്രെയിനുമായും അതിര്‍ത്തി പങ്കെിടുന്ന ബെലാറുസ് മുന്‍പ് അവയോടൊപ്പം സോവിയറ്റ് യൂണിയന്‍റെ ഭാഗമായിരുന്നു. വെളുത്ത റഷ്യ എന്ന അര്‍ഥമുള്ള ബൈലോറഷ്യ എന്നപേരിലും അറിയപ്പെട്ടു. സോവിയറ്റ് യൂണിയന്‍റെ തകര്‍ച്ചയോടെ 1991ല്‍ സ്വതന്ത്രരാജ്യമായി. 

അതിനുശേഷം ഒരു ഡസനിലേറെ മുന്‍സോവിയറ്റ് ഘടക റിപ്പബ്ളിക്കുകളില്‍ റഷ്യയുമായി ഏറ്റവും അടുത്ത ബന്ധം പുലര്‍ത്തിവന്നതും ബെലാറുസാണ്. ഇരു രാജ്യങ്ങളും പരസ്പരം ലയിച്ച് ഒറ്റരാഷ്ട്രമാകാന്‍ പോലും പരിപാടിയുണ്ടായിരുന്നു. നടന്നില്ല. എങ്കിലും സഹകരണവും സൗഹൃദവും തുടര്‍ന്നു. 

അയല്‍പക്കത്തെ മറ്റു മുന്നു രാജ്യങ്ങള്‍ (ലാറ്റ്വിയയും ലിത്വാനിയയും ഇസ്റ്റോണിയയും) മുന്‍പ് റഷ്യയോടും ബെലാറുസിനോടുമൊപ്പം സോവിയറ്റ് യൂണിയനിലുണ്ടായിരുന്നു. മറ്റൊരു അയല്‍രാജ്യമായ പോളണ്ട് സോവിയറ്റ് നേതൃത്വത്തിലുള്ള വാഴ്സോ സൈനിക സഖ്യത്തില്‍ അംഗമായിരുന്നു. സ്വതന്ത്രമായശേഷം അവയെല്ലാം പാശ്ചാത്യ സൈനിക സഖ്യമായ നാറ്റോയിലും യൂറേപ്യന്‍ സാമ്പത്തിക കൂട്ടായ്മായ യൂറോപ്യന്‍ യൂണിയനിലും ചേര്‍ന്നു. പക്ഷേ, അവരുടെ വഴി പിന്തുടരാതെ ബെലാറുസ് റഷ്യയോടൊപ്പം നിന്നു.  

ADVERTISEMENT

സ്വതന്ത്ര ബെലാറുസ് മൂന്നു വര്‍ഷം പിന്നിട്ടപ്പോള്‍ നടന്ന ആദ്യ തിരഞ്ഞെടുപ്പിലൂടെതന്നെ അതിന്‍റെ പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ട ആളാണ് ലുകാഷെന്‍കോ. അപ്പോള്‍ പുടിന്‍ റഷ്യയില്‍ പ്രസിഡന്‍റ് ബോറിസ് യെല്‍സിന്‍റെ ഗവണ്‍മെന്‍റില്‍ എഫ്എസ്ബി എന്ന ചാരവിഭാഗത്തിന്‍റെ തലവനായിരുന്നു.

യെല്‍സിന്‍റെ അവസാനത്തെ പ്രധാനമന്ത്രിയായിരുന്ന പുടിന്‍ യെല്‍സിന്‍റെ മരണശേഷം പ്രസിഡന്‍റാവുകയും ആ രണ്ടു സ്ഥാനങ്ങളിലുമായി 23 വര്‍ഷം അധികാരത്തിലിരിക്കുകയും ചെയ്തു. അദ്ദേഹത്തേക്കാള്‍ അഞ്ചു വര്‍ഷം മുന്നിലാണ് ബെലാറുസിലെ അധികാരക്കസേരയില്‍ ലുകാഷോന്‍കോ. 1994നുശേഷം നടന്ന എല്ലാ തിരഞ്ഞെടുപ്പുകളിലും അതിനുവേണ്ടി അദ്ദേഹം വ്യാപകമായി കൃത്രിമം കാട്ടിയെന്നായിരുന്നു പരക്കേയുള്ള ആക്ഷേപം. 

അതിനെതിരെ ശബ്ദം ഉയര്‍ത്തിയവരെ അദ്ദേഹം പൊലീസിനെയും പട്ടാളത്തെയും അഴിച്ചുവിട്ട് അടിച്ചമര്‍ത്തി. ഒട്ടേറെ പേര്‍ തടങ്കലിലായി. അറസ്റ്റ് ഭയന്നു നാടുവിട്ടുപോയവരും ഏറെയാണ്. അതിനെതിരെ അമേരിക്ക ഉള്‍പ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങള്‍ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തിയപ്പോഴെല്ലാം ബെലാറുസിനെ റഷ്യ സഹായിക്കുകയും ചെയ്തു. 

ഏറ്റവുമൊടുവില്‍ 2020 ല്‍ നടന്ന ആറാമത്തെ പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ ലുകാഷെന്‍കോ 80 ശതമാനം വോട്ടുകളോടെ ജയിച്ചുവെന്നായിരുന്നു പ്രഖ്യാപനം. മുഖ്യപ്രതിപക്ഷ സ്ഥാനാര്‍ഥിയായ സ്വെറ്റ്ലാന ടിഖനോവ്സ്ക്കായക്കു കിട്ടിയത് വെറും പത്തുശതമാനമെന്നും. തിരഞ്ഞെടുപ്പ് വീണ്ടും അട്ടിമറിച്ചുവെന്ന ആരോപണത്തോടെ അഭൂതപൂര്‍വമായ പ്രതിഷേധ പ്രകടനങ്ങളാണ് തുടര്‍ന്നുണ്ടായത്. 

ലുകഷെന്‍കോ രാജിവയ്ക്കണമെന്നും രാജ്യാന്തര നിരീക്ഷകരുടെ സാന്നിധ്യത്തില്‍ വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്നും പ്രകടനക്കാര്‍ ആവശ്യപ്പെട്ടത്. അദ്ദേഹം തള്ളിക്കളഞ്ഞു. പതിവുപോലുള്ള മര്‍ദ്ദന മുറകള്‍ അഴിച്ചുവിടുകയും ചെയ്തു. ആയിരക്കണക്കിന് ആളുകള്‍ അറസ്റ്റിലായി. പ്രക്ഷോഭത്തിനു നേതൃത്വം നല്‍കിവരികയായിരുന്ന സ്വെറ്റ്ലാന വധഭീഷണിയെ തുടര്‍ന്ന് ലിത്വാനയിലേക്കു രക്ഷപ്പെട്ടു. 

പ്രക്ഷോഭം ഏകോപിപ്പിക്കുന്നതില്‍ കാര്യമായ പങ്കു വഹിച്ചിരുന്ന റോമന്‍ പ്രോട്ടസേവിച്ച് (26) എന്ന ഓണ്‍ലൈന്‍ ജേണലിസ്റ്റിനെ പിടികൂടാനായിനേരിട്ടല്ലാതെ ഒരു വിമാനറാഞ്ചല്‍ നടത്താന്‍പോലും ലുകാഷെന്‍കോ മടിച്ചില്ല. 

ലിത്വാനിയയില്‍ അഭയം പ്രാപിച്ചിരുന്ന പ്രോട്ടസേവിച്ച് 2021 മേയില്‍ റയാന്‍എയര്‍ എന്ന ഐറിഷ് യാത്രാവിമാനത്തില്‍ ഗ്രീസിലെ ആതന്‍സില്‍നിന്നു ലിത്വാനിയയിലെ വില്‍നിയസിലേക്കു മടങ്ങുകയായിരുന്നു. 

ബെലാറുസിന്‍റെ മുകളിലൂടെ പറക്കുകയായിരുന്ന വിമാനം ലിത്വാനിയയുടെ വ്യോമാതിര്‍ത്തിയിലേക്കു കടക്കാന്‍ ഒരുങ്ങുമ്പോള്‍ ബെലാറുസിന്‍റെ തലസ്ഥാനമായ മിന്‍സ്ക്കിലെ എയര്‍ ട്രാഫിക് കണ്‍ട്രോളില്‍നിന്നു പൈലറ്റിന് അടിയന്തര സന്ദേശം കിട്ടി. വിമാനത്തില്‍ ബോബുള്ളതായി വിവരം ലഭിച്ചുവെന്നും അതിനാല്‍ വില്‍നിയസിലേക്കു പോകാതെ വിമാനം മിന്‍സ്ക്കിലേക്കു തിരിക്കണമെന്നുമായിരുന്നു നിര്‍ദേശം. അതു പൈലറ്റ് അനുസരിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനായി ബെലാറുസിന്‍റെ റഷ്യന്‍ നിര്‍മിത മിഗ്-29 പോര്‍ വിമാനങ്ങള്‍ റയാന്‍എയര്‍ വിമാനത്തിന് ഒപ്പം പറക്കുകയും ചെയ്തു. മിന്‍സ്ക്ക് വിമാനത്താവളത്തില്‍വച്ച് പ്രോട്ടസെവിച്ച് അറസ്റ്റിലായി. 

വിമാനത്തിലെ 126 യാത്രക്കാരുടെ ജീവന്‍ ഇങ്ങനെ പന്താടപ്പെട്ടത് വ്യോമഗതാഗത രംഗത്തു ഞെട്ടലുണ്ടാക്കി. ശിക്ഷാ നടപടിയെന്ന നിലയില്‍ ബെലാറുസിന്‍റെ വ്യോമാതിര്‍ത്തിയും അവരുടെ വിമാനങ്ങളും രാജ്യാന്തര ബഹിഷ്ക്കരണം നേരിടേണ്ടിവന്നു. അംഗ യൂറോപ്യന്‍ യൂണിയനും ബ്രിട്ടനും അമേരിക്കയുംബെലാറുസിനെതിരെ പുതിയ സാമ്പത്തിക ഉപരോധങ്ങള്‍ പ്രഖ്യാപിക്കുകയും ചെയ്തു.  

എണ്ണയും ഗ്യാസും കുറഞ്ഞ വിലയ്ക്കു നല്‍കിക്കൊണ്ടു ബെലാറുസിനെ സാമ്പത്തികമായി സഹായിക്കാന്‍ അപ്പോഴും പുടിന്‍ തയാറായി. മാത്രമല്ല, ബെലാറുസില്‍ ഭരണമാറ്റം ഉണ്ടാക്കാനുള്ള പാശ്ചാത്യ രാജ്യങ്ങളുടെ ശ്രമങ്ങളെ ചെറുക്കാന്‍ റഷ്യ എപ്പോഴെും ബെലാറുസിനോടൊപ്പം ഉണ്ടാവുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. റഷ്യയുടെ ആണവായുധങ്ങളില്‍ ഒരുഭാഗം ഈയിടെ ബെലാറുസില്‍ കൊണ്ടുപോയി  സൂക്ഷിക്കാന്‍ തുടങ്ങിയതിനെ ഇതുമായ ചേര്‍ത്തു വായിക്കുന്നവരുണ്ട്. 

ബെലാറുസുമായുള്ള റഷ്യയുടെ ഈ സവിശേഷ ബന്ധം സ്വന്തം സുരക്ഷയെക്കുറിച്ചുള്ള റഷ്യയുടെ ആശങ്കയില്‍ അധിഷ്ഠിതമാണെന്നു നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. സോവിയറ്റ് യൂണിയന്‍റെ നിയന്ത്രണത്തിലായിരുന്ന പല രാജ്യങ്ങളും കാലക്രമത്തില്‍ പാശ്ചാത്യ ചേരിയില്‍ ചേരുകയും നാറ്റോയിലും യൂറോപ്യന്‍ യൂണിയനിലും അംഗമാവുകയും ചെയ്തതുപോലുള്ള അനുഭവം ബെലാറുസിന്‍റെ കാര്യത്തിലുണ്ടാകാനുള്ള സാധ്യത പുടിനെ ഭയപ്പെടുത്തുകയാണത്രേ.

യുക്രെയിനില്‍ യുദ്ധവുമായി ഇറങ്ങിപ്പുറപ്പെടാന്‍ പുടിനെ പ്രേരിപ്പിച്ചതും ആ ഭയമാണ്. യുക്രെയിനെ ആക്രമിക്കാന്‍ ബെലാറുസ് റഷ്യയെ സഹായിക്കുകയും ചെയ്തു. യുക്രെയിനുമായി ആയിരത്തിലേറെ കിലോമീറ്റര്‍ നീളത്തില്‍ അതിര്‍ത്തി പങ്കിടുകയാണ് ബെലാറുസ്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ റഷ്യന്‍ സൈന്യം യുക്രെയിനിലേക്ക് ഇരച്ചുകയറിയത് അതിലൂടെയാണ്. 

ബെലാറുസില്‍ യുക്രെയിന്‍ അതിര്‍ത്തിക്കടുത്ത് ഇപ്പോഴും റഷ്യന്‍ സൈനികര്‍ നിലയുറപ്പിച്ചിരിക്കുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ബെലാറുസ്-റഷ്യ ബന്ധത്തിന്‍റെ ആഴത്തിലേക്കു വെളിച്ചം വീശുകയാണ് ഈ സ്ഥിതിഗതികള്‍.

Content Summary: Videsharangam Column about Russia and Belarus Issue