പടയൊരുക്കം കണ്ടൊരു പാവം ആലീസ്

‘‘നിങ്ങളെന്താ മനുഷ്യാ വെരുകിനെപ്പോലെ ഇങ്ങനെ പരതിനടക്കുന്നേ? കുറച്ചുനേരമായി ഞാൻ ശ്രദ്ധിക്കണ്...’’ മടിയിൽവച്ച മുറത്തിലേക്ക് അച്ചിങ്ങപ്പയർ പൊളിച്ചിടുന്നതിനിടയിൽ ആലീസ് പിറുപിറുത്തു. ആലീസ് കുറച്ചുനേരമായി ടിവിമുറിയിലെ സോഫയിൽതന്നെ ഇരിപ്പാണ്. തലേന്നു രാത്രി തുടങ്ങിയ വയറ്റുവേദന ഇനിയും കുറഞ്ഞിട്ടില്ല.
‘‘നിങ്ങളെന്താ മനുഷ്യാ വെരുകിനെപ്പോലെ ഇങ്ങനെ പരതിനടക്കുന്നേ? കുറച്ചുനേരമായി ഞാൻ ശ്രദ്ധിക്കണ്...’’ മടിയിൽവച്ച മുറത്തിലേക്ക് അച്ചിങ്ങപ്പയർ പൊളിച്ചിടുന്നതിനിടയിൽ ആലീസ് പിറുപിറുത്തു. ആലീസ് കുറച്ചുനേരമായി ടിവിമുറിയിലെ സോഫയിൽതന്നെ ഇരിപ്പാണ്. തലേന്നു രാത്രി തുടങ്ങിയ വയറ്റുവേദന ഇനിയും കുറഞ്ഞിട്ടില്ല.
‘‘നിങ്ങളെന്താ മനുഷ്യാ വെരുകിനെപ്പോലെ ഇങ്ങനെ പരതിനടക്കുന്നേ? കുറച്ചുനേരമായി ഞാൻ ശ്രദ്ധിക്കണ്...’’ മടിയിൽവച്ച മുറത്തിലേക്ക് അച്ചിങ്ങപ്പയർ പൊളിച്ചിടുന്നതിനിടയിൽ ആലീസ് പിറുപിറുത്തു. ആലീസ് കുറച്ചുനേരമായി ടിവിമുറിയിലെ സോഫയിൽതന്നെ ഇരിപ്പാണ്. തലേന്നു രാത്രി തുടങ്ങിയ വയറ്റുവേദന ഇനിയും കുറഞ്ഞിട്ടില്ല.
‘‘നിങ്ങളെന്താ മനുഷ്യാ വെരുകിനെപ്പോലെ ഇങ്ങനെ പരതിനടക്കുന്നേ? കുറച്ചുനേരമായി ഞാൻ ശ്രദ്ധിക്കണ്...’’
മടിയിൽവച്ച മുറത്തിലേക്ക് അച്ചിങ്ങപ്പയർ പൊളിച്ചിടുന്നതിനിടയിൽ ആലീസ് പിറുപിറുത്തു. ആലീസ് കുറച്ചുനേരമായി ടിവിമുറിയിലെ സോഫയിൽതന്നെ ഇരിപ്പാണ്. തലേന്നു രാത്രി തുടങ്ങിയ വയറ്റുവേദന ഇനിയും കുറഞ്ഞിട്ടില്ല. ഉപ്പിട്ടു തിളപ്പിച്ച വെള്ളത്തിൽ കച്ചത്തോർത്ത് മുക്കിപ്പിഴിഞ്ഞ് അടിവയറ്റിൽ ആവി പിടിച്ചതിന്റെ ആശ്വാസത്തിലിരുന്ന് സന്ധ്യക്കുള്ള സീരിയൽ കാണുകയായിരുന്നു ആലീസ്.
അല്ലെങ്കിലും പച്ചക്കറി അരിയാനും മുറിക്കാനുമൊക്കെയുണ്ടെങ്കിൽ ആലീസ് ഇപ്പോൾ നേരെ ടിവിമുറിയിലേക്കു പോരും. അടുക്കളയിൽ എരിതീയടുപ്പിന്റെയടുത്തിരുന്ന് അരിഞ്ഞും പെറുക്കിയും നിന്നാൽ ഉരുകിപ്പോകും. അത്രയ്ക്കാണ് ചൂട്. പോരാത്തതിന് വയസ്സ് നാൽപത്തഞ്ചു കഴിഞ്ഞില്ലേ, ഇനി ശരീരത്തിന്റെ ഉഷ്ണവും മനസ്സിന്റെ ദേഷ്യവുമൊക്കെ കൂടുമെന്നാണ് കഴിഞ്ഞമാസം കണ്ട ലേഡി ഡോക്ടർ പറഞ്ഞത്. പള്ളിയിൽ ഞായറാഴ്ച കുർബാന കഴിഞ്ഞപ്പോൾ ടൗണിലെ ആശുപത്രിക്കാരുടെ വക മെഡിക്കൽ ക്യാംപുണ്ടായിരുന്നു. അവിടെവച്ചാണ് ആ ലേഡി ഡോക്ടറെ കാണാൻ തരപ്പെട്ടത്. അല്ലാതെ അച്ചായൻ ആശുപത്രിയിലൊന്നും കൊണ്ടുപോകുന്ന പതിവില്ല.
കർത്താവനുഗ്രഹിച്ച് അങ്ങനെ വലിയ മേലായ്കയൊന്നും ഇതുവരെ ആലീസിനു വന്നിട്ടുമില്ല. റോബിനെയും റേയ്ച്ചലിനെയും പെറാൻ പോയിട്ടുണ്ടെന്നതല്ലാതെ ആലീസിന് ഇതുവരെ ആശുപത്രിയുടെ പടി ചവിട്ടേണ്ടി വന്നിട്ടില്ല. ധനുമാസപ്പുലർച്ചെകളിൽ റബറു വെട്ടാൻ പോകുമ്പോൾ വരാറുള്ള നീരുവീഴ്ച, കർക്കിടകത്തിലെ മഴകൊണ്ട് പതിവായി വരുന്ന തൊണ്ടയടപ്പും മേലുവേദനയും ഇടയ്ക്കിടെ വരാറുള്ള പനിയും വിറയലും... ഇതിനൊന്നും ഒരാശുപത്രിയിലേക്കും പോകാറില്ല ആലീസ്. അച്ചായൻ കൊണ്ടുപോകാറുമില്ല. കടുംകാപ്പിക്കും ചുക്കുകാപ്പിക്കുമൊപ്പം തൊടിയിലെ കുറുന്തോട്ടിയും തുളസിയും പനിക്കൂർക്കയുമൊക്കെ ഇടിച്ചും ചതച്ചും പിഴിഞ്ഞുമൊക്കെ കഴിച്ചും കുടിച്ചും ആവിപിടിച്ചും ആ ദീനമൊക്കെയങ്ങു മാറുകയും ചെയ്യും.
‘‘അയ്യോ ഇംഗ്ലിഷ് മരുന്നോ അതൊക്കെ അലർജിയാ...’’ എന്തെങ്കിലും ഒരു ഏനക്കേടിന് ടൗണിലെ ആശുപത്രിയിലെ ഡോക്ടറെ കാണണമെന്നു പറഞ്ഞാൽ അച്ചായൻ അലർജിക്കാര്യം പറഞ്ഞ് മുടക്കും. ചുമ്മാതെയാണ്. ആലീസിന് ഇംഗ്ലിഷ് മരുന്നിനോടൊന്നും അലർജിയുണ്ടായിട്ടല്ല, ആ വഴിക്ക് രൂപ പത്തഞ്ഞൂറ് മുടക്കേണ്ടി വന്നെങ്കിലോ എന്നു കരുതി അച്ചായനെടുക്കുന്ന മുൻകൂർ ജാമ്യമാണ്. പക്ഷേ ഇത്തവണ പള്ളിയിലെ മെഡിക്കൽ ക്യാംപിന് കണ്ട ലേഡി ഡോക്ടറാണ് ആലീസിനോട് സ്വകാര്യത്തിൽ പറഞ്ഞത്,
‘‘എല്ലാ മാസവുമുള്ള മറ്റേ ഏർപ്പാടൊക്കെ ഇനിയങ്ങു തീരാറായി. അതിന്റെ ചില ഏനക്കേടൊക്കെ ശരീരം കാണിക്കും. കാര്യമാക്കണ്ട. മാറിക്കോളും.’’
ആലീസിന് അതുകേട്ടപ്പോൾ ആശ്വാസമാണ് തോന്നിയത്. ഓഹ്.. വല്ലാത്തൊരു സ്വൈര്യക്കേടായിരുന്നു. എല്ലാ മാസവും മൂന്നുനാലു ദിവസം വയറ്റുവേദനയും നടുവേദനയുമൊക്കെയായി പറമ്പിൽ പണിക്കൊന്നും പോകാൻ കഴിയാറില്ല. ഒരു സഹായത്തിനു വേറെയാരും വീട്ടിലില്ല താനും. പറമ്പിൽകൂടി കന്നിന്റെ കയറിൽ പിടിച്ച് ഓടിയും കപ്പ കിളയ്ക്കാൻ കുനിഞ്ഞുനിന്നും പാടത്തു വെള്ളംതിരിക്കാൻ തൂമ്പകൊണ്ട് മണ്ണുവെട്ടിക്കിളച്ചുമൊക്കെ ആ ദിവസങ്ങളിൽ ആലീസ് തളർന്നുപോകാറുണ്ട്. നൈറ്റിയുടെ പിൻഭാഗത്ത് ചോരക്കറ പുരണ്ടോ എന്നറിയാൻ ഇടയ്ക്കിടെ കണ്ണാടിക്കു മുന്നിൽപോയിനിന്ന് വട്ടംതിരിഞ്ഞു നോക്കുമ്പോഴുള്ള ആധി വേറെ. കറ പുരണ്ട നൈറ്റി വേറെ കഴുകണ്ടേ? എന്നിട്ടതു മറ്റാരും കാണാതെ വിറകുപുരയുടെ മറയിലോ തൊഴുത്തിന്റെ പിന്നാമ്പുറത്തോ കൊണ്ടുപോയി വിരിച്ചിട്ടുണക്കുകയും വേണം. എന്തെല്ലാം മെനക്കേടാണ്.. ആ ഏർപ്പാടങ്ങു തീർന്നുകിട്ടിയാൽ അത്രയും സമാധാനമെന്നേ ആലീസ് ഓർത്തുള്ളൂ.
‘‘അങ്ങനെ വിചാരിക്കണ്ട ആലീസേ... അതങ്ങനെ എളുപ്പം തീരാനൊന്നും പോകുന്നില്ല. തീർന്നുകഴിഞ്ഞാൽ പിന്നെയുള്ള പ്രശ്നങ്ങൾ വേറെയുമുണ്ട്.’’ ഡോക്ടർ മറ്റേ കാര്യമാണ് ഉദ്ദേശിച്ചതെന്ന് ആ മുഖത്തെ വക്രിച്ച ചിരി കണ്ടപ്പോൾതന്നെ ആലീസിന് മനസ്സിലായി. അതിൽ ആലീസിന് പ്രത്യേകിച്ചൊന്നും തോന്നിയതുമില്ല. മെഡിക്കൽ ക്യാംപായതുകൊണ്ട് ഇടവകയിലെ സകല അലവലാതികളും വലിഞ്ഞുകയറിയിട്ടുണ്ട്. ഡോക്ടർ ആലീസിനെ പരിശോധിക്കുമ്പോൾതന്നെ തൊട്ടുപിന്നിൽ അയലത്തെ കത്രീനയും കൊച്ചമ്മിണിയുമൊക്കെ ഇരിപ്പുണ്ടായിരുന്നു. അവർ കേൾക്കെ അച്ചായന്റെ പരാക്രമം പറയാനൊക്കുമോ? അതുകൊണ്ട് പറയാൻ വന്നതിൽ പാതി തൊണ്ടയിൽ വിഴുങ്ങിയാണ് ആലീസ് അവിടെനിന്നു തിരിച്ചിറങ്ങിയത്.
അന്നു ലേഡി ഡോക്ടർ കുറിച്ചുതന്നെ ഗുളിക വാങ്ങാൻ പറഞ്ഞിട്ട് അച്ചായൻ ഇതുവരെ ആലീസിന് വാങ്ങിക്കൊടുത്തില്ല. തലേന്നു രാത്രികൂടി ഓർമിപ്പിച്ചതാണ്. ഗുളിക അലർജിയായിരിക്കുമെന്ന പതിവുപല്ലവി ആവർത്തിച്ച് അച്ചായൻ അവളുടെ വയറുവേദനയെ നിഷ്കരുണം തള്ളി. അതിന്റെ കട്ടക്കലിപ്പിലായിരുന്നു ആലീസ്. അച്ചിങ്ങയൊടിക്കുന്നതുപോലെ അച്ചായനെ ഒടിച്ചുമടക്കിക്കൂട്ടാനുള്ള കലി ഇല്ലാഞ്ഞിട്ടല്ല. രണ്ടു പിള്ളേരെ ഓർത്തു മിണ്ടാതിരിക്കുന്നതല്യോ.
‘‘ഹോ.. ഈ നശിച്ച വയറ്റുവേദന...ഇവിടെക്കിടന്നു വട്ടംകറങ്ങാതെ ആ കവലയ്ക്കൽപോയി ഗുളിക വാങ്ങി വാ മനുഷ്യാ...’’
അച്ചായൻ അതൊന്നും കേട്ടമട്ടില്ല. കുറച്ചുനേരമായി ആകെ വെപ്രാളപ്പെട്ട് എന്തോ പരതിനടക്കുകയാണ്.
എന്താണു തിരക്കുന്നതെന്ന് ആലീസ് ചോദിച്ചെങ്കിലും മറുപടി പറഞ്ഞില്ല. ടീപ്പോയുടെ കീഴിലുള്ള പഴയ പത്രക്കെട്ടുകൾക്കിടയിലും ഭിത്തിയിലെ അലമാരയ്ക്കുള്ളിലും മൂലയ്ക്കലിരുന്ന തുണിസഞ്ചികളിലുമൊക്കെ പരതുന്നതു കണ്ടപ്പോൾ ആലീസിനും ആകാംക്ഷ തോന്നാതിരുന്നില്ല. ‘‘ചിട്ടിക്കാശു വല്ലതുമാണോ മനുഷ്യാ, എവിടെയെങ്കിലും വച്ചാൽ ഓർമിച്ചുവച്ചുകൂടേ? ഇനി ചിട്ടിക്കാര് ചോദിക്കുമ്പോ എവിടെന്ന് എടുത്തുകൊടുക്കും കർത്താവേ?’’
അടിവയറ്റിലെ വേദനയ്ക്കിടയിലും ചിട്ടിയെക്കുറിച്ചുള്ള ദീർഘവീക്ഷണവും കരുതലും ആലീസിനെ ചിന്താഭരിതയാക്കി. അച്ചിങ്ങയൊടിച്ചുവച്ച മുറമെടുത്ത് മേശപ്പുറത്തുവച്ച് ആലീസും അച്ചായനൊപ്പം തിരച്ചിലിൽ പങ്കു ചേരുകയായി....മേശവലിപ്പു തുറന്നുനോക്കിയും കട്ടിനിലടിയിൽ കുനിഞ്ഞുനോക്കിയും ഉത്തരത്തിലേക്ക് ഏന്തിവലിഞ്ഞും ആലീസും തിരച്ചിലോടു തിരച്ചിൽ...
‘‘നീയെന്നാ മറ്റേതാ ആലീസേ ഈ തിരയുന്നേ?’’
അച്ചായൻ അവളുടെ തിരച്ചിലിൽ അസ്വസ്ഥനായി ഒറ്റയലർച്ച.
‘‘അതു ശരി... നിങ്ങള് വെപ്രാളപ്പെട്ടു തിരയുന്നതുകണ്ട് സഹായിക്കാമെന്നു കരുതിയ എന്നെ വേണം തല്ലാൻ.. ഇതു നല്ല കൂത്ത്...’’
നൈറ്റി തെറുത്ത് അടിപ്പാവാടയിൽ മടക്കിക്കുത്തി നടുവിനു കയ്യുംകൊടുത്തുനിന്നായിരുന്നു ആലീസിന്റെ മറുപടി.
അച്ചായൻ അപ്പോഴേക്കും ആലീസിന്റെ കണ്ണുവെട്ടിച്ച് ചില്ലലമാരയിലെ തിരുകുടുംബം പ്രതിമയുടെയടുത്ത് പാട്ടുകുർബാനപ്പുസ്തകവുംമറ്റും അടുക്കിവച്ചിടത്തേക്കു മാറ്റി തിരച്ചിൽ.
ആലീസിന് അതു കണ്ട് അരിശംമൂത്തു.
‘‘അതു ശരി. കർത്താവിന്റെ കയ്യിലാണോ ചിട്ടിക്കാശ് സൂക്ഷിക്കാൻ കൊടുത്തേക്കുന്നേ?’’
ആലീസ് ചോദിച്ചുതീരുംമുൻപേ ചില്ലലമാരയുടെ മൂലയ്ക്കലിരുന്ന വചനപ്പെട്ടി അച്ചായന്റെ കൈതട്ടിത്താഴെവീണു.
‘‘നിങ്ങൾ എഴുതി അയച്ച സംഗതികളെക്കുറിച്ച് എന്റെ അഭിപ്രായം എന്തെന്നാൽ, സ്ത്രീയെ തൊടാതിരിക്കുന്നത് മനുഷ്യനു നല്ലത്.’’ (കൊരിന്ത്യരുടെ ലേഖനം ഏഴാം അധ്യായം ഒന്നാം വാക്യം)
ഈ വചനമെഴുതിയ ഇളംനീലനിറമുള്ള കടലാസുതുണ്ട് പെട്ടിക്കുള്ളിൽനിന്ന് പുറത്തേക്കു തെറിച്ചുകിടന്നു. അടുത്തുതന്നെ, അച്ചായൻ ഒളിപ്പിച്ചുവച്ച രഹസ്യഗുളികയിലെ ഉത്തേജിതസ്വപ്നങ്ങളും...