ഓർമയിൽനിന്ന് മറവിയിലേക്ക് എത്രദൂരമുണ്ടെന്ന് കുഞ്ഞന്നാമ്മച്ചിക്ക് അറിയില്ല. അല്ലെങ്കിലും അത്ര പെരുത്ത കാര്യങ്ങളൊക്കെ അറിഞ്ഞിരിക്കേണ്ട ആവശ്യം ഈ എൺപത്തിയേഴാം വയസ്സിൽ അമ്മച്ചിക്കില്ലെന്ന് റീത്താമ്മയ്ക്കറിയാം. പക്ഷേ ഒരു പാർലെജി ബിസ്കറ്റിൽനിന്ന്് അടുത്ത ബിസ്കറ്റിലേക്കും ഒരു കടുംകാപ്പിയിൽനിന്ന് അടുത്ത

ഓർമയിൽനിന്ന് മറവിയിലേക്ക് എത്രദൂരമുണ്ടെന്ന് കുഞ്ഞന്നാമ്മച്ചിക്ക് അറിയില്ല. അല്ലെങ്കിലും അത്ര പെരുത്ത കാര്യങ്ങളൊക്കെ അറിഞ്ഞിരിക്കേണ്ട ആവശ്യം ഈ എൺപത്തിയേഴാം വയസ്സിൽ അമ്മച്ചിക്കില്ലെന്ന് റീത്താമ്മയ്ക്കറിയാം. പക്ഷേ ഒരു പാർലെജി ബിസ്കറ്റിൽനിന്ന്് അടുത്ത ബിസ്കറ്റിലേക്കും ഒരു കടുംകാപ്പിയിൽനിന്ന് അടുത്ത

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഓർമയിൽനിന്ന് മറവിയിലേക്ക് എത്രദൂരമുണ്ടെന്ന് കുഞ്ഞന്നാമ്മച്ചിക്ക് അറിയില്ല. അല്ലെങ്കിലും അത്ര പെരുത്ത കാര്യങ്ങളൊക്കെ അറിഞ്ഞിരിക്കേണ്ട ആവശ്യം ഈ എൺപത്തിയേഴാം വയസ്സിൽ അമ്മച്ചിക്കില്ലെന്ന് റീത്താമ്മയ്ക്കറിയാം. പക്ഷേ ഒരു പാർലെജി ബിസ്കറ്റിൽനിന്ന്് അടുത്ത ബിസ്കറ്റിലേക്കും ഒരു കടുംകാപ്പിയിൽനിന്ന് അടുത്ത

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഓർമയിൽനിന്ന് മറവിയിലേക്ക് എത്രദൂരമുണ്ടെന്ന് കുഞ്ഞന്നാമ്മച്ചിക്ക് അറിയില്ല. അല്ലെങ്കിലും അത്ര പെരുത്ത കാര്യങ്ങളൊക്കെ അറിഞ്ഞിരിക്കേണ്ട ആവശ്യം ഈ എൺപത്തിയേഴാം വയസ്സിൽ അമ്മച്ചിക്കില്ലെന്ന് റീത്താമ്മയ്ക്കറിയാം. പക്ഷേ ഒരു പാർലെജി ബിസ്കറ്റിൽനിന്ന്് അടുത്ത ബിസ്കറ്റിലേക്കും ഒരു കടുംകാപ്പിയിൽനിന്ന് അടുത്ത കാപ്പിയിലേക്കുമുള്ള കൊതിയുടെ ദൂരം കുഞ്ഞന്നാമ്മച്ചിക്കു കാണാപ്പാഠമാണ്. അൽപനേരമെങ്ങാൻ വൈകിയാൽ അമ്മച്ചിയുടെ വിധംമാറും.

‘‘നീയെന്നതാ റീത്തേ എന്നെ പട്ടിണിക്കിട്ടു കൊല്ലുവാണോ’’ എന്ന് ഒരു മയവുമില്ലാതെ ചോദിച്ചുകളയും. ആ ചോദ്യത്തിലെ ദൈന്യവും നിസ്സഹായതയും കാണണ്ടല്ലോ എന്നു കരുതി അമ്മച്ചിക്കുള്ള പാർലെജി ബിസ്കറ്റ് റീത്താമ്മ കാലത്തേ അടുക്കളയിൽ കരുതിവച്ചിരുന്നു. രാവിലെ ഒരു മൊന്ത നിറയെ കടുംകാപ്പി തിളപ്പിച്ചാറ്റി ഇളംചൂടിൽ ഫ്ലാസ്കിൽ ഒഴിച്ചുവയ്ക്കുകയും ചെയ്തു. രാവിലെ രണ്ട് അപ്പവും മുട്ടക്കറിയും കഴിച്ചത് അമ്മച്ചി മറന്നുപോയെന്നു തോന്നുന്നു. ഇടയ്ക്കിടെയുള്ള ഈ ബിസ്കറ്റ് കാപ്പി തെറപ്പിയിലാണ് കുഞ്ഞന്നാമ്മച്ചി വിശപ്പിനെ പിടിച്ചുകെട്ടുന്നത്. പിന്നെ സന്ധ്യക്ക് കൊന്തയെത്തിച്ചു കഴിയുമ്പോൾ ഒരു പാത്രം പൊടിയരിക്കഞ്ഞിയും ഇച്ചിരി ഉണക്കച്ചെമ്മീൻചമ്മന്തിയുംകൂടി കൊടുത്താൽ കുഞ്ഞന്നമ്മാച്ചിയുടെ ഒരു ദിവസം സന്തോഷപൂർവം പര്യവസാനിക്കുകയായി.

ADVERTISEMENT

പിന്നെ നല്ല ഉറക്കത്തിനു കയറും മൂപ്പത്തി. ഉറക്കമെന്നുവച്ചാൽ ഇങ്ങനെ ഒരുറക്കമുണ്ടോ എന്നു റീത്താമ്മയ്ക്ക് അദ്ഭുതം തോന്നാറുണ്ട്. മലയിടിഞ്ഞു വീണാൽപോലും അറിയില്ല മൂപ്പത്തി. കൂർക്കംവലിച്ച് വായ ലേശം പൊളിച്ചുവച്ച് മലർന്നുകിടന്നാണ് പള്ളിയുറക്കം. അമ്മച്ചിയുടെ ഉറക്കം നോക്കിയിരിക്കാറുണ്ട് റീത്താമ്മ ചിലപ്പോഴൊക്കെ, പ്രത്യേകിച്ചും ഉറക്കം വരാത്ത രാത്രികളിൽ. ശ്വാസംഅകത്തേക്കെടുക്കുമ്പോൾ കുഞ്ഞന്നാമ്മച്ചിയുടെ കുമ്പളങ്ങാവയറ് ചെറുതായൊന്നു ചുളിയുന്നത് റീത്താമ്മയ്ക്ക് കാണാം. ചട്ടയ്ക്കും മുണ്ടിനുമിടയിലെ ഇത്തിരിവിടവിലൂടെ അന്നേരം അമ്മച്ചിയുടെ പൊക്കിൾച്ചുഴി തെളിഞ്ഞുവരും. ഓഹ്.. ആ പൊക്കിൾച്ചരടിൽ കെട്ടിത്തൂങ്ങിപ്പിടിച്ചല്ലേ റീത്താമ്മയടക്കം ആറേഴെണ്ണം പുറത്തേക്കു വന്നത്. ആറോ ഏഴോ? റീത്താമ്മയ്ക്കു താഴെ പെണ്ണ് മൂന്നെണ്ണം. താഴെ തടിമാടന്മാരായ ആണുങ്ങൾ മൂന്നെണ്ണം വേറെ. എന്നാലും മക്കളുടെയെണ്ണം കണക്കുകൂട്ടുമ്പോൾ കുഞ്ഞന്നാമ്മച്ചിക്കു തെറ്റും. മക്കളെ എണ്ണിനോക്കരുതെന്നാണ് കുഞ്ഞന്നാമ്മച്ചിയുടെ പ്രമാണം. അല്ലെങ്കിലും കർത്താവും ഭർത്താവും തരുന്നതിനൊന്നും നല്ല കുടുംബത്തിലെ പെണ്ണുങ്ങൾ കണക്കുവയ്ക്കാൻ പാടില്ലത്രേ. ബൈബിൾ കഴിഞ്ഞാൽ ഏറ്റവമധികം മഹദ്വചനങ്ങളുള്ളതു കുഞ്ഞന്നാമ്മച്ചിയുടെ തിരുവായ് മൊഴിമുത്തുകളിലാണെന്നാണ് റീത്താമ്മയുടെ കണ്ടുപിടിത്തം. ഇടയ്ക്കിങ്ങനെ ഓരോന്നു വീണുകിട്ടുമ്പോൾ പെറുക്കിയെടുത്തുവയ്ക്കാൻ പാകത്തിൽ ചെവി വട്ടംപിടിച്ചിരിക്കാറുണ്ട് റീത്താമ്മ.

പ്രായം എൺപത്തിയേഴായതിൽപിന്നെ മൊഴിമുത്തുകൾക്ക് പഞ്ഞകാലമാണ്. ഇപ്പോൾ ചിരിയാണ് കുഞ്ഞന്നാമ്മച്ചിക്കു മെയിൻ. ചിരിയെന്നുവച്ചാൽ പൊട്ടിച്ചിരി. അതിന്റെ കൂടെ കയ്യടിയും പാട്ടുംകൂടിയാകുമ്പോൾ കേമമാകും. പണ്ട് ആശാന്റെയടുത്ത് ആദ്യാക്ഷരം പഠിക്കാൻ പോയകാലവും പള്ളിക്കൂടത്തിലെ പാവാടക്കാലവും പാട്ടുകുർബാന കഴിഞ്ഞു പള്ളിയിൽനിന്നു വീട്ടിലേക്കു മടങ്ങുംവഴിയുള്ള കൈതച്ചക്കപ്പാടത്തെ ഒളികണ്ണേറുകാലവുമൊക്കെ കഥകളായി കുഞ്ഞന്നാമ്മച്ചിയുടെ മുണ്ടിൻമടക്കിൽനിന്നഴിഞ്ഞുവീഴും.  പഴയ കഥകളൊക്കെ ഓരോന്നിങ്ങനെ ഓർമിച്ചു പറയുകയാണ് വയസ്സാംകാലത്തെ പ്രധാന പരിപാടി. ഓർമകൾ മാഞ്ഞുതുടങ്ങുമ്പോഴാണത്രേ മനുഷ്യർ ഇങ്ങനെ ഓരോന്ന് ഓർമിച്ചെടുക്കാൻ ശ്രമിക്കുന്നതെന്ന് ഇടയ്ക്കിടെ വീട്ടിൽ വരാറുള്ള മത്തായി ഡോക്ടർ പറയാറുണ്ട്. നല്ല കാര്യം. മുഴുവനായും മറക്കുന്നതിനു മുൻപേ മനസ്സ് വീണ്ടും നടത്തുന്ന ഒരെത്തിപ്പിടുത്തം. ഒരിക്കൽകൂടി മനസ്സു വീണ്ടും ഒരു തോർത്തുവല വീശിയെറിയുകയായി. പുഞ്ചകൊയ്ത പാടവരമ്പിനോടു ചേർന്നുള്ള കൈതത്തോടുപോലെ അന്നേരം മനസ്സ് തെളിഞ്ഞൊഴുകുകയായി. പിടപിടയ്ക്കണ പരൽമീൻപോലെ അതാ ഒരു പഴയോർമ ആ തോർത്തുവലയിൽ കൊരുക്കുകയായി. ഓർമച്ചൂണ്ടയിൽ കൊരുത്ത ആ പഴയകാര്യം തപ്പിയെടുത്തു പറഞ്ഞുതുടങ്ങുമ്പോൾ കുഞ്ഞന്നാമ്മച്ചിക്കു നൂറുനാവാണ്. കേട്ടിരിക്കാൻ റീത്താമ്മയ്ക്കു നൂറു കാതും.

കുഞ്ഞന്നാമ്മച്ചിക്കൊപ്പമുള്ള റീത്താമ്മയുടെ തനിച്ചുജീവിതം തുടങ്ങിയിട്ട് കാലം കുറച്ചായി. മറ്റു മക്കളൊക്കെ കുടുംബവുമായി ഓരോരോ ദിക്കുകളിലേക്കു പറന്നപ്പോൾ റീത്താമ്മ അമ്മച്ചിയുടെ കൂടെക്കൂടി. റീത്താമ്മയ്ക്കു സ്വന്തമായി മക്കളില്ല. കെട്ട്യോനും നേരത്തെ പോയി. അപ്പോൾപിന്നെ അമ്മച്ചിയെ റീത്താമ്മയ്ക്കു നോക്കിക്കൂടേ എന്നു നാലുദിക്കിൽനിന്നും ഇളയവരുടെ കുശുകുശുപ്പു തുടങ്ങിയപ്പോൾ റീത്താമ്മ കുഞ്ഞന്നാമ്മച്ചിയെയും കൂട്ടി അവളുടെ വീട്ടിലേക്കു പോരുകയായിരുന്നു. ഒന്നുമല്ലെങ്കിലും കുഞ്ഞന്നാമ്മച്ചിയുടെ കുമ്പളങ്ങാ വയറ്റിൽ ആദ്യം കുരുത്തവളോടുള്ള വാത്സല്യക്കൂടുതൽ എന്നും റീത്താമ്മയോടുണ്ടായിരുന്നു. സ്വന്തമായി മക്കളില്ലാത്തതുകൊണ്ട് കുഞ്ഞന്നാമ്മച്ചിയെ സ്വന്തം കുഞ്ഞിനെയെന്നപോലെയാണ് റീത്താമ്മ നോക്കിയതും. പ്രായത്തിൽ വെറും പതിനേഴുവയസ്സിന്റെ വ്യത്യാസം. അമ്മച്ചിയും മകളുമാണെന്ന് ആരും കണ്ടാൽ പറയില്ല. എൺപത്തിയേഴാം വയസ്സിലും കുഞ്ഞന്നാമ്മച്ചി മുടിയൊക്കെ മുറിച്ച് നൈറ്റിയണിഞ്ഞ് സുന്ദരിക്കുട്ടിതന്നെ. റീത്താമ്മയ്ക്ക് ഇടക്കാലത്ത് വന്ന നടുവേദന വിട്ടുമാറാതെ ഇപ്പോഴൽപം കൂനുകൂടിയുണ്ട്. കാഴ്ചയ്ക്കും തെളിച്ചം പോരാ. ബൈബിൾ വായിക്കാൻ കണ്ണട വേണം. മൂന്നുനേരമുള്ള ഗുളിക വേറെ. മത്തായി ഡോക്ടർ ഇടയ്ക്കിടെ വീട്ടിൽവന്നുപോകുന്നത് പ്രധാനമായും റീത്താമ്മയുടെ ഷുഗറും പ്രഷറും കൊളസ്ട്രോളുമൊക്കെ നോക്കാനാണ്. കുഞ്ഞന്നാമ്മച്ചി മത്തായിഡോക്ടർക്കുള്ള നിർദേശങ്ങളൊക്കെ കൊടുത്ത് ചാരുകസേരയിലിരിക്കുകയായിരിക്കും അന്നേരം. ഓർമക്കുറവല്ലാതെ മറ്റ് ഏനക്കേടൊന്നുമില്ല അമ്മച്ചിക്ക്. റീത്താമ്മയ്ക്ക് അതും ഒരു സമാധാനം.

മത്തായി ഡോക്ടറുടെ കാര്യം പറഞ്ഞപ്പോഴാണ് മറ്റൊരു കാര്യം റീത്താമ്മയ്ക്ക് ഓർമ വന്നത്. കഴിഞ്ഞയാഴ്ച വന്നപ്പോൾ നല്ല അവുലോസുണ്ട കൊണ്ടുവന്നിരുന്നു ഡോക്ടർ. ഡോക്ടറുടെ കെട്ട്യോള് പ്രത്യേകം കൊടുത്തുവിട്ടതാണത്രേ. അന്നത്തെ തിരക്കിൽ എവിടെയോ അതെടുത്തുവച്ചു. കർത്താവേ ഉറുമ്പരിച്ചുകാണുമോ? റീത്താമ്മയ്ക്ക് ആധിയായി. എടീ മോളിക്കുട്ടീ.... റീത്താമ്മയുടെ നീട്ടിവിളി കേട്ട് അടുക്കളപ്പുറത്തുനിന്ന് വേലക്കാരിപ്പെണ്ണ് ഓടിവന്നു. എന്താ റീത്താമ്മേ എന്ന ഭാവത്തിൽ പുരികം ചുളിച്ച് അവൾ വാതിൽക്കൽ നോക്കിനിന്നു.

ADVERTISEMENT

– മോളിക്കുട്ടീ..  ആ അവുലോസുണ്ട എവിടെയാ വച്ചേ? നീയൊരെണ്ണം ഇങ്ങോട്ടെടുക്ക്. എനിക്കു മാത്രം മതി. അമ്മച്ചിക്ക് വേണ്ട. പല്ലൊന്നും ഇല്ലാത്തതല്ലേ..

– ഏത് അവുലോസുണ്ടയുടെ കാര്യമാ റീത്താമ്മ പറയുന്നേ?

മോളിക്കുട്ടി കൈമലർത്തി.

അതു ശരി. കള്ളി അതു തിന്നുതീർത്തുകാണുമോ? റീത്താമ്മയ്ക്ക് അരിശം വരുന്നുണ്ടായിരുന്നു.

ADVERTISEMENT

– കഴിഞ്ഞയാഴ്ച മത്തായി ഡോക്ടറ് കൊണ്ടുവന്ന അവുലോസുണ്ടയുടെ കാര്യമാ പറയുന്നേ... ങാ പിന്നെ, വരുമ്പോൾ കുഞ്ഞന്നാമ്മച്ചിക്കുള്ള പാർലെ ജി ബിസ്കറ്റും കടുംകാപ്പിയുംകൂടി കൊണ്ടുവന്നോളൂ.

 മോളിക്കുട്ടി കണ്ണുംമിഴിച്ച് കുറച്ചുനേരം നോക്കിനിന്ന് ഒന്നുംമിണ്ടാതെ എന്തോ പിറുപിറുത്ത് തിരിഞ്ഞുനടന്നു.

– തുണിതിരുമ്മിക്കൊണ്ടിരുന്ന എന്നെ വിളിച്ച് അവുലോസുണ്ട ചോദിക്കാൻ ഈ തള്ളയ്ക്കു വട്ടാണോ? ഏതു മത്തായി ഡോക്ടറ്? ഏത് അവുലോസുണ്ട? പണ്ടെങ്ങാണ്ട് ചത്തുപോയ അമ്മച്ചിക്ക് ഞാൻ പാർലെ ജി ബിസ്കറ്റ് കൊണ്ടുവരണമത്രേ... ഇതിന് മറവിയല്ല, മുഴുവട്ടാണ്... മുഴുവട്ട്...

റീത്താമ്മ അതു കേട്ടില്ല. അപ്പോഴേക്കും കുഞ്ഞന്നാമ്മച്ചി അപ്പുറത്തെ മുറിയിൽനിന്നു കടുംകാപ്പിക്കു നീട്ടിവിളിക്കുന്നതുകേട്ട് റീത്താമ്മ അങ്ങോട്ടു പോയിക്കഴിഞ്ഞിരുന്നു.

കുഞ്ഞന്നാമ്മച്ചിയുടെ മുറിയിലേക്കു പോകുംവഴി റീത്താമ്മ ചുമരിലെ ഫോട്ടോയിലിരുന്ന വല്യപ്പച്ചന്റെ മുഖത്തേക്കുനോക്കി ചിരിച്ചു...

– അമ്മച്ചിയുടെ കാര്യം വല്ലതും അപ്പച്ചൻ അറിയുന്നുണ്ടോ? അതെങ്ങനാ, ഏതുനേരവും ഈ കുരിശും പിടിച്ചോണ്ടിരുന്നാൽ മതിയല്ലോ...

Show comments