നല്ല ബീഫ് ഉലർത്തിയതിലേക്ക് കൂൺ ചേർത്തൊരു അടിപൊളി ബീഫ് സ്‌ട്രൊഗനഫ് . രുചിയുടെ പടയൊരുക്കമാണ് ഈ ബീഫ് കൂട്ടൊരുക്കുന്നത്.
ബീഫ് – 300 ഗ്രാം
കൂൺ – 100 ഗ്രാം
ബട്ടർ – 10 ഗ്രാം
ഡിജോണ്‍ മസ്റ്റാർഡ് – അര ടീസ്പൂൺ
സോർ ക്രീം – 1 കപ്പ്
പാപ്രിക പൗഡർ – 1 ടേബിൾ സ്പൂൺ
വൈറ്റ് ഓനിയൻ – 1
റെഡ് വൈൻ – ആവശ്യത്തിന്
ഒലിവ് ഓയിൽ –ആവശ്യത്തിന്
കുരുമുളകുപൊടി – ആവശ്യത്തിന്
ഉപ്പ്
പാഴ്‌സ്‌ലി
ബീഫ് സ്‌ട്രൊഗനഫ് പാചകരീതി
പാനില്‍ ഒലിവ് ഓയില്‍ ഒഴിച്ച് നീളത്തില്‍ അരിഞ്ഞ ബീഫ് ഉലര്‍ത്തുക. ഇതിലേക്ക് പാപ്രിക പൗഡര്‍, ഉപ്പ്, കുരുമുളക് പൊടി എന്നിവ ചേര്‍ത്ത് ഇളക്കുക. ഇത് മറ്റൊരു പാത്രത്തിലേക്ക് മാറ്റി അതേ പാനില്‍ ബട്ടര്‍, അരിഞ്ഞ സവാള, കൂണ്‍, റെഡ് വൈന്‍, ബീഫ് സ്റ്റോക്ക് എന്നിവ ചേര്‍ത്ത് വഴറ്റുക. നേരത്തേ മാറ്റി വച്ച ബീഫും കുറച്ചുകൂടി ബീഫ് സ്റ്റോക്കും ഇതിലേക്ക് ചേര്‍ത്ത് വേവിക്കുക. വെന്തശേഷം ഡിജോണ്‍ മസ്റ്റാര്‍ഡും സോര്‍ ക്രീമും ചേര്‍ക്കാം. അരിഞ്ഞ പാഴ്‌സ്‌ലി വിതറിയശേഷം കഴിക്കാം.