Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്പെഷൽ ബീഫ് സോയ പെപ്പർ ഫ്രൈ

537871838

ബീഫ് രുചികൾക്ക് ആരാധകർ ഏറെയാണ്, ബീഫും സോയയും കുരുമുളകും ചേർന്ന് വേവിച്ച് ഫ്രൈ ആക്കിയ കൂട്ട് രുചിച്ചു തന്നെ അറിയണം.

ആവശ്യമായ സാധങ്ങൾ 

ബീഫ്    –    1 കിലോഗ്രാം
സോയ സോസ്  – 6 ടേബിൾ സ്പൂൺ
കുരുമുളകുപൊടി –  3 ടേബിൾ സ്പൂൺ
ഉപ്പ് – ആവശ്യത്തിന്
പച്ചമുളക് – 8
കറിവേപ്പില 
വെളിച്ചെണ്ണ

beef-soya-pepper

തയാറാക്കുന്ന വിധം :

∙ ഉപ്പ്, കുരുമുളകുപൊടി, സോയ സോസ്, അല്പം വെള്ളം ചേർത്തു ബീഫ് വേവിക്കുക (ബീഫ് കട്ട് ചെയ്യരുത് ,വലിയ പീസ് ആയിട്ട് തന്നെ വേവിക്കുക ) (ബീഫ് ഫുൾ  കുക്ക് ആവരുത്, 95 % കുക്ക് ആയാൽ മതിയാകും)

∙ വേവിച്ച ബീഫ് ചെറിയ കഷണങ്ങളാക്കി കനം കുറച്ച് മുറിച്ചെടുക്കണം.

∙ ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ,വേപ്പില, പച്ചമുളക്, ബീഫ്  അൽപ്പം സോയ സോസ്, ആവശ്യത്തിന് ഉപ്പും ചേർത്ത് യോജിപ്പിക്കുക. ചെറുതീയിൽ അടച്ചു വച്ചു വേവിക്കുക. ബീഫ് സോയ പെപ്പർ ഫ്രൈ റെഡി.