പെട്ടെന്ന് തയാറാക്കാവുന്നൊരു ബ്രഡ് ഹല്‍വ

കുട്ടികൾക്കും മുതിർന്നവർക്കും ഏറെ ഇഷ്ടപ്പെടുന്നതാണ് ഹൽവയുടെ മധുരം. ബ്രഡുകൊണ്ടൊരു അടിപൊളി ഹൽവയുണ്ടാക്കിയാലോ?

ബ്രഡ് – 6
പാൽ – 500 മില്ലി ലിറ്റർ
പഞ്ചസാര – 200 ഗ്രാം
നെയ്യ് – ടീസ്പൂൺ
ഏലയ്ക്കാപൊടിച്ചത് – 1 ടീസ്പൂൺ
ബദാം, അണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി,കുങ്കുമപ്പൂ, ഡ്രൈ ഫ്രൂട്ട്‌സ് – ആവശ്യത്തിന്

ബ്രഡ് ഹല്‍വ തയാറാക്കുന്ന വിധം

ബ്രഡിന്റെ അരുകിലെ മൊരിഞ്ഞ ഭാഗം നീക്കിയ ശേഷം ചെറിയ കഷ്ണങ്ങളാക്കി മുറിക്കുക. പാനില്‍ നെയ് ഒഴിച്ച് ബദാം, അണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി എന്നിവ വഴറ്റിയെടുത്ത് മാറ്റി വയ്ക്കുക. അതേ പാനില്‍ വീണ്ടും നെയ്യൊഴിച്ച് മുറിച്ച് വച്ചിരിക്കുന്ന ബ്രഡ് കഷ്ണങ്ങള്‍ മൊരിച്ചശേഷം അതിലേക്ക് പാലൊഴിച്ച് ഇളക്കി വേവിക്കുക. ഇതിലേക്ക് പഞ്ചസാര ചേര്‍ത്ത് നന്നായി ഇളക്കുക. ഏലക്കാ പൊടി, കുങ്കുമപ്പൂ, വഴറ്റിവച്ച ഡ്രൈ ഫ്രൂട്ട്‌സ് എന്നിവ ചേര്‍ക്കാം. ഇതൊരു പാത്രത്തിലേക്ക് മാറ്റി ചൂടോടെയോ തണുത്തതിന് ശേഷമോ കഴിക്കാം.