അതിഥികൾ വരുമ്പോൾ വീട്ടിൽ തന്നെ ബ്രഡും മുട്ടയും കൊണ്ട് പെട്ടന്ന് ഉണ്ടാക്കി കൊടുക്കാവുന്ന സ്നാക്ക് പരിചയപ്പെട്ടാലോ?
ചേരുവകൾ
ബ്രഡ് -8
മുട്ട-5
വാനില എസൻസ്- 1 ടീസ്പൂൺ
പഞ്ചസാര- അര കപ്പ്
പാചകരീതി
∙ ബ്രഡ് മിക്സിയിലിട്ടു പൊടിച്ചെടുക്കുക.
∙ മുട്ട അടിച്ചെടുത്തതിലേക്ക് ബ്രഡ് പൊടി ചേർക്കുക. ഇതു നന്നായി മിക്സ് ചെയ്‌ത് വാനില എസൻസും പഞ്ചസാരയും ചേർത്ത് അടിച്ചെടുക്കുക.
∙ ഇനി ഈ മിക്സ് ഓയിൽ ഒഴിച്ച കുഴിയുള്ള പാനിൽ ഒഴിച്ചു ചെറിയതീയിൽ കേക്ക് പോലെ അടച്ചുവെച്ചു വേവിച്ചെടുക്കുക.