തമിഴ് രുചിക്കൂട്ടാണിത്. നല്ല വാസനയുള്ള, സുഗന്ധദ്രവ്യങ്ങൾ നിറഞ്ഞ കറിക്കൂട്ടുകളാൽ പ്രസിദ്ധമാണ് ചെട്ടിനാട് രുചികൾ. ചെറിയ ഉള്ളിയും തക്കാളിയും പച്ചമുളകും മസാലക്കൂട്ടിൽ വഴറ്റിയെടുത്തതിലേക്ക് മീൻകഷണങ്ങൾ ചേർത്ത് തയാറാക്കുന്ന രുചികരമായ ചെട്ടിനാട് ഫിഷ് കറി എങ്ങനെ തയാറാക്കാമെന്ന് നോക്കാം.
മീന്‍ കഷണങ്ങള്‍ – 8
പുളി പിഴിഞ്ഞ വെള്ളം– 300 മില്ലി ലിറ്റർ
വെളുത്തുള്ളി – 12 അല്ലി
ചെറിയഉള്ളി – 200 ഗ്രാം
കടുക് – 1 ടേബിൾസ്പൂൺ
ജീരകം – 1 ടീസ്പൂൺ
ഉലുവ – 1ടീസ്പൂൺ
കുരുമുളക് പൊടിച്ചത് – 1 ടേബിൾസ്പൂൺ
കറിവേപ്പില – 3 തണ്ട്
തക്കാളി – 1 കപ്പ് ( െചറുതായി അരിഞ്ഞത്)
പച്ചമുളക് – 3 (അറ്റം പിളർന്നത്)
മുളകുപൊടി – 1 ടേബിൾ സ്പൂൺ
മഞ്ഞള്‍പൊടി – അര ടീസ്പൂൺ
മല്ലിപൊടി – 2 ടേബിൾ സ്പൂൺ
ഉപ്പ് – ആവശ്യത്തിന്
എണ്ണ – ആവശ്യത്തിന്
ചെട്ടിനാട് ഫിഷ് കറി
പാനില്‍ എണ്ണ ഒഴിച്ച് കടുക്, ജീരകം, ഉലുവ, ഇഞ്ചി, കുരുമുളക്, കറിവേപ്പില, വെളുത്തുള്ളി, ചെറിയഉള്ളി എന്നിവ ചേര്‍ത്ത് വഴറ്റിയ ശേഷം ചെറുതായി അരിഞ്ഞ തക്കാളി ചേര്‍ത്തിളക്കുക.
ഇതിലേക്ക് പുളി പിഴിഞ്ഞ വെള്ളം ചേര്‍ത്ത ശേഷം രണ്ടായ് അരിഞ്ഞ പച്ചമുളക് ചേർക്കാം. മുളകുപൊടി, മഞ്ഞള്‍പൊടി, മല്ലിപൊടി എന്നിവയിട്ട് തിളപ്പിക്കുക. തിളച്ചശേഷം അതിലേക്ക് മുറിച്ചുവച്ച മീന്‍ കഷ്ണങ്ങള്‍ ഇടാം. ഇരുപത് മിനിറ്റ് വേവിച്ച ശേഷം അല്‍പം ഉപ്പും എണ്ണയും ചേര്‍ത്ത് സാവധാനം ഇളക്കിയ ശേഷം ചൂടോടെ ഉപയോഗിക്കാം.