ടോസ്റ്റ് ഇഷ്ടപ്പെടുന്നവർക്ക് ഏറെ ഇഷ്ടപ്പെടുന്നൊരു ചെമ്മീൻ ടോസ്റ്റ്. ചെമ്മീനും ബ്രഡും ചേർന്ന് മൊരിഞ്ഞ ഉഗ്രൻ കൂട്ട്. ബ്രഡ് ടോസ്റ്റ് പരിചിതമാണെങ്കിലും ചെമ്മീൻ അരച്ച ഫില്ലിങ് നിറച്ച ടോസ്റ്റ് വ്യത്യസ്തമായൊരു രുചിമേളമാണ് പരിചയപ്പെടുത്തുന്നത്.
ചെമ്മീൻ – 250 ഗ്രാം (വൃത്തിയാക്കിയത്)
വെളുത്തുള്ളി – 10 അല്ലി
ഇഞ്ചി – 10 കഷണം
ചുവന്ന മുളക് – 2 എണ്ണം
സ്പ്രിങ് ഒനിയൻ – 1 കപ്പ്
എള്ളെണ്ണ – 1 ടേബിൾ സ്പൂൺ
സോയ സോസ് – 1 ടേബിൾ സ്പൂൺ
മുട്ട – 1
ഉപ്പ് – 1 ടീസ്പൂൺ
വൈറ്റ് ബ്രഡ് – 3 എണ്ണം
എഗ് വാഷ്
ബ്രഡ് പൊടിച്ചത്
പാചകവിധി
∙ വൃത്തിയാക്കിയ ചെമ്മീൻ കഷണങ്ങൾ വെളുത്തുള്ളി, ഇഞ്ചി, ചുവന്നമുളക്, സ്പ്രിങ് ഒനിയൻ എന്നിവ ചേർത്ത് മിക്സിയിൽ അരച്ചെടുക്കുക. എള്ളെണ്ണയും സോയ സോസും മുട്ടയും ഉപ്പും ഇതിലേക്കു ചേർത്ത് കൈ കൊണ്ട് നന്നായി യോജിപ്പിക്കുക.
∙ ബ്രഡ് കഷണങ്ങൾ അരികു മുറിച്ച്, ത്രികോണാകൃതിയിലാക്കി എടുക്കുക.
∙ ഓരോ കഷണത്തിലേക്കും ചെമ്മീൻ കൂട്ട് നിരത്തി മീതെ എഗ്ഗ് വാഷ് തേച്ചു കൊടുക്കാം. ബ്രഡ് പൊടിച്ചതിലിട്ട് മറുവശത്തും എഗ്ഗ് വാഷ് പുരട്ടി എണ്ണയിൽ വറുത്തെടുക്കണം. ഇരുവശവും ബ്രൗൺ നിറമാകുമ്പോൾ വറുത്തുകോരാം. മൊരിഞ്ഞ ചെമ്മീൻ ടോസ്റ്റിന്റെ അത്യുഗ്രൻ ടേസ്റ്റ് നിങ്ങൾക്കിഷ്ടപ്പെടും.