Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗാർലിക് ബ്രെഡ് ഇങ്ങനെ കഴിച്ചു നോക്കൂ

ഗാർലിക് ബ്രെഡിനൊപ്പം ചൂടോടെ കഴിക്കാവുന്ന വെജിറ്റബിൽ ഓഗ്രാറ്റിൻ രുചിക്കൂട്ട് പരിചയപ്പെട്ടാലോ? ബട്ടറും മൈദയും പാലും ചേരുന്ന ഗ്രേവി, ഇതിലേക്ക് പച്ചക്കറികൂട്ട് ചേർ‍ത്ത് ബേക്ക് ചെയ്തെടുക്കുന്ന രുചിക്കൂട്ട് നിങ്ങൾക്കും തയാറാക്കാം.

ചേരുവകൾ

ബട്ടർ –50 ഗ്രാം
ഒലിവ്് ഓയിൽ
മൈദ – 1 കപ്പ്
പാൽ – 300 മില്ലി
ഒനിയൻ ക്ലൂട്ട്്
ഉപ്പ്് – അര ടീസ്പൂൺ
വൈറ്റ്് പെപ്പർ പൗഡർ – 1 ടീസ്പൂൺ
നട്ട്്മെഗ് പൗഡർ – ഒരു നുള്ള്്
ബട്ടർ – 50 ഗ്രാം
വെളുത്തുള്ളി (ചെറുതായി അരിഞ്ഞത്) – ഒരു ടേബിൾ സ്പൂൺ
സവോള ചെറുതായി അരിഞ്ഞത്് – 1
കൂൺ ചെറുതായി അരിഞ്ഞത്് – 5 ഒരു കപ്പ്് കാരറ്റ്,– 1 കപ്പ്
ഗ്രീൻ ബീൻസ്
ബ്രോക്കോളി – 1 കപ്പ്
കോളിഫ്ലവർ അരിഞ്ഞത് – 1 കപ്പ്്
ബേബി കോൺ – 1 കപ്പ്്
പൊട്ടറ്റോ (േവവിച്ചത്) – 1 കപ്പ്്
മൊസറെല്ല ചീസ് വിതറി – 1 കപ്പ്്

vegetable-au-gratin

പാചകരീതി

പാനിൽ 50 ഗ്രാം ബട്ടറും ഒലിവ്് ഓയിലും ചൂടാക്കി അതിലേക്ക്് ഒരു കപ്പ്് മൈദമാവ്്, 300 മില്ലി പാൽ എന്നിവ ചേർത്ത്് കുറുക്കിയെടുക്കുക. ഇതിലേക്ക്് ഒനിയൻ ക്ലൂട്ട്് ഇട്ട്് തിളപ്പിച്ച ശേഷം എടുത്തു മാറ്റുക. അര ടീസ്പൂൺ ഉപ്പ്്, ഒരു ടീസ്പൂൺ വൈറ്റ്് പെപ്പർ പൗഡർ, ഒരു നുള്ള്് നട്ട്്മെഗ് പൗഡർ എന്നിവ യോജിപ്പിച്ച്് കട്ടിയാക്കുക. മറ്റൊരു പാത്രത്തിൽ 50 ഗ്രാം ബട്ടർ ഇട്ട്് അൽപം ഒലിവ്് ഓയിൽ കൂടി ചേർത്ത്് ഒരു ടേബിൾ സ്പൂൺ ചെറുതായി അരിഞ്ഞ വെളുത്തുള്ളി ചേർത്ത്് ഇളക്കുക. അതിൽ ഒരു സവാള ചെറുതായി അരിഞ്ഞത് ചേർക്കുക. അഞ്ച് കൂൺ ചെറുതായി അരിഞ്ഞത്, ഒരു കപ്പ് കഷണങ്ങളാക്കിയ കാരറ്റ്, കഷണങ്ങളാക്കിയ ഗ്രീൻ ബീൻസ്, കഷണങ്ങളാക്കിയ ബ്രൊക്കോളി ഒരു കപ്പ്, കോളിഫ്ലവർ അരിഞ്ഞത് ഒരു കപ്പ്, ഒരു കപ്പ് ബേബി കോൺ, ഒരു കപ്പ് വേവിച്ച് കഷണങ്ങളാക്കിയ പൊട്ടറ്റോ എന്നിവ യോജിപ്പിച്ച് ഇതിലേക്ക് നേരത്തേ തയാറാക്കിയ സോസും ചേർത്ത് ഇളക്കി യോജിപ്പിച്ച ശേഷം ഒരു ഗ്ലാസ് ബൗളിൽ ഇതു നിരത്തി മിച്ചം വന്ന സോസും ഒഴിച്ചു ഒരു കപ്പ്് മൊസറെല്ല ചീസ് വിതറി 200 ഡിഗ്രി സെൽഷ്യസിൽ 15 മിനിറ്റ്് ബേക്ക്് ചെയ്യുക.