ചപ്പാത്തി, റൊട്ടി, വൈറ്റ് റൈസ് എന്നിവയോടൊപ്പം കഴിക്കാവുന്ന കോഫ്ത്ത രുചി പരിചയപ്പെട്ടാലോ?
ചേരുവകൾ
ചേരുവകൾ
1. വേവിച്ചുടച്ച ഉരുളക്കിഴങ്ങ് - 1 കപ്പ്
2.പനീർ - 1 കപ്പ്
3.പച്ചമുളക് അരിഞ്ഞത് - 1 ടേബിൾ സ്പൂൺ
4.മല്ലിയില ആവശ്യത്തിന്
5.മുളക് പൊടി - 1 ടേബിൾ സ്പൂൺ
6.ഗരം മസാല - 1 ടീ സ്പൂൺ
7.ഉപ്പ് - 1 ടീ സ്പൂൺ
8.വലിയ ഉള്ളി ചെറുതായി അരിഞ്ഞത് - 1 എണ്ണം
9.അണ്ടിപരിപ്പ് ചെറുതായി അരിഞ്ഞത് - 1/2 കപ്പ്
10.നാരങ്ങ നീര് - 1 പകുതി നാരങ്ങയുടെ
11.മൈദ - 1 1/2 കപ്പ്
12. എണ്ണ - ആവശ്യത്തിന്
13.നെയ്യ് - 2 ടീ സ്പൂൺ
14. കറുവ ഇല - 1
15.പട്ട - 2 എണ്ണം
16.ഏലക്ക - 1 എണ്ണം
17.ഗ്രാമ്പു - 3 എണ്ണം
18.കുരുമുളക് - 1/4 ടീ സ്പൂൺ
19. വലിയ ഉള്ളി - 1 കപ്പ്
20. ഉപ്പ് - 1 ടീ സ്പൂൺ
21. ഇഞ്ചി ചതച്ചത് - 1/2 ടീ സ്പൂൺ
22. വെളുത്തുള്ളി ചതച്ചത് - 1/4 ടീ സ്പൂൺ
23. അണ്ടിപരിപ്പ് -30 ഗ്രാം
24. നെയ്യ് - 1 ടേബിൾ സ്പൂൺ
25. വലിയ ഉള്ളി - 1/2 കപ്പ്
26. തക്കാളി അരച്ചത് - 1 കപ്പ്
27. മുളക് പൊടി - 1 1/2 ടീ സ്പൂൺ
28. മല്ലി പൊടി - 1 ടീ സ്പൂൺ
29. ഫ്രഷ് ക്രീം - 1 കപ്പ്
വെള്ളം ആവശ്യത്തിന്
ഉപ്പ് – ആവശ്യത്തിന്
മല്ലിയില
ഉണങ്ങിയ ഉലുവ ഇല
തയാറാക്കുന്ന വിധം
• 1 മുതൽ 11 വരെയുള്ള ചേരുവകൾ കുഴച്ച് ഉരുളകളാക്കുക.
• ഒരു ചുവടു കട്ടിയുള്ള പാനിൽ എണ്ണ ചൂടാക്കി ഉരുളകൾ വറത്തു കോരുക.
• കോഫ്ത്ത റെഡി.
• ഒരു പാനിൽ 2 ടീ സ്പൂൺ എണ്ണ ചൂടാക്കി 1/2 അതിലേക്ക് കറുവ ഇല , പട്ട, ഗ്രാമ്പു, ഏലക്കായ, കുരുമുളക്, വലിയ ഉള്ളി എന്നിവ ചേർത്ത് വഴറ്റുക.
• വഴന്നു വരുമ്പോൾ ആവശ്യത്തിന് ഉപ്പ്, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർക്കുക. പച്ചമണം മാറുന്ന വരെ വഴറ്റുക.
• അതിലേക്ക് അണ്ടിപ്പരിപ്പ് ചേർത്ത് കുറച്ച് നേരം വഴറ്റുക.
• പിന്നീട് തണുക്കാൻ അനുവദിക്കുക. തണുത്തു കഴിയുമ്പോൾ കറുവ ഇല എടുത്തു മാറ്റി ബാക്കിയുള്ള ചേരുവകൾ നന്നായി അരച്ചെടുക്കുക.
• ഒരു പാനിൽ 1 ടേബിൾ സ്പൂൺ എണ്ണ ചൂടാക്കുക, അതിലേക്ക് വലിയ ഉള്ളി അരിഞ്ഞത് 1/2 കപ്പ് ചേർത്ത് വഴറ്റുക.
• അരച്ച് വെച്ച മിശ്രിതം ചേർക്കുക.
• നന്നായി വഴന്നു വരുമ്പോൾ തക്കാളി അരച്ചത് 1 കപ്പ് ചേർക്കുക.
• അതിലേക്ക് മുളക് പൊടിയും മല്ലി പൊടിയും ചേർത്ത് നന്നായി ഇളക്കുക.
• ആവശ്യത്തിന് വെള്ളം ചേർത്ത് തിളപ്പിക്കുക.
• ഉപ്പ് ആവശ്യമുണ്ടെങ്കിൽ ചേർത്ത് 1 കപ്പ് ഫ്രഷ് ക്രീം ഒഴിച്ച് കോഫ്ത്തകൾ ചേർത്ത് തിളപ്പിക്കുക. മല്ലിയിലയും ഉണങ്ങിയ ഉലുവ ഇലയും ചേർക്കുക.