Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൊതിപ്പിക്കുന്നൊരു കിളിക്കൂട്

മഞ്ജുള പ്രകാശ്

നിങ്ങളുടെ പ്രിയപ്പെട്ടവർക്കായി പ്രത്യേകിച്ച് ബേക്ക് ചെയ്യാതെ ഉണ്ടാക്കാവുന്ന ഒരു പലഹാരമാണ് "കിളിക്കൂട് " സേമിയ, വേവിച്ച ഉരുളക്കിഴങ്ങ്‌,പനീർ എന്നിവയാണ് ഇതിലെ പ്രധാന ചേരുവകൾ. പനീറിനു പകരം മുട്ട, ഇറച്ചി തുടങ്ങിയ ഇനങ്ങളും കിളിക്കൂട് നിറയ്ക്കാൻ ഇഷ്ടാനുസരണം തിരഞ്ഞെടുക്കാം. മല്ലിയില ചമ്മന്തിയോടൊപ്പം ഇത്‌ ഏറെ ആസ്വാദ്യകരമാവും. 

ചേരുവകൾ :

വേവിച്ച് ഉടച്ച ഉരുളക്കിഴങ്ങ്‌ - 2 എണ്ണം
ഗ്രീൻ പീസ് - 100 ഗ്രാം
പച്ചമുളക് - 1 ടേബിൾ സ്പൂൺ
ഇഞ്ചി - 1/2 ടീസ്പൂൺ
മുളക് പൊടി - 1/2 ടീ സ്പൂൺ
ഗരം മസാല - 1/4 ടീ സ്പൂൺ
ഉപ്പ് - 1 ടീ സ്പൂൺ
പനീർ - 250ഗ്രാം
മല്ലിയില - 1/2 കപ്പ്‌
മൈദ - 2 ടീസ്പൂൺ
സേമിയ ആവശ്യത്തിന്

പാചക രീതി :

∙ ഉരുളക്കിഴങ്ങ്‌ വേവിച്ച് ഉടയ്ക്കുക. അതിലേക്ക് ഗ്രീൻപീസ്, ഇഞ്ചി, പച്ചമുളക്, മുളക് പൊടി, ഗരം മസാല, ഉപ്പ്, പനീറും കൂടി യോജിപ്പിക്കുക. 2 മിനിട്ട് നന്നായി കുഴക്കുക. 

∙ അതിലേക്ക് മല്ലിയില ഇട്ട് വീണ്ടും കുഴക്കുക. 

പനീർ മുട്ടകൾ ഉണ്ടാക്കാൻ :

∙ പനീർ നന്നായി കുഴയ്ക്കുക. ചെറിയ ഉരുളകൾ ആക്കി എണ്ണയിൽ 10 സെക്കന്റ്‌ വറത്തു കോരുക. 

∙ ഒരു ചെറിയ പാത്രത്തിൽ മൈദയിൽ രണ്ടു സ്പൂൺ വെള്ളം ഒഴിച്ച് ഇളക്കി വെക്കുക. മറ്റൊരു പാത്രത്തിൽ സേമിയ എടുത്തു വെക്കുക. 

∙ കുഴച്ചു വെച്ച ഉരുളക്കിഴങ്ങ്‌, ചെറിയ ഉരുളകളെടുത്തു കപ്പ് രൂപത്തിൽ ആക്കി എടുക്കുക. 

∙ ഈ ഉരുളക്കിഴങ്ങ്‌ കപ്പുകൾ ആദ്യം മൈദ ലായനിയിൽ മുക്കി എടുക്കുക. പിന്നീട് സേമിയൽ പൊതിയുക. 

∙ ഒരു മണിക്കൂർ അത് ഫ്രിഡ്ജിൽ സെറ്റ് ആവാൻ വയ്ക്കുക. 

∙ ഒരു ഫ്രയിങ് പാനിൽ എണ്ണ നന്നായി ചൂടാക്കുക. അതിലേക്ക് പൊട്ടറ്റോ കപ്പുകൾ ഇട്ട് സ്വർണ നിറമാകുന്ന വരെ വറത്തെടുക്കുക. 

∙ കപ്പുകളുടെ ഉള്ളിൽ മല്ലിയില ചട്ണി ഒഴിച്ച് പനീർ മുട്ടകളും വെച്ച് അലങ്കരിക്കുക.

kilikkoodu-recipe