പീറ്റ്സ വീട്ടിൽ ഉണ്ടാക്കുന്നത് വളരെ എളുപ്പമാണ്! ഇഷ്ടമുള്ള രീതിയിൽ അലങ്കരിച്ചു നിങ്ങളുടെ അടുക്കളയിലും ഇവ തയാറാക്കാം. ബ്രഡ് ഉപയോഗിച്ച് 3 മിനിറ്റുള്ളിൽ ബ്രഡ് പീറ്റ്സ വീട്ടിൽ തയാറാക്കാം.
ചേരുവകൾ
പച്ച മുളക് - 1ടീസ്പൂൺ
ചുവന്ന കാപ്സിക്കം - 1 ടീ സ്പൂൺ
മഞ്ഞ കാപ്സിക്കം - 1 ടീ സ്പൂൺ
തക്കാളി - 1ടീസ്പൂൺ
ചിക്കൻ സോസേജ് - 2 ടീസ്പൂൺ
മോസറെല്ല ചീസ് - 3 ടീസ്പൂൺ
കുരുമുളക് പൊടി - 1 ടീസ്പൂൺ
ചതച്ച ചുവന്ന മുളക് - 1ടീസ്പൂൺ
മുട്ട - 1
എണ്ണ - ആവശ്യത്തിന്
പാചകരീതി
• ഒരു പാനിൽ 2 ടീ സ്പൂൺ എണ്ണ ചൂടാക്കുക.
• അതിലേക്ക് പച്ചമുളക്, റെഡ് ബെൽ പെപ്പെർ, യെല്ലോ ബെൽ പെപ്പെർ, തക്കാളി, സോസേജ് എന്നിവ ചേർത്ത് വഴറ്റുക.
• കുരുമുളക് പൊടിയും ഉപ്പും ചേർക്കുക
• ഒരു പീസ് ബ്രഡ് എടുത്ത് നടുഭാഗം ചതുരാകൃതിയിൽ മുറിച്ചെടുക്കുക.
• മുറിച്ചെടുത്ത ഭാഗം മാറ്റി വെച്ച് ബാക്കിയുള്ള ഭാഗം, വഴറ്റി വെച്ച മിശ്രിതം നടുവിൽ വരത്തക്ക വിധം വയ്ക്കാം.
• മിശ്രിതത്തിനു മുകളിൽ ചീകി വെച്ച മൊസറെല്ല ചീസും ചതച്ച ചുവന്ന മുളകും വിതറുക.
• ഉപ്പും കുരുമുളക് പൊടിയും ചേർത്തിളക്കിയ മുട്ട ചീസിന്റെ മുകളിൽ ഒഴിച്ച്, മുറിച്ച് മാറ്റി വെച്ചിരിക്കുന്ന ബ്രെഡിന്റെ ഭാഗം കൊണ്ട് മൂടുക.
• 1- 2 മിനിറ്റിനു ശേഷം ബ്രഡ് തിരിച്ചിടുക.
• ബ്രഡ് പീറ്റ്സ റെഡി.