മലയാളികളുടെ ഭക്ഷണശീലങ്ങളിലേക്കു സാലഡ് കടന്നു വന്നിട്ട് അധികനാളായിട്ടില്ല. ആരോഗ്യകരവും രുചികരവുമായ ഗ്രിൻ ബീൻസ് സാലഡ് തയാറാക്കുന്നതെങ്ങനെയെന്നു നോക്കാം.
ഗ്രീൻ ബീൻസ് – 250 ഗ്രാം
വെളുത്തുള്ളി – 3
ഡിജോൺ മസ്്റ്റാർഡ് – 1 ടേബിൾ സ്പൂൺ
തേൻ – 1 ടേബിൾ സ്പൂൺ
ആപ്പിൾ സൈഡർ വിനഗിർ – 1 ടേബിൾ സ്പൂൺ
ഒലിവ് ഓയിൽ – 1 ടേബിൾ സ്പൂൺ
ബീൻസ് മുളപ്പിച്ചത് – 1 കപ്പ്
ആൽമണ്ട് ഫ്ലെയിക്സ് – അര കപ്പ്
ഉപ്പ് – ആവശ്യത്തിന്
കുരുമുളക് – ആവശ്യത്തിന്
തയാറാക്കുന്ന വിധം
മൂന്ന് വെളുത്തുള്ളി ഒരു ഫോയിൽ പേപ്പറിൽ പൊതിഞ്ഞ് 200 ഡിഗ്രി സെൽഷ്യസ് ചൂടിൽ ഒരു അവ്നിൽ റോസ്്റ്റ് ചെയ്്തെടുത്ത്, ഓരോന്നായി മുറിച്ച് വീതിയുള്ള കത്തി ഉപയോഗിച്ച് ഉടച്ച് പെയിസ്റ്റാക്കുക.
ഈ പെയിസ്റ്റും ഒരു ടേബിൾ സ്്പൂൺ ഡിജോൺ മസ്്റ്റാർഡും ഒരു ടേബിൾ സ്്പൂൺ തേനും ഒരു ടേബിൾ സ്്പൂൺ ആപ്പിൾ സൈഡർ വിനാഗിരിയും ഒരു ടേബിൾ സ്്പൂൺ ഒലിവ് ഓയിലും ഒരു ടീസ്പൂൺ ഉപ്പും ആവശ്യത്തിന്് കുരുമുളകുപൊടിയും ചേർത്ത് ഇളക്കി മാറ്റിവെക്കുക. മറ്റൊരു പാത്രത്തിൽ വെള്ളം തിളപ്പിച്ച് ഉപ്പ് ചേർത്ത് അതിലേക്ക് 250 ഗ്രാം ഗ്രീൻ ബീൻസ്് രണ്ടു മൂന്നു മിനിറ്റ് വേവിച്ചു കോരിയെടുത്ത് തണുത്ത വെള്ളമൊഴിച്ച് കഴുകി മറ്റൊരു പാത്രത്തിലേക്ക് മാറ്റുക.
ഇതിലേക്ക് ഒരു കപ്പ് മുളപ്പിച്ച ബീൻസും അരക്കപ്പ് ആൽമൻഡ്സ്് ഫ്ളെയിക്സും നേരത്തേ തയ്യാറാക്കി വെച്ചിരിക്കുന്ന മിശ്രിതത്തിലേക്ക് ചേർത്തു മറ്റൊരു പാത്രത്തിലേക്ക് മാറ്റി മുകളിൽ ആൽമൻഡ്സ്് ഫ്ളെയിക്സും വിതറി വിളമ്പാം.