Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുതുവർഷം രുചികരമാക്കാൻ കോക്കനട്ട് ലൈം ചിക്കൻ സാലഡ്

അനുപമ പ്രേം

സാലഡ്സ് ഏറെ രുചികരവും ആരോഗ്യകരവും ആളുകൾക്ക് ഏറെ പ്രിയങ്കരവുമാണിപ്പോൾ. വ്യത്യസ്തമായ സാലഡ് കൂട്ട് പരിചയപ്പെടുത്തുകയാണ് ഓൺമനോരമ ഹോംഷെഫ്  വിജയി അനുപമ പ്രേം. തൃശ്ശൂർ സ്വദേശിയാണ് , പാചകം ഏറെ ഇഷ്ടമാണ്. പാചകം ഇഷ്ടപ്പെട്ടാൽ അതൊരു മെഡിറ്റേഷൻ പോലെയാണെന്നാണ് അനുപമ പറയുന്നത്. പാചകത്തെ ഇത്ര സ്നേഹിക്കുന്ന അനുപമയ്ക്ക് കരിയറിൽ മറ്റൊന്നും ആലോചിക്കേണ്ടി വന്നില്ല , ഷെഫ് ആയി തന്നെ കരിയർ തുടങ്ങി, ഒപ്പം ഫുഡ് ഫൊട്ടോഗ്രഫിയും സ്റ്റൈയിലിങ്ങിലും ഇപ്പോൾ ശ്രദ്ധിക്കുന്നു. Wandering pickles എന്ന ഇന്സ്്റ്റാഗ്രാം പേജിൽ കൂടുതൽ ചിത്രങ്ങൾ കാണാം. പോഷക സമ്പുഷ്ടമായ ഈ സാലഡ് നിങ്ങൾക്കും പരീക്ഷിച്ചു നോക്കാം.

Click here to Read this in English

ചേരുവകൾ

മാരിനേറ്റ് ചെയ്യാൻ

home-chef-salad

എല്ലില്ലാത്ത ചിക്കൻ – 2
ഡബിൾ ഹോഴ്സ് കോക്കനട്ട് മിൽക്ക് – 200 മില്ലി ലിറ്റർ
ലെമൺഗ്രാസ് – 1
കാന്താരിമുളക് – 5
നാരങ്ങാ നീര് – 1
വെളുത്തുള്ളി അല്ലി – 5
ഉപ്പ് – ആവശ്യത്തിന്

സാലഡ് ഡ്രസിങ് തയാറാക്കാൻ

∙വെളുത്തുള്ളി, കാന്താരിമുളക്,ലെമൺ ഗ്രാസ് എന്നിവ നന്നായി ചതച്ച് എടുക്കുക. ഒരു ബൗളിലേക്ക് ഈ കൂട്ട് മാറ്റുക. ഇതിലേക്ക് ഡബിൾ ഹോഴ്സ് കോക്കനട്ട് മിൽക്ക് ചേർത്ത് നന്നായി യോജിപ്പിക്കുക. ആവശ്യത്തിന് ഉപ്പും കുറച്ച് നാരങ്ങാനീരും ഈ കൂട്ടിലേക്കു ചേർക്കണം. ചിക്കനും ചേർത്ത് നന്നായി യോജിപ്പിച്ചെടുക്കാം. ചിക്കൻ അര മണിക്കൂർ വയ്ക്കണം.

സാലഡ് ഡ്രസിങ്

ഒറഞ്ച് – 1
ഒലിവ് ഓയിൽ – അര കപ്പ്
മസ്റ്റാഡ് സോസ് – 2 ടീസ്പൂൺ
തേൻ – 2 ടീസ്പൂൺ
നാരങ്ങാനീര് – പകുതി
ഉപ്പും കുരുമുളകും – ആവശ്യത്തിന്

∙ ഒരു ബൗളിൽ ഒലിവ് ഓയിൽ, നാരങ്ങനീര്, ഓറഞ്ച് ജ്യൂസ്, മസ്റ്റഡ് പേസ്റ്റ്, തേൻ,ഉപ്പ്,കുരുമുളകുപൊടി എന്നിവ ചേർത്തു നന്നായി മിക്സ് ചെയ്തെടുക്കുക.

സാലഡ് തയാറാക്കാൻ

സാലഡ് ഗ്രീൻസ് – 4 കപ്പ് (ലെറ്റ്യൂസ്, ലൊലോ റോസൊ, കോസ് ലെറ്റ്യൂസ്,മൈക്രോഗ്രീൻസ് ഏതു വേണമെങ്കലും ചേർക്കാം)
ഒരു ഓറഞ്ച് കുരുവും തൊലിയും കളഞ്ഞത്
പ്ലം – 2
ചെറി ടുമാറ്റോ – 6
മഞ്ഞ കാപ്സിക്കം – 1
ഓറഞ്ച് കാപ്സിക്കം – 1
പംപ്കിൻ സീഡ്സ് – അലങ്കരിക്കാൻ ആവശ്യത്തിന്

തയാറാക്കുന്ന വിധം

∙മാരിനേറ്റ് ചെയ്ത ചിക്കൻ ഇരുവശവും മൊരിച്ചെടുക്കുക. തണുത്ത ശേഷം ചെറുതായി മുറിച്ചെടുക്കാം.

∙ സാലഡ് വയ്ക്കുന്ന പ്ലെയിറ്റിൽ പ്ലം, ചെറി ടുമാറ്റോ, മഞ്ഞ കാപ്സിക്കം, ഓറഞ്ച്, ഓറഞ്ച് കാപ്സിക്കം ഇട്ട് ഡ്രസിങ് ആവശ്യത്തിന് ഒഴിച്ചു കൊടുക്കാം. നന്നായി മിക്സ് ചെയ്യാം.

∙ഒരു ബൗളിൽ സാലഡിൽ വേണ്ട പച്ചിലകൾ നിരത്തുക. ഇതിലേക്കും ആവശ്യത്തിന് ഡ്രസിങ് ഒഴിച്ച് പതിയെ മിക്സ് ചെയ്യുക. സാലഡ് വിളമ്പുന്ന പാത്രത്തിൽ പ്ലം കൂട്ട്, ഇലകൾ, ചിക്കൻ എന്നിവ നിരത്തി വിളമ്പാം, രുചികരവും വ്യത്യസ്തവുമായ സാലഡ് റെഡി.