Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നനുനനുത്ത സുന്ദരൻ കോഫി പുഡ്​ഡിങ്

വായിൽ വച്ചാൽ താനേ അലിഞ്ഞുതീരുന്ന മധുരം. തണുപ്പ്. റിച്ച്നസ് കോഫി ടേസ്റ്റുള്ള പുഡ്​ഡിങ് രുചി പരിചയപ്പെടാം.

ചേരുവകൾ

പാൽ – 500 മില്ലി ലിറ്റർ
ഫ്രഷ് ക്രീം – 200 മില്ലി ലിറ്റർ
പഞ്ചസാര പൊടിച്ചത് – 50 ഗ്രാം
കണ്ടൻസ്ഡ് മിൽക്ക് – 50 മില്ലി ലിറ്റർ
വിപ്പിങ് ക്രീം – 200 മില്ലി ലിറ്റർ
പഞ്ചസാര പൊടിച്ചത് – 50 ഗ്രാം
കോഫി പൗഡർ – ആവശ്യത്തിന്
സ്പോഞ്ച് കേക്ക് – ആവശ്യത്തിന്
കോക്കോ പൗഡർ – ആവശ്യത്തിന്

Read this Recipe in English

തയാറാക്കുന്ന വിധം

ഒരു പാനിൽ അര ലിറ്റർ പാൽ തിളപ്പിച്ച് അതിലേക്ക് നാരങ്ങനീര് ഒഴിക്കുക. പിരിച്ചെടുത്ത പാൽക്കട്ടികൾ ഒരു അരിപ്പയിൽ അരിച്ചെടുത്ത് ഒരു ബൗളിലേക്ക് മാറ്റുക. 

coffe-pudding

ഇത് ഒരു ബ്ളെൻഡർ ഉപയോഗിച്ച് ഉടച്ചെടുക്കുക. ഇതിലേക്ക് രണ്ട് കപ്പ് ഫ്രഷ് ക്രീമും ചേർത്ത് നന്നായി യോജിപ്പിച്ചെടുക്കുക. ഒരു കപ്പ് പൊടിച്ചെടുത്ത പഞ്ചസാര, അരക്കപ്പ് കണ്ടൻസ്ഡ് മിൽക്ക് എന്നിവ ചേർത്ത് യോജിപ്പിച്ച് മാറ്റിവെക്കുക. നേരത്തേ തയാറാക്കിയ മിശ്രിതത്തിൽ രണ്ടു കപ്പ് വിപ്പിംഗ് ക്രീം ചേർത്ത് നന്നായി യോജിപ്പിക്കുക. ഒരു പാനിൽ രണ്ടു കപ്പ് വെള്ളം ചൂടാക്കി, അതിലേക്ക് ഒരു കപ്പ് പൊടിച്ച പഞ്ചസാരയും ഒരു ടേബിൾ സ്പൂൺ കോഫി പൗഡറും ചേർത്ത് തിളപ്പിച്ച് പകുതിയാക്കി വറ്റിച്ചെടുക്കുക. ഒരു ഗ്ലാസ് ബൗളിൽ മുറിച്ചെടുത്ത സ്പോഞ്ച് കേക്ക് വെച്ച് കോഫി മിശ്രിതം ഒരു ബ്രഷ് ഉപയോഗിച്ച് പുരട്ടുക. ഇതിനു മുകളിൽ ആദ്യം തയാറാക്കിവെച്ച മിശ്രിതത്തിന്റെ പകുതിയൊഴിച്ച് നിരത്തുക. ശേഷം ഇതേ രീതിയിൽ ഒരു ലെയർ കൂടി ഉണ്ടാക്കി. ഒരു രാത്രി മുഴുവൻ റെഫ്രിജറേറ്റ് ചെയ്യുക. പിറ്റേ ദിവസം ഇത് പുറത്തെടുത്ത് കൊക്കോ പൌഡർ വിതറിയതിനു ശേഷം വിളമ്പാം.