ഗ്രിൽ ചെയ്തെടുത്ത ചെമ്മീൻ രുചിയാണ് കജൂൺ ഷ്രിംപ് സ്ക്യൂവേഴ്സ്. ചെമ്മീൻ രുചി ഇഷ്ടപ്പെടുന്നവർക്ക് ഏറെ ഇഷ്ടപ്പെടുന്നൊരു രുചിക്കൂട്ടാണിത്.
ചേരുവകൾ
ചെമ്മീൻ - 300 ഗ്രാം
സോയ സോസ് – 2 ടേബിൾ സ്പൂൺ
ഹോട്ട്് സോസ് – 2 ടേബിൾ സ്പൂൺ
തേൻ – 1 ടേബിൾ സ്പൂൺ
നാരങ്ങ നീര് – 1 ടേബിൾ സ്പൂൺ വെജിറ്റബിൾ ഓയിൽ – 1 ടേബിൾ സ്പൂൺ
കജൂൺ മസാല – 2 ടേബിൾ സ്പൂൺ
കുരുമുളകു പൊടി – ആവശ്യത്തിന്്
ഉപ്പ്് – 1 ടീസ്പൂൺ
ചിക്കൻ സോസേജ് കഷണങ്ങളാക്കിയത്് – 6
സുക്കിനി – 1
നാരങ്ങനീര് – 1 ടേബിൾ സ്പൂൺ
കുരുമുളകുപൊടി – ആവശ്യത്തിന്്
ഉപ്പ്് – ഒരു ടീസ്പൂൺ
ഒലിവ് ഓയിൽ – ആവശ്യത്തിന്
തയാറാക്കുന്ന വിധം
ഒരു പാത്രത്തിൽ രണ്ട് ടേബിൾ സ്പൂൺ സോയ സോസ്, രണ്ട് ടേബിൾ സ്പൂൺ ഹോട്ട് സോസ്, ഒരു ടേബിൾ സ്പൂൺ തേൻ, ഒരു ടേബിൾ സ്പൂൺ നാരങ്ങ നീര്, ഒരു ടേബിൾ സ്പൂൺ വെജിറ്റബിൾ ഓയിൽ, രണ്ടു ടേബിൾ സ്പൂൺ കജൂൺ മസാല, ആവശ്യത്തിന് കു രുമുളകു പൊടി, ഒരു ടീസ്പൂൺ ഉപ്പ്് എന്നിവ ചേർത്ത്് നന്നായി ഇളക്കുക. ഇതിലേക്ക് വൃത്തിയാക്കി വെച്ചിരിക്കുന്ന 300 ഗ്രാം ചെമ്മീൻ, 6 ചിക്കൻ സോസേജ് കഷണങ്ങളാക്കിയത് എന്നിവ യോജിപ്പിച്ച് മാറ്റിവെക്കുക. മറ്റൊരു പാത്രത്തിൽ വലിയ കഷണങ്ങളാക്കി മുറിച്ച സുക്കിനി എടുത്ത് അതിലേക്ക് ഒരു ടേബിൾ സ്പൂൺ നാരങ്ങ നീര്, ആവശ്യത്തിന് കുരുമുളകുപൊടി, ഒരു ടീസ്പൂൺ ഉപ്പ്, ആവശ്യത്തിന് ഒലിവ് ഓയിൽ എന്നിവ ചേർത്ത് ഇളക്കിയെടുക്കുക. വെള്ളത്തിൽ മുക്കി വെച്ച സ്ക്യൂവർ സ്റ്റിക്കിൽ യഥാക്രമം സുക്കിനിയും ചെമ്മീനും സോസേജും കോർത്ത് ഗ്രില്ലിംഗ് പാനിൽ എണ്ണയൊഴിച്ച് എല്ലാ വശങ്ങളും വേവിച്ചെടുത്ത് ചൂടോടെ വിളമ്പാം.