ചൈനീസ് രുചിയിൽ ജെയ്ഡ് ചിക്കൻ

രുചികരമായ ചൈനീസ് വിഭവമാണ് ജെയ്ഡ് ചിക്കൻ. കോൺഫ്ലോറും സ്പിനാച്ചും മഷ്റൂമും ചേരുമ്പോൾ ഇതിന്റെ രുചി ഇരട്ടിക്കുന്നു. 

ചേരുവകൾ

മിൻസ്ഡ് ചിക്കൻ – 200 ഗ്രാം
മുട്ട വെള്ള – 3
സ്പിനാച് – 200 ഗ്രാം
കോൺഫ്ളോർ – 3 ടീസ്പൂൺ
മഷ്റും – 2
സ്വീറ്റ് കോൺ – 50 ഗ്രാം
വെളുത്തുള്ളി – 1
സെലറി – 1
ചിക്കൻ സ്റ്റോക് – ആവശ്യത്തിന്
സ്പ്രിങ് ഒനിയൻ – ആവശ്യത്തിന്
ഉപ്പ് – ആവശ്യത്തിന്
കുരുമുളകുപൊടി – ആവശ്യത്തിന്
എണ്ണ – ആവശ്യത്തിന്

തയാറാക്കുന്ന വിധം

ഒരു പാത്രത്തിൽ മുട്ടയുടെ വെള്ള നന്നായി അടിച്ചെടുത്ത്് അതിലേക്ക്് രണ്ടു കപ്പ്് മിൻസ്ഡ് ചിക്കൻ ചേർക്കുക. മറ്റൊരു പാനിൽ അൽപം എണ്ണയൊഴിച്ച്് 200 ഗ്രാം ചെറുതായരിഞ്ഞ ചീര ഒരു ടീസ്പൂൺ ഉപ്പ്്, ആവശ്യത്തിന്് കുരുമുളകു പൊടി എന്നിവ ചേർത്ത്് വഴറ്റി ചിക്കനിലേക്ക്് ചേർക്കുക. അതിലേക്ക്് മൂന്ന്് ടീസ്്പൂൺ കോൺഫ്്ളോർ ചേർത്ത്് നന്നായി കുഴയ്്ക്കുക. ഇത്് ഉരുളകളാക്കി തിളച്ച എണ്ണയിൽ വറുത്തു കോരുക. മറ്റൊരു പാനിൽ അൽപം എണ്ണയൊഴിച്ച്് ചൂടാക്കി അതിലേക്ക്് ചെറുതായരിഞ്ഞ ഒരു ടേബിൾസ്്പൂൺ വെളുത്തുള്ളി, ഒരു ടീസ്്പൂൺ അരിഞ്ഞ സെലറി, ഒരു കപ്പ്് അരിഞ്ഞ കൂൺ എന്നിവ ചേർത്ത്് വഴറ്റി അതിൽ ഒരു കപ്പ്് സ്വീറ്റ്് കോൺ ചേർത്ത്് ഇളക്കുക. 

ഇതിൽ ഒരു ടീസ്്പൂൺ ഉപ്പും ആവശ്യത്തിന്് കുരുമുളകു പൊടിയും ഇട്ട്് യോജിപ്പിച്ച്് അതിലേക്ക്് ചിക്കൻ സ്റ്റോക്ക്് ഒഴിക്കുക. തിളച്ചു വരുമ്പോൾ അതിലേക്ക്് കോൺ സ്റ്റാർച്ച്് ഒഴിച്ച്് നന്നായിളക്കി കുറുക്കിയെടുക്കുക. ഇതിലേക്ക്് നേരത്തേ വറുത്തു വെച്ചിരിക്കുന്ന ചിക്കൻ ബോൾസ്് ഇട്ട്് നന്നായി യോജിപ്പിച്ച്് ചൂടോടെ കഴിക്കാം.