ഖൽബ് കീഴടക്കുന്നൊരു പാകിസ്ഥാനി മട്ടൻരുചി

പാക്കിസ്ഥാനിലെ പ്രസിദ്ധമായൊരു രുചിക്കൂട്ടാണ് ഭുനാഗോസ്റ്റ്. മസാലയിൽ സാവധാനം വെന്തു പാകപ്പെടുന്ന ആട്ടിറച്ചി, ഭക്ഷണപ്രേമികളുടെ മനസു കീഴടക്കുമെന്നതിൽ സംശയമില്ല. റുമാലി റൊട്ടി, നാൻ, പുലാവ് എന്നിവയ്ക്കൊപ്പം സൂപ്പർ കോംപിനേഷനാണ്.

ചേരുവകൾ

മട്ടൻ – 500 ഗ്രാം
എണ്ണ
കറുവയില – 1
വറ്റൽ മുളക്് – 5
ബ്ളാക്ക്് ഏലയ്ക്ക –1
പച്ച ഏലയ്ക്ക – 4
കറുവപ്പട്ട – 3
വെളുത്തുള്ളി അല്ലി – 4
തക്കോലം – 2
മെയ്സ് (ജാതിത്തൊണ്ട ്്) – 1
പെപ്പർകോൺ – അര ടീസ്പൂൺ
കരാവേ സീഡ്സ് – അര ടീസ്പൂൺ
സവാള – 5
വെളുത്തുള്ളി (അരിഞ്ഞത് – 1 ടേബിൾസ്പൂൺ
ഇഞ്ചി അരിഞ്ഞത് – 1 ടേബിൾസ്പൂൺ
മഞ്ഞൾപ്പൊടി – 1 ടീസ്പൂൺ
കാശ്മീരി മുളകുപൊടി – 1 ടേബിൾസ്പൂൺ
മല്ലിപ്പൊടി – 1 ടേബിൾസ്പൂൺ
ജീരകപ്പൊടി – 1 ടീസ്പൂൺതക്കാളി(അരിഞ്ഞത്) – ഒരു കപ്പ്
തൈര് – 3 ടേബിൾ സ്പൂൺ
ഉപ്പ് – ആവശ്യത്തിന്
വെള്ളം – ആവശ്യത്തിന്
പച്ചമുളക്് – 4
നെയ്യ്് – 2 ടേബിൾ സ്പൂൺ

തയാറാക്കുന്ന വിധം

ഒരു പാനിൽ എണ്ണ ചൂടാക്കി അതിലേക്ക് ഒരു കറുവയില, അഞ്ച് വറ്റൽ മുളക്, ഒരു ബ്ളാക്ക് കാർഡമം, നാല് ഗ്രീൻ കാർഡമം, മൂന്ന് കറുവപ്പട്ട, നാല്് വെളുത്തുള്ളി അല്ലികൾ, രണ്ട ്് തക്കോലം, ഒരു മെയ്്സ് (ജാതിത്തൊണ്ട ്്), അര ടീസ്പൂൺ പെപ്പർകോൺ, അര ടീസ്പൂൺ കരാവേ സീഡ്സ് എന്നിവ വഴറ്റി അതിൽ അഞ്ച്് സവാള അരിഞ്ഞത് ഇട്ട് വഴറ്റുക. അതിലേക്ക്് ഒരു ടേബിൾ സ്പൂൺ അരിഞ്ഞ വെളുത്തുള്ളി, ഒരു ടേബിൾ സ്പൂൺ അരിഞ്ഞ ഇഞ്ചി, ഒരു ടീസ്പൂൺ മഞ്ഞൾപ്പൊടി, ഒരു ടേബിൾസ്പൂൺ കാശ്മീരി മുളകുപൊടി, ഒരു ടേബിൾ സ്പൂൺ മല്ലിപ്പൊടി, ഒരു ടീസ്പൂൺ ജീരകപ്പൊടി എന്നിവ കൂടി ചേർത്ത്് യോജിപ്പിച്ച ശേഷം 500 ഗ്രാം മട്ടൻ കഷണങ്ങളാക്കിയത്് ചേർത്തു ഇളക്കി 10 മിനിറ്റ്് അടച്ചുവെച്ച്് വേവിക്കുക. ഇതിലേക്ക്് ഒരു കപ്പ്് അരിഞ്ഞു വെച്ച തക്കാളി, 3 ടേബിൾ സ്പൂൺ തൈര്, ആവശ്യത്തിന് വെള്ളം എന്നിവ ചേർക്കുക. ഒരു ടേബിൾ സ്പൂൺ ഉപ്പ്് ചേർത്തു അര മണിക്കൂർ മൂടി വേവിക്കുക. രണ്ടായി അരിഞ്ഞ നാല്് പച്ചമുളക്്, രണ്ട ്് ടേബിൾ സ്പൂൺ നെയ്യ്് എന്നിവ ചേർത്ത്് വീണ്ടും വഴറ്റുക. ഇത്് പുലാവിനൊപ്പം വിളമ്പാം.