വീട്ടിലെ സൂപ്പർ ഷെഫാകണോ? രുചികരവും എളുപ്പത്തിലും തയാറാക്കാവുന്ന പാസ്തരുചി പരിചയപ്പെടാം.
ചേരുവകൾ
സ്പഗെറ്റി പാസ്ത - 250 ഗ്രാം
ബേക്കൺ സ്ട്രിപ് – 50 ഗ്രാം
പാൽ – 100 മില്ലിലിറ്റർ
ഫ്രഷ് ക്രീം – 100 മില്ലിലിറ്റർ
പ്രൊവോളോണെ ചീസ് – 50 ഗ്രാം
പാർമേസാൻ ചീസ് – 50 ഗ്രാം
മുട്ടവെള്ള – 2 എണ്ണം
വെളുത്തുള്ളി – 1
വൈറ്റ് ഒനിയൻ – 1
ബട്ടർ മഷ്റൂം – 8
പാഴ്സലി – ആവശ്യത്തിന്
ഒലിവ് ഓയിൽ – ആവശ്യത്തിന്
ഉപ്പ് – ആവശ്യത്തിന്
കുരുമുളകുപൊടി – ആവശ്യത്തിന്
തയാറാക്കുന്ന വിധം
തിളച്ച വെള്ളത്തിൽ ഒരു ടേബിൾ സ്പൂൺ ഉപ്പും അൽപ്പം ഒലീവ്് ഓയിലും ഒഴിച്ച്് അതിൽ 250 ഗ്രാം സ്പഗെറ്റി പാസ്തയിട്ട്് 8 മിനിറ്റ്് വേവിച്ചെടുക്കുക. ഇത് ഒവീല് ഓയിൽ ഒഴിച്ചതിന് ശേഷം അരിച്ച് മാറ്റിവെയ്ക്കുക. മറ്റൊരു പാനിൽ ഒരു കപ്പ്് ബെയ്ക്കൺ സ്ട്രിപ്്സ് ഇട്ടു നന്നായി വഴറ്റി അതിലേക്ക്് ഒരു ടീസ്പൂൺ ചെറുതായി അരിഞ്ഞ വെളുത്തുള്ളി, കഷണങ്ങളാക്കിയ വൈറ്റ്് ഒനിയൻ, ഒരു കപ്പ് ബട്ടൻ മഷ്്റൂം എന്നിവ ചേർത്ത്് നന്നായി ഇളക്കി വേവിക്കുക. ശേഷം ഒരു കപ്പ്് പാൽ, ഒരു കപ്പ്് ഫ്രഷ്് ക്രീം എന്നിവ ചേർത്ത്് യോജിപ്പിക്കുക.
അതിലേക്ക് 50 ഗ്രാം പ്രൊവോളോണെ ചീസ്, പാർമേസാൻ ചീസ് എന്നിവ ചേർത്ത് നന്നായി ഇളക്കുക. ഇതിലേക്ക് രണ്ടു മുട്ടയുടെ മഞ്ഞ ചേർത്തു മുൻപു തയാറാക്കി വെച്ച സ്പഗെറ്റി പാസ്ത നന്നായി യോജിപ്പിക്കുക. അരിഞ്ഞ പാഴ്്സ്്ലിയും സെലറിയും വിതറി ബേക്കൺ സ്ട്രിപ്്സും പാർമേസാൻ ചീസും ചേർത്ത്് ഉപയോഗിക്കാം.