റസ്റ്ററന്റ് രുചിയിൽ ബാർബിക്യൂ ചിക്കൻ റാപ്പ് : വിഡിയോ കാണാം
മലയാളിയുടെ തീൻമേശയിലെ പ്രധാനതാരങ്ങളിലൊന്ന് ചപ്പാത്തി, അതിനുള്ളിൽ ബാർബിക്യൂ ചിക്കൻ നിറയ്ക്കുന്നത് എങ്ങനെയെന്നു നോക്കാം. കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടപ്പെടുന്ന ടേസ്റ്റി ഈസി ബാർബിക്യൂ ചിക്കൻ റാപ്പ് ഇരുപത് മിനിറ്റു കൊണ്ട് തയാറാക്കാം...

മലയാളിയുടെ തീൻമേശയിലെ പ്രധാനതാരങ്ങളിലൊന്ന് ചപ്പാത്തി, അതിനുള്ളിൽ ബാർബിക്യൂ ഫ്ലേവറിൽ ചിക്കൻ നിറയ്ക്കുന്നത് എങ്ങനെയെന്നു നോക്കാം. കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടപ്പെടുന്ന ടേസ്റ്റി ഈസി ബാർബിക്യൂ ചിക്കൻ റാപ്പ് ഇരുപത് മിനിറ്റു കൊണ്ട് തയാറാക്കാം.
ചേരുവകള്‍
- ചിക്കൻ ബ്രസ്റ്റ് പീസ് - ആവശ്യത്തിന്
- ബാർബിക്യൂ സോസ്
- ചില്ലി ഫ്ലേക്സ് - ആവശ്യത്തിന്
- പച്ചമുളക് - 2 - 3 എണ്ണം
- വെളുത്തുള്ളി - 4 എണ്ണം
- സവാള - ആവശ്യത്തിന്
- തക്കാളി -
- കാരറ്റ്
- കാപ്സിക്കം - ഒന്ന്
- കുരുമുളകുപൊടി -
- ടൊമാറ്റോ സോസ് -ആവശ്യത്തിന്
- ഉപ്പ് -ആവശ്യത്തിന്
- ഒലീവ് ഓയിൽ -ആവശ്യത്തിന്
- ചപ്പാത്തി
തയാറാക്കുന്ന വിധം
∙ ചിക്കൻ മാരിനേറ്റ് ചെയ്യുന്നതിനായി വൃത്തിയാക്കി വച്ചിട്ടുള്ള ചിക്കൻ ബ്രസ്റ്റ് പീസുകളിൽ ഒരു ടേബിള്‍ സ്പൂൺ ബാർബിക്യൂ സോസ്, ആവശ്യത്തിന് ഉപ്പ്, കുരുമുളകുപൊടി , അൽപം ഒലീവ് ഓയിൽ എന്നിവ ചേർത്ത് നന്നായി യോജിപ്പിച്ച് ഇരുപത് മിനിറ്റു നേരം മാറ്റി വയ്ക്കാം.
∙ ഒരു ഫ്രൈയിങ് പാൻ അടുപ്പിൽ വച്ച് ചൂടായി വരുമ്പോൾ ആവശ്യത്തിന് ഒലീവ് ഓയിൽ ഒഴിച്ച് അതിലേക്ക് അരിഞ്ഞുവച്ച പച്ചമുളക്, വെളുത്തുള്ളി എന്നിവ ഇട്ട് വഴറ്റാം. ഇവയുടെ പച്ച മണം മാറി വരുമ്പോൾ അൽപം ചില്ലി ഫ്ലേക്സ് കൂടി ചേർത്ത് വഴറ്റിക്കൊടുക്കാം. ശേഷം അതിലേക്ക് നീളത്തിൽ അരിഞ്ഞ സവാള, തക്കാളി , കാരറ്റ് എന്നിവ ചേര്‍ത്ത് നന്നായി വഴറ്റി കൊടുക്കുക. ഇവ വാടി വരുമ്പോൾ അതിലേക്ക് മാരിനേറ്റ് ചെയ്തു മാറ്റി വച്ചിട്ടുള്ള ചിക്കൻ ചേർത്ത് കൊടുക്കാം. ചിക്കൻ ചേർത്ത ശേഷം അതിലേക്ക് ആവശ്യത്തിന് ടുമാറ്റോ സോസ് ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച് ഒരു അടപ്പുകൊണ്ടു മൂടി ഏകദേശം അഞ്ചു മിനിറ്റ് നേരം വേവിക്കുക. ചിക്കൻ തയാറായി വരുമ്പോൾ അതിലേക്ക് നീളത്തിൽ അരിഞ്ഞ കാപ്സിക്കം ചേർത്ത് വഴറ്റി കൊടുക്കുക. ആവശ്യമെങ്കില്‍ അല്പം ഉപ്പും കുരുമുളകുപൊടിയും കൂടി ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.
∙ ചിക്കൻ റാപ്പ് തയാറാക്കുന്നതിനായി എടുത്തു വച്ചിട്ടുള്ള ചപ്പാത്തി ഒരു പാനിൽ വച്ച് ചെറുതായി ചൂടാക്കിയ ശേഷം തയാറാക്കി വച്ചിട്ടുള്ള ബാർബിക്യൂ ചിക്കൻ മിക്സ് ചപ്പാത്തിക്കു മുകളിൽ വച്ച് അല്പം ടുമാറ്റോ സോസ് കൂടി ചേര്‍ത്ത് റോൾ ചെയ്ത് എടുക്കാം . ഇതേ രീതിയില്‍ ബാക്കി ഉള്ള ചപ്പാത്തിയും ചിക്കൻ മിക്സ്സ് വച്ച് റോളുകളാക്കാം. ശേഷം ബാർബിക്യൂ ചിക്കൻ റാപ്പ് പ്ലേറ്റിലേക്ക് മാറ്റാം.
English Summary : BBQ Chicken Wrap, Video by Chef Ashok Eapen, Culinary Expert