ചിക്കൻ പള്ളിപ്പാളയം, രുചികരമായി എളുപ്പത്തിൽ തയാറാക്കാം
വളരെ കുറച്ച് ചേരുവകൾ കൊണ്ടു ഒന്നാന്തരം രുചിയിലൊരു ചിക്കൻ കറി തയാറാക്കാം. ചേരുവകൾ: ചിക്കൻ ചെറിയ കഷ്ണങ്ങൾ – 150 ഗ്രാം മല്ലി (മുഴുവനോടെ) - 10 ഗ്രാം ചുവന്ന മുളക് - 10 ഗ്രാം തേങ്ങാ കഷ്ണം - 15 ഗ്രാം ചെറിയ ഉള്ളി അരിഞ്ഞത് - 20 ഗ്രാം വെളുത്തുള്ളി ചതച്ചത് - 10 ഗ്രാം മഞ്ഞൾ പൊടി – 1/3 ടീസ്പൂൺ കുരുമുളകു

വളരെ കുറച്ച് ചേരുവകൾ കൊണ്ടു ഒന്നാന്തരം രുചിയിലൊരു ചിക്കൻ കറി തയാറാക്കാം.
ചേരുവകൾ:
- ചിക്കൻ ചെറിയ കഷ്ണങ്ങൾ – 150 ഗ്രാം
- മല്ലി (മുഴുവനോടെ) - 10 ഗ്രാം
- ചുവന്ന മുളക് - 10 ഗ്രാം
- തേങ്ങാ കഷ്ണം - 15 ഗ്രാം
- ചെറിയ ഉള്ളി അരിഞ്ഞത് - 20 ഗ്രാം
- വെളുത്തുള്ളി ചതച്ചത് - 10 ഗ്രാം
- മഞ്ഞൾ പൊടി – 1/3 ടീസ്പൂൺ
- കുരുമുളകു പൊടി – 1/2 ടേബിൾസ്പൂൺ
- ചുവന്ന മുളകുപൊടി – 1/2 ടീസ്പൂൺ
- ഉപ്പ് – പാകത്തിന്
- കറിവേപ്പില – ആവശ്യത്തിന്
- മല്ലിയില അരിഞ്ഞത് – 10 ഗ്രാം
- വെളിച്ചെണ്ണ – 20 മില്ലിലിറ്റർ
തയാറാക്കുന്ന വിധം
1. ഒരു ഫ്രൈയിങ് പാനിൽ വെളിച്ചെണ്ണ ചൂടാക്കുക. ചുവന്ന മുളക്, മല്ലി, തേങ്ങാ കഷ്ണം, വെളുത്തുള്ളി, ചെറിയ ഉള്ളി, ഉപ്പ് ഇതെല്ലാം ചേർത്തു ബ്രൗൺ നിറമാകുന്നതു വരെ വഴറ്റുക.
2. ചിക്കൻ, മഞ്ഞൾപ്പൊടി, കുരുമുളകു പൊടി, മുളകുപൊടി എന്നിവ ചേർക്കുക
3. 10 മിനിറ്റ് വരെ പതുക്കെ വേവിക്കുക. ഉയർന്ന തീയിൽ ഒരു മിനിറ്റ് വഴറ്റുക.
4. മല്ലിയില എന്നിവ ചേർത്ത് അലങ്കരിച്ച് വാങ്ങാം.
English Summary : Erode pallipalayam chicken recipe by Chef Arun Vijayan.