എല്ലാവരും ഇഷ്ടപ്പെടുന്ന രുചിയിലൊരു കാരമൽ ക്രിസ്മസ് കേക്ക്, തയാറാക്കുന്ന വിധം പരിചയപ്പെടുത്തുകയാണ് ലക്ഷ്മി നായർ. ചേരുവകൾ പഞ്ചസാര – 1/2 കപ്പ് + 1 കപ്പ് ചൂടു വെള്ളം – 1/2 കപ്പ് മൈദ – 1 കപ്പ് ബേക്കിങ് പൗഡർ – 1 ടീസ്പൂൺ സോഡാപ്പൊടി – 1 ടീസ്പൂൺ മുട്ട – 5 എണ്ണം വെണ്ണ – 100 ഗ്രാം + 100 ഗ്രാം പഞ്ചസാര

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എല്ലാവരും ഇഷ്ടപ്പെടുന്ന രുചിയിലൊരു കാരമൽ ക്രിസ്മസ് കേക്ക്, തയാറാക്കുന്ന വിധം പരിചയപ്പെടുത്തുകയാണ് ലക്ഷ്മി നായർ.

ചേരുവകൾ

  • പഞ്ചസാര – 1/2 കപ്പ് + 1 കപ്പ്
  • ചൂടു വെള്ളം – 1/2 കപ്പ്
  • മൈദ – 1 കപ്പ്
  • ബേക്കിങ് പൗഡർ – 1 ടീസ്പൂൺ
  • സോഡാപ്പൊടി – 1 ടീസ്പൂൺ
  • മുട്ട – 5 എണ്ണം
  • വെണ്ണ – 100 ഗ്രാം + 100 ഗ്രാം
  • പഞ്ചസാര പൊടിച്ചത് – 1/2 കപ്പ്
  • കണ്ടെൻസ്ഡ് മിൽക്ക് – 1/4 കപ്പ്
  • വെള്ളം – 1/2 കപ്പ്
  • ഫ്രെഷ് ക്രീം –1 കപ്പ്
  • ഉപ്പ് – 1 നുള്ള്
  • വിപ്പിംഗ് ക്രീം
  • അണ്ടിപ്പരിപ്പ്
ADVERTISEMENT

തയാറാക്കുന്ന വിധം

ആദ്യം കാരമൽ സിറപ്പ് തയാറാക്കാം. അതിനായി ഗ്യാസ് കത്തിച്ച് ഒരു പാൻ വച്ച് അതിലേക്ക് അരക്കപ്പ് പഞ്ചസാര ഇട്ട് പഞ്ചസാരയുടെ കളർ മാറി തുടങ്ങുമ്പോൾ (ഗോൾഡൻ ബ്രൗൺ) അര കപ്പ് ചൂടു വെള്ളം (തിളച്ചുകൊണ്ടിരിക്കുന്ന വെള്ളം) ഒഴിച്ചു കൊടുത്ത് നന്നായി ഇളക്കുക. കാരമൽ സിറപ്പ് റെഡി. ഇനി ഇത് റൂം ടെംപറേച്ചറിൽ തണുക്കാൻ വയ്ക്കുക.  

ഇനി ഒരു കപ്പ് മൈദമാവും ഒരു ടീസ്പൂൺ ബേക്കിങ് പൗഡറും ഒരു ടീസ്പൂൺ സോഡാപ്പൊടിയും ചേർത്ത് നന്നായി മിക്സ് ചെയ്ത് മൂന്നു പ്രാവശ്യം അരിച്ചെടുത്ത് മാറ്റി വയ്ക്കുക. ഇനി മുട്ടയും (5 എണ്ണം) അല്പം വാനില എസ്സൻസോ/ബട്ടർസ്കോച്ച് എസ്സൻസോ ചേർത്ത് ബീറ്റ് ചെയ്ത് മാറ്റി വയ്ക്കുക. ശേഷം നൂറു ഗ്രാം ഉപ്പില്ലാത്ത വെണ്ണയും അരകപ്പ് പൊടിച്ച പഞ്ചസാരയും കൂടി ബീറ്റ് ചെയ്തെടുക്കുക. ഇനി ഇതിലേക്ക് കാല്‍ കപ്പ് (3 ടേബിൾസ്പൂൺ) കണ്ടെൻസ്ഡ് മിൽക്ക് കൂടി ചേർത്ത് ഒന്നു കൂടി ബീറ്റ് ചെയ്യുക. ശേഷം ഇതിലേക്ക് പതപ്പിച്ചു വച്ചിരിക്കുന്ന മുട്ട കൂടി ചേർത്ത് ബീറ്റ് ചെയ്യുക. അതിനുശേഷം ഇതിലേക്ക് മൈദയും ചേർത്തു വീണ്ടും ബീറ്റ് ചെയ്ത ശേഷം നന്നായി തണുത്ത കാരമൽ സിറപ്പും കൂടി ചേർത്ത് ഹാൻഡ് വിസ്ക് കൊണ്ട് ഒന്നു കൂടി മിക്സ് ചെയ്യാം.

ADVERTISEMENT

ബാറ്റർ കേക്ക്ടിന്നിലേക്ക് മാറ്റി ടാപ്പ് (25–30 പ്രാവശ്യം ടാപ്പ് ചെയ്യുന്നത് നന്നായിരിക്കും) ചെയ്ത് പ്രീഹീറ്റ് ചെയ്ത അവ്നിൽ 170 ഡിഗ്രി സെൽഷ്യസിൽ 30 മിനിട്ട് ബേക്ക് ചെയ്തെടുക്കാം. ഇത് കുക്കറിലും തയാറാക്കാം. ആദ്യത്തെ 10 മിനിറ്റ് ഹൈഹീറ്റിൽ പ്രീഹീറ്റ് ചെയ്യുക. ബാറ്റർ വച്ചതിനു ശേഷം 10 മിനിറ്റ് ഹൈഹീറ്റിൽ വയ്ക്കുക. അതുകഴിഞ്ഞ് മീഡിയം ഫ്ലേമിൽ ഒരു 10 മിനിറ്റ് വയ്ക്കുക. 10–15 മിനിറ്റ് ലോ ഫ്ലേമിൽ വയ്ക്കുക. 40–45 മിനിറ്റാണ് കുക്കറിൽ ബേക്ക് ചെയ്യാനായി എടുക്കുന്ന സമയം. 

കാരമല്‍ സോസ് കേക്ക്

ഇതിനായി ആദ്യം ചെയ്ത അതേ രീതിയിൽ മറ്റൊരു കേക്കു കൂടി ബേക്ക് ചെയ്ത ശേഷം അതിനാവശ്യമുള്ള കാരമൽ സോസ് തയാറാക്കുക.

തയാറാക്കുന്ന വിധം

ADVERTISEMENT

ഗ്യാസ് കത്തിച്ച് ഒരു പാൻ വച്ച് അതിലേക്ക് ഒരു കപ്പ് പഞ്ചസാരയും അര കപ്പ് ചൂടു വെള്ളവും ഒഴിച്ചു കൊടുത്ത് ഇത് നന്നായി ഉരുകി ഗോൾഡൻ കളറായി വരുമ്പോൾ ഇതിലേക്ക് 100 ഗ്രാം വെണ്ണ ചേർത്ത് നന്നായി ഇളക്കുക. അതിനുശേഷം ഒരു കപ്പ് ഫ്രെഷ് ക്രീം ചേർത്ത് നന്നായി ഇളക്കി ഒരു നുള്ള് ഉപ്പു കൂടി ചേർത്തു വീണ്ടും നന്നായി ഇളക്കുക. സോൾട്ടഡ് കാരമൽ സോസ് റെഡി. തീ ഓഫ് ചെയ്ത്. ഇത് തണുക്കാൻ വയ്ക്കുക. 

ഇനി കേക്ക് വിപ്പ്ഡ് ക്രീം വച്ചോ ബട്ടർ ക്രീം വച്ചോ അലങ്കരിക്കാം. ഇവിടെ വിപ്പ്ഡ് ക്രീം ആണ് ഉപയോഗിച്ചിരിക്കുന്നത്. കേക്ക് സ്ലൈസാക്കി ഒരു ഭാഗം മാറ്റി വച്ച് കേക്കിന്റെ ഒരു സ്ലൈസിൽ വിപ്പ്ഡ് ക്രീം ഫിൽ ചെയ്യുക ക്രീമിനു മുകളിലായി കുറച്ചു കാരമൽ സോസ് കൂടി ചേർക്കുക. ശേഷം കേക്കിന്റെ രണ്ടാമത്തെ സ്ലൈസ് ഇതിനു മുകളിലായി വച്ച് വിപ്പിങ് ക്രീം ഉപയോഗിച്ച് മുഴുവനായി കവർ ചെയ്ത്  അലങ്കരിക്കുക. 

ഇനി രണ്ടാമത്തെ കേക്കിനു മുകള്‍ഭാഗം മാത്രം കട്ട് ചെയ്തു മാറ്റിയ ശേഷം കേക്കിനു മുകളിലായി കാരമല്‍ സോസ് ഒഴിച്ചു കൊടുക്കുക. ഇതിനു മുകളിലായി കുറച്ചു കശുവണ്ടി പൊടിച്ചതു വിതറി ഇടുക. രണ്ടാമത്തെ കേക്കും റെഡി.

Content Summary : Christmas special caramel cake recipe by Lekshmi Nair.