ചട്ടിച്ചോറും കിഴി ബിരിയാണിയുമൊക്കെ അരങ്ങിലെത്തുന്നതിനു മുൻപ് തന്നെ നല്ല മൽസ്യവിഭവങ്ങൾ വിളമ്പുന്ന ഭക്ഷണശാലകളിൽ എപ്പോഴും തിരക്ക് തന്നെയായിരുന്നു. എന്തുകൊണ്ടെന്നാൽ മലയാളികൾക്ക് അത്രമേൽ പ്രിയമാണ് മീൻകറിയും മീൻ വറുത്തതും കൂട്ടിയുള്ള ഊണ്. കൂടെ കക്ക തോരനും മീൻ പീരവറ്റിച്ചതും ചെമ്മീൻ റോസ്റ്റ് ചെയ്തതുമൊക്കെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചട്ടിച്ചോറും കിഴി ബിരിയാണിയുമൊക്കെ അരങ്ങിലെത്തുന്നതിനു മുൻപ് തന്നെ നല്ല മൽസ്യവിഭവങ്ങൾ വിളമ്പുന്ന ഭക്ഷണശാലകളിൽ എപ്പോഴും തിരക്ക് തന്നെയായിരുന്നു. എന്തുകൊണ്ടെന്നാൽ മലയാളികൾക്ക് അത്രമേൽ പ്രിയമാണ് മീൻകറിയും മീൻ വറുത്തതും കൂട്ടിയുള്ള ഊണ്. കൂടെ കക്ക തോരനും മീൻ പീരവറ്റിച്ചതും ചെമ്മീൻ റോസ്റ്റ് ചെയ്തതുമൊക്കെ ചേരുന്നുണ്ടെങ്കിൽ സ്വർഗം എന്ന് പറഞ്ഞാൽ മതിയാവുകയില്ല. ഉച്ചനേരങ്ങളിൽ ബിരിയാണിയെ കുറിച്ചൊക്കെ ചിന്തിച്ചാലും ഒടുക്കമെത്തുന്നത് ചോറിലും മീൻ കറിയിലുമായിരിക്കും. അങ്ങനെയുള്ളവർക്ക് മടിച്ചു നിൽക്കാതെ കയറിചെല്ലാവുന്ന ഒരിടമാണ് ഹാർബർ റസ്റ്ററന്റ്. 

ADVERTISEMENT

എന്തൊക്കെയാണ് ഹാർബറിലെ സ്പെഷലുകൾ എന്ന് ചോദിച്ചാൽ നീണ്ട ഒരു ലിസ്റ്റ് തന്നെയുണ്ട്. മൽസ്യവിഭവങ്ങളുടെ ഒരു കലവറയെന്നു വിളിച്ചാലും തെറ്റില്ല. ചെമ്പല്ലി, കാളാഞ്ചി മസാല ഫ്രൈ, നെയ്മീൻ തവ ഫ്രൈ, ചെമ്മീൻ ഫ്രൈ, മീന്മുട്ട പൊരിച്ചത്, കരിമീൻ വറുത്തത്, ആവോലി ഫ്രൈ, കക്ക റോസ്റ്റ്, ചെമ്മീൻ മാങ്ങയിട്ട കറി, കേര, നെയ്മീൻ എന്നിവ തേങ്ങാപ്പാലൊഴിച്ചു വച്ച കറികൾ അങ്ങനെ നീളുന്നു ഹാർബറിലെ മീൻ വിഭവങ്ങൾ. ഉച്ചയൂണിനു നല്ല മൽസ്യവിഭവങ്ങൾ മാത്രമല്ല, സാമ്പാറും പപ്പടവും അച്ചാറും തോരനും എരിശ്ശേരിയും പച്ചടിയുമൊക്കെ ചേരുന്ന ഊണും ഇവിടെ വിളമ്പുന്നുണ്ട്. കൂടെ സ്പെഷൽ ആയി ഏതെങ്കിലുമൊരു മീൻ വറുത്തതോ ചെമ്മീൻ റോസ്‌റ്റോ കൂടി വാങ്ങിയാൽ ഊണ്  കുശാലായി എന്നു തന്നെ പറയാം. കഴിഞ്ഞില്ല, കുടിക്കാനായി കഞ്ഞിവെള്ളവുമുണ്ട്.

ADVERTISEMENT

മറ്റു സീഫുഡ് സ്പെഷ്യൽ റസ്റ്ററന്റുകൾ പോലെ വില വളരെ കൂടുതലാണ് എന്ന പരാതി ഇവിടെയെത്തിയാൽ ഉണ്ടാകുകയില്ല. എല്ലാ വിഭവങ്ങൾക്കും മിതമായ വില മാത്രമേ ഈടാക്കുന്നുള്ളൂ. ഉച്ചയ്ക്കുള്ള ഭക്ഷണം മാത്രമല്ല, വിഭവ സമൃദ്ധമായ ഡിന്നറും ഇവിടെ ലഭ്യമാണ്. അതും നാടൻ വിഭവങ്ങൾ കൂട്ടിയുള്ള രാത്രി ഭക്ഷണം ഈ രുചിശാലയുടെ ആരാധകരാക്കി മാറ്റും ഏതൊരാളെയും. മീൻ തലക്കറിയും കപ്പപ്പുഴുക്കും ഇത് കഴിക്കാൻ ആഗ്രഹിക്കാത്ത മലയാളിയുണ്ടാകുമോ? കൂടെ ഒരു ആവോലി പൊള്ളിച്ചത് കൂടിയുണ്ടെങ്കിലോ? പൊളിക്കുമല്ലേ... കാളാഞ്ചി ഗ്രിൽ ചെയ്തത്,  ഫിഷ് കൊണ്ടാട്ടം ഇങ്ങനെ നീളുന്നു രാത്രിയിലെ വിഭവങ്ങളുടെ നിര.

ADVERTISEMENT

കാക്കനാട് ഇൻഫോപാർക്കിന് സമീപത്തായാണ് ഹാർബർ റസ്റ്ററന്റ് സ്ഥിതി ചെയ്യുന്നത്. രുചികരമായ മൽസ്യവിഭവങ്ങൾ അതും ഫ്രഷ് ആയത് കഴിക്കണമെന്നുള്ളവർക്കു ഇവിടെ വരാം. നാടൻ മസാലയിൽ പൊള്ളിച്ചും വറുത്തും റോസ്റ്റ് ചെയ്തുമൊക്കെയെത്തുന്ന വിഭവങ്ങൾ വയറു നിറയെ കഴിക്കുകയും ചെയ്യാം. ഉച്ചഭക്ഷണം മാത്രമല്ല, രാത്രിയിലും നാടൻ രുചികൾ ഇവിടെ നിന്നും ആസ്വദിക്കാം എന്ന കാര്യം മറക്കണ്ട.

English Summary: Eatouts, Lunch Spot in Kochi