ഗ്രീന്‍ ടീക്കൊപ്പം ഇതൊക്കെ കഴിക്കാമോ? അറിയാതെ പോകരുതേ
പാലൊഴിച്ച ചായയും കാപ്പിയും കഴിക്കുന്നതിനു പകരം ഗ്രീന്‍ ടീ കഴിക്കുന്നത് നല്ലതാണെന്ന് എല്ലാവര്‍ക്കും അറിയാം. ശരീരഭാരം കുറയ്ക്കാനും ആരോഗ്യം നിലനിര്‍ത്താനും സഹായിക്കുന്ന ഒട്ടേറെ ഘടകങ്ങള്‍ ഗ്രീന്‍ ടീയില്‍ ഉണ്ട്. കൂടാതെ, ഗ്രീന്‍ ടീയ്ക്ക് ഉത്കണ്ഠയും സമ്മർദ്ദവും ലഘൂകരിക്കാനും ഓർമ്മശക്തി വർദ്ധിപ്പിക്കാനും

പാലൊഴിച്ച ചായയും കാപ്പിയും കഴിക്കുന്നതിനു പകരം ഗ്രീന്‍ ടീ കഴിക്കുന്നത് നല്ലതാണെന്ന് എല്ലാവര്‍ക്കും അറിയാം. ശരീരഭാരം കുറയ്ക്കാനും ആരോഗ്യം നിലനിര്‍ത്താനും സഹായിക്കുന്ന ഒട്ടേറെ ഘടകങ്ങള്‍ ഗ്രീന്‍ ടീയില്‍ ഉണ്ട്. കൂടാതെ, ഗ്രീന്‍ ടീയ്ക്ക് ഉത്കണ്ഠയും സമ്മർദ്ദവും ലഘൂകരിക്കാനും ഓർമ്മശക്തി വർദ്ധിപ്പിക്കാനും ഉയർന്ന രക്തസമ്മർദ്ദവും കൊളസ്ട്രോളും കുറയ്ക്കാനും കഴിയുമെന്ന് ഗവേഷണങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
ഗ്രീന്‍ തീയില്‍ എൽ തിയനൈൻ എന്ന അമിനോ ആസിഡ് അടങ്ങിയിട്ടുണ്ട് , ഇത് ഉത്കണ്ഠയും സമ്മർദ്ദവും കുറയ്ക്കാന്‍ സഹായിക്കുന്നു. കൂടാതെ, ഓര്‍മ്മശക്തിയും വൈജ്ഞാനിക പ്രവർത്തനങ്ങളും മെച്ചപ്പെടുത്താനും ഗ്രീന്‍ ടീ സഹായിക്കും. ബ്ലാക്ക്, ഊലോങ്, വൈറ്റ് ടീ എന്നിവയുമായി താരതമ്യപ്പെടുത്തുമ്പോൾ ഗ്രീൻ ടീയിലാണ് എൽ തിയനൈൻ ഏറ്റവും കൂടുതല്‍ ഉള്ളത്.
ഗ്രീൻ ടീ കുടിക്കുന്നത് അൽഷിമേഴ്‌സ്, പാർക്കിൻസൺസ് തുടങ്ങിയ ചില ന്യൂറോ ഡിജെനറേറ്റീവ് രോഗങ്ങളിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുമെന്ന് ചില പഠനങ്ങള്‍ പറയുന്നു. ഗ്രീന്‍ ടീയിലുള്ള ആൻ്റിഓക്‌സിഡന്റുകളാണ് ഇതിനു സഹായിക്കുന്നത്. ആന്റിഓക്സിഡന്റുകളായി പ്രവർത്തിക്കുന്ന സസ്യ സംയുക്തങ്ങളായ പോളിഫെനോളുകളുടെ മികച്ച ഉറവിടമാണ് ഗ്രീൻ ടീ. ഇവ, വീക്കവും ഓക്സിഡേറ്റീവ് സ്ട്രെസും പ്രായമാകുന്നതിൻ്റെ ലക്ഷണങ്ങളും കുറയ്ക്കുന്നു. ഗ്രീൻ ടീയിലെ ആൻ്റിഓക്‌സിഡൻ്റുകൾ ഇൻസുലിൻ പ്രതിരോധം കുറയ്ക്കുമെന്ന് ചില തെളിവുകൾ സൂചിപ്പിക്കുന്നു. ഗ്രീന്‍ ടീ സ്ഥിരമായി കുടിക്കുന്നത് ടൈപ്പ് 2 പ്രമേഹത്തെ നിയന്ത്രിക്കാനും തടയാനും സഹായിക്കും.
കൊഴുപ്പ് കുറയ്ക്കാം
കൊഴുപ്പിനെ തകർക്കാൻ സഹായിക്കുന്ന ആൻ്റിഓക്‌സിഡൻ്റായ കാറ്റെച്ചിനുകളുടെ ഉറവിടമാണ് ഗ്രീൻ ടീ. ഇവ ഉപാപചയ നിരക്ക് വർദ്ധിപ്പിക്കുന്നു, വ്യായാമം ചെയ്യുമ്പോൾ കൂടുതൽ കലോറി കത്തിക്കാൻ സഹായിക്കുന്നു. അതിനാല്‍ ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്ന ആളുകള്‍ക്ക് ഗ്രീന്‍ ടീ കഴിക്കാം. സീറോ കലോറി പാനീയമായി കണക്കാക്കുന്നതിനാല്‍ ശരീരഭാരം കൂട്ടുമെന്ന പേടിയും വേണ്ട.
ഗ്രീന്‍ ടീക്കൊപ്പം മധുരപലഹാരങ്ങളും എണ്ണയില്‍ വറുത്ത പലഹാരങ്ങളുമെല്ലാം കഴിക്കുന്നത് ഒഴിവാക്കുക. പകരം ഡ്രൈ ഫ്രൂട്സും നട്സും കഴിക്കാം. ചായ, കാപ്പി എന്നിവയ്ക്കൊപ്പം ഡ്രൈ ഫ്രൂട്സും നട്സും കഴിക്കുന്നത് അത്ര നല്ലതല്ല. ഇവയിലെ ടാനിനുകള്‍ സൂക്ഷ്മപോഷകങ്ങളുടെ ആഗിരണം തടയും. ചായയെയും കാപ്പിയെയും അപേക്ഷിച്ച് നോക്കുമ്പോള്‍ ഗ്രീന്‍ ടീയില്‍ വളരെ കുറഞ്ഞ അളവില്‍ മാത്രമാണ് ടാനിനുകള്‍ അടങ്ങിയിട്ടുള്ളത്. അതിനാല്‍ ഗ്രീന്‍ ടീക്കൊപ്പം ഇവ കഴിക്കുന്നത് ഗുണകരമായാണ് കണക്കാക്കുന്നത്.
ടീ ബാഗ് ഒരു തവണ മാത്രം ഉപയോഗിച്ചാൽ മതി
ചിലരെങ്കിലും ഒരു തവണ ഉപയോഗിച്ച ടീ ബാഗുകൾ വീണ്ടും ഉപയോഗിക്കുന്നവരാണ്. വീണ്ടും ഉപയോഗിക്കുമ്പോൾ ചായയുടെ യഥാർഥ ഗന്ധവും ഫ്രഷ്നെസും നഷ്ടപ്പെടും. ഗ്രീൻ ടീയുടെ പോഷക ഗുണങ്ങൾ ഇല്ലാതെയാകാനുമിടയുണ്ട്. ഒരു തവണ മാത്രം ടീ ബാഗുകൾ ഉപയോഗിക്കുന്നതാണ് ഉത്തമം.
ഗ്രീൻ ടീ തയാറാക്കാം
ഒരു സോസ് പാനിൽ രണ്ടു കപ്പ് വെള്ളമെടുത്ത് നല്ലതുപോലെ തിളപ്പിക്കാം. തിളച്ചതിനു ശേഷം തീ അണച്ച് കുറച്ചു സമയം കഴിയുമ്പോൾ രണ്ടു ടീസ്പൂൺ തേയില ചേർത്ത് ഇളക്കാം. കുറച്ചു സമയം വച്ചതിനു ശേഷം തേയില അരിച്ചു മാറ്റി കപ്പിലേയ്ക്ക് പകർന്നു ഉപയോഗിക്കാവുന്നതാണ്.