പഴകുംതോറും വീഞ്ഞിന് വീര്യം കൂടും പക്ഷേ സൂക്ഷിക്കണം; വൈൻ കേടായതാണോയെന്ന് ഇങ്ങനെ തിരിച്ചറിയാം
ക്രിസ്മസ് കാലമായാൽ ഭക്ഷണപ്രേമികളുടെ മനസ്സിലേക്ക് ആദ്യമേ ഓടിയെത്തുന്നത് കേക്കും വൈനുമാണ്. കാരണം, അത് ക്രിസ്മസിന്റെ ഭാഗമാണെന്നത് തന്നെ. വൈൻ എന്നത് എപ്പോഴും മനസ്സിലേക്ക് വൈകാരികമായി ഒഴുകിയെത്തുന്ന ഒന്നാണ്. ചിലർക്ക് അൽപം മധുരമുള്ള വൈൻ ആണ് ഇഷ്ടം. മറ്റ് ചിലർക്ക് ആകട്ടെ കുറച്ച് ചവർപ്പ് ഒക്കെ വേണം.

ക്രിസ്മസ് കാലമായാൽ ഭക്ഷണപ്രേമികളുടെ മനസ്സിലേക്ക് ആദ്യമേ ഓടിയെത്തുന്നത് കേക്കും വൈനുമാണ്. കാരണം, അത് ക്രിസ്മസിന്റെ ഭാഗമാണെന്നത് തന്നെ. വൈൻ എന്നത് എപ്പോഴും മനസ്സിലേക്ക് വൈകാരികമായി ഒഴുകിയെത്തുന്ന ഒന്നാണ്. ചിലർക്ക് അൽപം മധുരമുള്ള വൈൻ ആണ് ഇഷ്ടം. മറ്റ് ചിലർക്ക് ആകട്ടെ കുറച്ച് ചവർപ്പ് ഒക്കെ വേണം. ആളുകളുടെ താൽപര്യം അനുസരിച്ച് രുചിവൈവിധ്യങ്ങൾ വ്യത്യാസപ്പെട്ട് ഇരിക്കും. പഴകുംതോറും വീഞ്ഞിന് വീര്യം കൂടുമെന്നാണ് പറയുന്നത്. എന്നാൽ, സൂക്ഷിക്കേണ്ടതു പോലെ സൂക്ഷിച്ചില്ലെങ്കിൽ വീഞ്ഞ് പഴകി പോകുകയും ചെയ്യും. എങ്ങനെയാണ് കേടായ വൈൻ തിരിച്ചറിയാൻ കഴിയുക. വൈൻ മാസ്റ്റർ ആയ സോണൽ സി ഹോളണ്ട് തന്റെ ഇൻസ്റ്റഗ്രാം റീലിൽ പങ്കുവെച്ച വിഡിയോയിലാണ് കേടായ വൈൻ എങ്ങനെ തിരിച്ചറിയാമെന്ന് പറയുന്നത്.
കാഴ്ചയിൽ കൊള്ളാമോ
ഒരു വസ്തു നല്ലതാണോ മോശമാണോ എന്ന് ആദ്യം നമ്മൾ പരിശോധിക്കുന്നത് നമ്മുടെ കാഴ്ച കൊണ്ടാണ്. വൈനിന്റെ കാര്യത്തിലും ആദ്യത്തെ പരീക്ഷണം അങ്ങനെ തന്നെയാണ്. വൈനിന്റെ നിറവും ഘടനയും സാധാരണ പോലെ തന്നെയാണോ എന്നാണ് ഇത്തരത്തിൽ നോക്കേണ്ടത്. സാധാരണയിൽ നിന്ന് വ്യത്യസ്തമായി വൈനിൽ ഒരു പാളി പോലെ എന്തെങ്കിലും കാണുകയോ മറ്റോ ചെയ്താൽ ആ വൈൻ കുടിക്കുന്നതിനെക്കുറിച്ച് നിങ്ങൾ ചിന്തിക്കുക കൂടി ചെയ്യരുത്. ബാക്ടീരിയൽ ആക്ടിവിറ്റിയുടെ ലക്ഷണമാണ് ഇത്. വൈൻ നല്ലതാണെങ്കിൽ അത് എല്ലായ്പ്പോഴും ശുദ്ധമായി കാണപ്പെടും.
മണം മനസ്സിലാക്കി അറിയാം
കാഴ്ചയിൽ ഒരു സംശയം മാത്രമേ തോന്നുന്നുള്ളൂ എങ്കിൽ മണത്തു നോക്കി അറിയാവുന്നതാണ്. ഭക്ഷണസാധനങ്ങൾ നല്ലതാണോ മോശമാണോ എന്നറിയാനുള്ള ഏറ്റവും മികച്ച മാർഗങ്ങളിൽ ഒന്നാണ് മണം പരിശോധിക്കുക എന്നത്.
വീഞ്ഞ് നല്ലതാണെങ്കിൽ അതിന്റെ മികച്ച ഗന്ധത്തിൽ നിന്ന് അത് മനസ്സിലാക്കാൻ കഴിയും. ഏത് തരത്തിലുള്ള വൈൻ ആണ് എന്നതിനെ ആശ്രയിച്ചാണ് അത് ഇരിക്കുക. എന്നാൽ, കേടായ വൈൻ ചിലപ്പോൾ വിനാഗിരി പോലെയുള്ള മണമൊക്കെ ഉള്ളതായിരിക്കും.
രുചിച്ചു നോക്കാം
കാഴ്ചയിലും മണത്തിലും ഒന്നും മനസ്സിലാക്കാൻ കഴിയുന്നില്ലെങ്കിൽ അടുത്തത് രുചിച്ചു നോക്കുക എന്നതാണ്. ഒരു സിപ്പ് എടുക്കുമ്പോൾ തന്നെ മോശമായ വൈൻ ആണെങ്കിൽ മനസ്സിലാകും. മോശമായ വൈനിന് വിനാഗിരിയുടെയോ ഒരിനം മുള്ളങ്കിയുടെയോ ഒക്കെ രുചി തോന്നുകയാണെങ്കിൽ ആ വൈൻ മോശമായതാണെന്ന് ഉറപ്പിക്കാം. രുചിയിൽ ഇത്തരത്തിൽ എന്തെങ്കിലും വ്യത്യാസം തോന്നിയാൽ ആ വൈൻ ഒരു കാരണവശാലും കുടിക്കരുത്.
വൈൻ ഉണ്ടാക്കുന്നതിലും സൂക്ഷിച്ചു വെക്കുന്നതിലും ചെറുതായി ഒന്ന് ശ്രദ്ധിച്ചാൽ ഏത് വൈനും കേടുകൂടാതെ കാലങ്ങളോളം ഇരിക്കും. വൈൻ നിർമിക്കുന്ന സമയത്ത് ഉപയോഗിക്കുന്ന പാത്രങ്ങൾ നന്നായി ഉണങ്ങിയതാണെന്നും വെള്ളമയം ഇല്ലാത്തതാണെന്നും ഉറപ്പു വരുത്തുക. ശരിയായ താപനിലയിൽ വേണം വൈൻ സൂക്ഷിക്കാൻ. ഒരുപാട് ചൂടോ ഒരുപാട് തണുപ്പോ പാടില്ല. കോർക്ക് കൊണ്ട് അടച്ചിട്ടുള്ള വൈൻ കുപ്പി ആണെങ്കിൽ അത് തിരശ്ചീനമായി സൂക്ഷിക്കുന്നത് ആണ് നല്ലത്. കോർക്ക് നനഞ്ഞിരിക്കുന്നത് കോർക്ക് ഡ്രൈ ആയി പോകാതിരിക്കാൻ സഹായിക്കും.
സൂര്യപ്രകാശം നേരിട്ട് അടിക്കുന്ന വിധത്തിൽ വൈൻ ഒരിക്കലും വെക്കരുത്. സൂര്യപ്രകാശം നേരിട്ട് അടിക്കുന്നത് വൈനിന്റെ രസതന്ത്രം തന്നെ മാറ്റിമറിക്കും. അത് വൈനിന്റെ രുചിയും ഘടനയും നഷ്ടപ്പെടാൻ കാരണമാകുകയും ചെയ്യും. ഇരുട്ടുള്ളതും അത്യാവശ്യം തണുപ്പുള്ളതുമായി സ്ഥലത്ത് വേണം വൈൻ സൂക്ഷിക്കാൻ. തടി കൊണ്ടുള്ള അലമാരകൾ വൈൻ സൂക്ഷിക്കാൻ നല്ലതാണ്. വൈൻ കുപ്പി എപ്പോഴെങ്കിലും തുറന്നാൽ പെട്ടെന്ന് തന്നെ അത് അടയ്ക്കുക.