കിടുകിടാ വിറച്ചിരിക്കുമ്പോൾ ഒരു മസാല ചായ; ശരീര ഭാരം കുറയ്ക്കാനും ഉത്തമം
തണുപ്പ് കാലത്ത് ചൂടു ചായ കുടിക്കാൻ ആരാണ് ഇഷ്ടപെടാത്തത്. അതൊരുഗ്രൻ മസാല ചായ കൂടിയായാലോ? ഏറെ ആരോഗ്യകരമാണ് മസാല ചായ. കിടു കിട വിറയ്ക്കുന്ന സുപ്രഭാതങ്ങളിൽ മസാല ചായ തയാറാക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം. കറുവപ്പട്ട, ഗ്രാമ്പു, ഏലക്ക, ജാതിക്ക, കുങ്കുമപൂവ്, ഇഞ്ചി എന്നിവയൊക്കെ ചേർക്കുമ്പോൾ

തണുപ്പ് കാലത്ത് ചൂടു ചായ കുടിക്കാൻ ആരാണ് ഇഷ്ടപെടാത്തത്. അതൊരുഗ്രൻ മസാല ചായ കൂടിയായാലോ? ഏറെ ആരോഗ്യകരമാണ് മസാല ചായ. കിടുകിടാ വിറയ്ക്കുന്ന സുപ്രഭാതങ്ങളിൽ മസാല ചായ തയാറാക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം.
കറുവപ്പട്ട, ഗ്രാമ്പു, ഏലക്ക, ജാതിക്ക, കുങ്കുമപൂവ്, ഇഞ്ചി എന്നിവയൊക്കെ ചേർക്കുമ്പോൾ രോഗപ്രതിരോധത്തിനും ദഹനത്തിനും സഹായകമാണ്. ധാരാളം ആന്റിഓക്സിഡന്റ്സും ന്യൂട്രിയൻസും ശരീരത്തിലെത്തുന്നതു ദഹന രസങ്ങളെ ഉത്പാദിപ്പിക്കുന്നു. രാവിലെ മാത്രമല്ല ഉച്ചഭക്ഷണത്തിനു ശേഷവും ഇത്തരത്തിലുള്ള ചായ കുടിക്കുന്നത് നല്ലതാണ്. ജീരകം, അയമോദകം എന്നിവ ചേർക്കുന്നത് ദഹനശക്തി കൂട്ടുന്നതിനു സഹായകമാണ്.
തണുപ്പു കാലത്ത് ജലദോഷത്തെ പ്രതിരോധിക്കാൻ ജാതിക്ക, കറുവപ്പട്ട, ഏലക്ക, ചുക്ക് എന്നിവ ചേർത്ത ചായ കുടിക്കാം. രോഗപ്രതിരോധ ശക്തി കൂട്ടാൻ ഇതിലെ ആന്റി ഓക്സിഡന്റ്സ് സഹായിക്കും. ഗ്രാമ്പു, മഞ്ഞൾപ്പൊടി എന്നിവ ചേർത്ത ചായ കുടിക്കുന്നതു മുറിവുകൾ ഉണങ്ങുന്നതിനും സഹായകമാണെന്നും പഠനങ്ങൾ സൂചിപ്പിക്കുന്നു.
ശരീര ഭാരം കുറയ്ക്കാൻ
മസാല ചായ കുടിക്കുന്നത് ശരീര ഭാരം കുറയ്ക്കാനും സഹായകമാണ്. ജീരകം, ഗ്രാമ്പു, കറുവാപ്പട്ട, ജാതിക്ക എന്നിവ ചേർക്കുന്നത് ശരീരത്തിലെ കൊഴുപ്പു കുറയ്ക്കുന്നതിനും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനും നല്ലതാണ്.
English Summary : Benefits of adding spices to your winter morning tea.