സ്വീറ്റ്സ്, സ്നാക്ക്സ്, സ്പെഷൽ ഡ്രിങ്ക്സ്... രുചിവൈവിധ്യം നിറഞ്ഞ കൽപ്പാത്തി സ്നാക്സ് ബാർ, വൈറ്റില, പൊന്നുരുന്നി സെന്റ് റീത്താസ് റോഡിലാണ് ഈ വെറൈറ്റി രുചിക്കട. കടയുടെ ഉൾവശം ചെടികളൊക്കെ വച്ച് വളരെ മനോഹരമായി അലങ്കരിച്ചിട്ടുണ്ട്. ഇവിടുത്തെ സ്പെഷൽ വിഭവം ഉണ്ണിമധുരമാണെന്നാണ് ഉടമസ്ഥ രേവതി പറയുന്നത്. പാലട

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്വീറ്റ്സ്, സ്നാക്ക്സ്, സ്പെഷൽ ഡ്രിങ്ക്സ്... രുചിവൈവിധ്യം നിറഞ്ഞ കൽപ്പാത്തി സ്നാക്സ് ബാർ, വൈറ്റില, പൊന്നുരുന്നി സെന്റ് റീത്താസ് റോഡിലാണ് ഈ വെറൈറ്റി രുചിക്കട.  കടയുടെ ഉൾവശം ചെടികളൊക്കെ വച്ച് വളരെ മനോഹരമായി അലങ്കരിച്ചിട്ടുണ്ട്. ഇവിടുത്തെ സ്പെഷൽ വിഭവം ഉണ്ണിമധുരമാണെന്നാണ് ഉടമസ്ഥ രേവതി പറയുന്നത്. പാലട വിത്ത് ഉണ്ണിയപ്പമാണ് ഉണ്ണിമധുരം. വെളിച്ചെണ്ണയിൽ വറുത്തു കോരിയെടുത്ത ഉണ്ണിയപ്പം ചൂട് ആറിയ ശേഷം ചെറുതായി കുനു കുനേ നുറുക്കി നമ്മുടെ പാലടയിലേക്കു ചേർത്താണ് ഇത് തയാറാക്കുന്നത്.

ADVERTISEMENT

അവൽ ഇസ്തിരി എങ്ങനെ തയാറാക്കാം

കണ്ണൂർ  സ്പെഷൽ  അവൽ ഇസ്തിരി, മലബാർ സ്റ്റൈലൊരു പലഹാരമാണ്. ഒരു പാത്രത്തിലേക്കു ആവശ്യത്തിന് അവൽ ഇട്ട് അതിലേക്കു ഓമപ്പൊടി ചേർക്കും. ഓമപ്പൊടി – മധുരവും എരിവും ഇല്ലാത്ത ഒരു തരം മിക്സചറാണ്. ഈ കൂട്ടിലേക്കു മധുരത്തിന് ആവശ്യമായ പഞ്ചസാരയും വട്ടത്തിൽ നുറുക്കിയിട്ട റോബസ്റ്റാപ്പഴവും ചേർക്കാം. തീർന്നില്ല  തിളപ്പിച്ചാറിയ പാലും ചേർത്തിങ്ങ് എടുത്താൽ അവൽ ഇസ്തിരി റെഡി...സ്പൂണും കൊണ്ട് ഒരു വശത്തു നിന്നും കഴിച്ചു തുടങ്ങാം.

ADVERTISEMENT

ഗോതമ്പ് ഹൽവ വിത്ത് വാനില ഐസ്ക്രിം ഇവിടെ സ്പെഷലാണ്. ഹൽവ ഇവിടെത്തന്നെയാണ് തയാറാക്കുന്നത്, ഗോതമ്പ് പിഴിഞ്ഞ് പാൽ  എടുത്താണ് ഹൽവ തയാറാക്കുന്നത്. ഈ വിഭവത്തിനും ആരാധകർ ധാരാളം. കൂടാതെ കൽപ്പാത്തിയിലെ അഗ്രഹാരത്തിൽ നിന്നുണ്ടാക്കുന്ന സ്നാക്സും ചട്ണിയും ഇവിടെ വാങ്ങാം.

ADVERTISEMENT

ഇനി അൽപം തണുത്തത് എന്തെങ്കിലും വേണോ? ഉണ്ടല്ലോ... തനി നാടൻ രുചിയിൽ – നന്നാറി സർബത്തിൽ ഐസ്ക്യൂബും കസ്കസും പാലും ചേർത്തു  ബ്ലെൻഡ് ചെയ്തൊരു കിടു ഐറ്റം. ചൂടത്ത് കുടിക്കാൻ പറ്റിയൊരു അടിപൊളി ഡ്രിങ്കാണ്.  ഇത് മാത്രമല്ല പല വെറൈറ്റി ജ്യൂസ് ഐറ്റംസും ഇവിടുണ്ട്. പലഫ്ലേവറിലുള്ള ഷേക്കുകൾ, അവൽ മിൽക്ക്, കോൾഡ് കോഫി, ഫലൂദ, ജ്യൂസ് പിന്നെ ചായ, കോഫി അങ്ങനെ പല പല രുചികൾ.

രാവിലെ 8 മുതൽ രാത്രി 9 മണിവരെയാണ് ഷോപ്പ് പ്രവർത്തിക്കുന്നത്. 

Content Summary : Kalppathy Snacks Bar, Vyttila, Kochi.