‘അല്ലടാ ഇത് നമ്മുടെ പഴങ്കഞ്ഞിയല്ല, നമ്മുടെ പഴങ്കഞ്ഞി ഇങ്ങനല്ല...’: മെനുവിലെ ട്വിസ്റ്റ്
കഴിഞ്ഞ മാർച്ച് ഇരുപതിനാവണം, രാവിലെ ഇൻസ്റ്റാഗ്രാം തുറന്നപ്പോൾ മുതൽ പണ്ടെങ്ങോ നൊസ്റ്റു അടിച്ചു കയറി ഫോളോ ചെയ്ത ഒഡിയ- ഫുഡിസ്, ചലോ- ഒഡിഷ തുടങ്ങിയ സകല പേജുകളിലും ദേ വരുന്നു ‘ഹാപ്പി പാഖാല ദിബസ്’ എന്ന ആശംസ. അപ്പോൾ പെട്ടെന്ന് ഓർമ്മകൾ പിറകോട്ടു പോയൊന്നു...
കഴിഞ്ഞ മാർച്ച് ഇരുപതിനാവണം, രാവിലെ ഇൻസ്റ്റാഗ്രാം തുറന്നപ്പോൾ മുതൽ പണ്ടെങ്ങോ നൊസ്റ്റു അടിച്ചു കയറി ഫോളോ ചെയ്ത ഒഡിയ- ഫുഡിസ്, ചലോ- ഒഡിഷ തുടങ്ങിയ സകല പേജുകളിലും ദേ വരുന്നു ‘ഹാപ്പി പാഖാല ദിബസ്’ എന്ന ആശംസ. അപ്പോൾ പെട്ടെന്ന് ഓർമ്മകൾ പിറകോട്ടു പോയൊന്നു...
കഴിഞ്ഞ മാർച്ച് ഇരുപതിനാവണം, രാവിലെ ഇൻസ്റ്റാഗ്രാം തുറന്നപ്പോൾ മുതൽ പണ്ടെങ്ങോ നൊസ്റ്റു അടിച്ചു കയറി ഫോളോ ചെയ്ത ഒഡിയ- ഫുഡിസ്, ചലോ- ഒഡിഷ തുടങ്ങിയ സകല പേജുകളിലും ദേ വരുന്നു ‘ഹാപ്പി പാഖാല ദിബസ്’ എന്ന ആശംസ. അപ്പോൾ പെട്ടെന്ന് ഓർമ്മകൾ പിറകോട്ടു പോയൊന്നു...
കഴിഞ്ഞ മാർച്ച് ഇരുപതിനാവണം, രാവിലെ ഇൻസ്റ്റാഗ്രാം തുറന്നപ്പോൾ മുതൽ പണ്ടെങ്ങോ നൊസ്റ്റു അടിച്ചു കയറി ഫോളോ ചെയ്ത ഒഡിയ- ഫുഡിസ്, ചലോ- ഒഡിഷ തുടങ്ങിയ സകല പേജുകളിലും ദേ വരുന്നു ‘ഹാപ്പി പാഖാല ദിബസ്’ എന്ന ആശംസ. അപ്പോൾ പെട്ടെന്ന് ഓർമ്മകൾ പിറകോട്ടു പോയൊന്നു ചോദിച്ചാൽ മാർച്ച് മാസം അല്ലെങ്കിലും കുറച്ചു നൊസ്റ്റു കൂടുതൽ ഉള്ള ടൈം ആണെന്നേ.... എന്താന്നു വച്ചാൽ നാലു കൊല്ലം മുൻപ് ഇതുപോലൊരു മാർച്ച് മാസത്തിലാണ് ആദ്യമായ് പെട്ടീം കിടക്കേമെടുത്തു ഒഡിഷക്ക് വണ്ടി കേറുന്നത്. അതവിടെ നിൽക്കട്ടെ, അതൊക്കെ പറയാൻ പോയാൽ വലിയ കഥയാ... അപ്പൊ പറഞ്ഞു വന്നത് പാഖാല ദിബസിന്റെ കാര്യം ആണല്ലോ.
മാർച്ച് 24ന് (2017) ഓഫീസിലെ ജോയ്‌നിങ് ഫോർമാലിറ്റീസ് കഴിഞ്ഞു പിന്നെയും നീണ്ടു നിവർന്നു കിടക്കുന്നുണ്ടായിരുന്നു ആറു ദിവസം ഒഫീഷ്യലി ‘വിപ്രോവൈറ്റ്സ്’ എന്ന പട്ടം ചാർത്തിക്കിട്ടാൻ. പിന്നെ നമ്മൾ ചന്ദ്രനിൽ ചെന്നാലും ഒരു മലയാളിയെ എങ്കിലും കാണുമെന്നല്ലേ പറയുന്നത്... അത് പോലെ ഞങ്ങളുടെ ഹോസ്റ്റലിലും കണ്ടുകിട്ടി അതേ ദിവസം ജോയിൻ ചെയ്ത രണ്ടു മലയാളികളെ.
ട്രിവാൻഡ്രംകാരി നീനയും കായംകുളംകാരി രശ്മിയും. സുക്കറണ്ണനും ഫേസ്ബുക്കിൽ ന്യൂ ജോയ്‌നീസ് ഗ്രൂപ്പ് തുടങ്ങിയ പേരറിയാത്ത ഏതോ സേട്ടനും ഈ അവസരത്തിൽ സ്പെഷ്യൽ മെൻഷൻ.... നിങ്ങളിപ്പോ തുമ്മി തുമ്മി മരിച്ചാൽ പൂർണ ഉത്തരവാദി ഞാനായിരിക്കും.
കേരളം വിട്ടാൽ മലയാളികൾക്ക് പിന്നെ ഒരു മനസ്സാണല്ലോ. അതുകൊണ്ട് ഒഡിഷയിലെ ഫുഡ് ഒരാഴ്ച കഴിച്ചപ്പോഴേ അതുവരെ ട്രിവാൻഡ്രം ഫുഡ്, കൊല്ലം ഫൂഡ്, കോട്ടയം ഫൂഡ് എന്നൊക്കെ തള്ളി മറിച്ച ഞങ്ങൾ കേരള ഫൂഡ് എന്ന് രമ്യതയിലെത്തി. എങ്ങനെ എത്താതിരിക്കും ഇവിടെ എന്ത് കിട്ടിയാലും സർവം ഉരുളക്കിഴങ്ങ് മയം.... ആലൂ- ബിന്ദി, ആലൂ- കരേല, ആലൂ- ദിസ്, ആലൂ- ദാറ്റ് എന്നാ പറയാനാ ചിക്കൻ ബിരിയാണിയിലും ഫിഷ് കറിയിലും വരെ മിസ്റ്റർ ആലുവിന് തന്നെ മേൽക്കൈ.
അങ്ങനെ ഞങ്ങൾ കേരള ഫൂഡ് എന്ന ലൈനും മാറ്റി പിടിച്ചു സൗത്ത് ഇന്ത്യൻ ഫുഡ് എന്നാക്കി. എങ്ങനെ ആക്കാതിരിക്കും ഞങ്ങൾക്കൊപ്പം കന്നഡകാരിയായ ആഷിത കൂടിയുള്ളപ്പോൾ അതാണല്ലോ അതിന്റെ ശെരി.
അങ്ങനെ വെറുതെ ഇരുന്ന ഒരു ഉച്ച നേരത്ത് ഇന്ന് ഫൂഡ് ഏതെങ്കിലും ഹോട്ടലിൽ നിന്ന് ഓർഡർ ചെയ്യാമെന്ന് ഞങ്ങൾ തീരുമാനിച്ചു. ആലൂചേട്ടനെ പേടിച്ച് ഇത്തവണ ഫ്രൈഡ് റൈസും ചില്ലി ചിക്കനുമാണ് ഓർഡർ ചെയ്ത്. അതും ഹോസ്റ്റലിന് തൊട്ടടുത്തുള്ള ഓഡിയ സ്റ്റൈൽ അല്ലെന്നു ഞങ്ങൾക്ക് ഉറപ്പുള്ള ഹോട്ടലിൽ നിന്ന്.
ഫുഡ് വെയിറ്റ് ചെയ്തിരിക്കുമ്പോഴാണ് ആഷിയുടെ കൂട്ടുകാരി മഹാരാഷ്ട്രക്കാരി പ്രിയ മുറിയിലേക്ക് ഇടിച്ചു കയറി വന്നത്. ഒറ്റയ്ക്കിരുന്നു ഫൂഡ് കഴിക്കാൻ വയ്യാത്രേ.
ഫ്രൈഡ് റൈസ് ഓർഡർ ചെയ്ത ഞങ്ങളോട് അവൾക്ക് ഞങ്ങളോട് പുച്ഛം... അത് കുറച്ചധികം വാരി വിതറിക്കൊണ്ട് അവളുടെ ചോദ്യം ഒഡിഷയിൽ വന്നിട്ട് ഒതന്റിക്ക് ഒഡിയ ഫുഡ് എക്‌സ്‌പ്ലോർ ചെയ്യാത്ത നിങ്ങളൊക്കെ എന്ത് മനുഷ്യരാണ് ഹേയ് എന്ന്.
നീ എന്ത് ഒതന്റിക്ക് ഒഡിയ ആണ് ഓർഡർ ചെയ്തതെന്ന് ആഷി. അപ്പോൾ ദേ കിടക്കുന്നു ഒരു മൂന്നാലു പേജ് എസ്സേ എഴുതാനുള്ളത്ര വിവരണം ഓഡിയ ഫുഡ്സ്ന്റെ മഹത്വവും പ്രത്യേകതകളുമൊക്കെയായി. ഡെയിലി ആലൂ- സംതിങ് കഴിഞ്ഞു മടുത്തിരിക്കുന്ന ഞങ്ങളുടെ ചെവിയിലുണ്ടോ അത് വല്ലതും കയറുന്നു. ഏതായാലും ഒന്ന് മാത്രം കയറി അവൾ ഓർഡർ ചെയ്ത ഫുഡിന്റെ പേര് - പാഖാല
ഞങ്ങളുടെ ഫൂഡ് വന്നിട്ടും പ്രിയയുടെ പാഖാല വന്നില്ല... അല്ലെങ്കിലും വിഐപികൾക്ക് ലേറ്റ് ആവാമല്ലോ. ഞങ്ങൾ നാല് പേരും ഞങ്ങളുടെ ഭക്ഷണത്തിന്റെ ചൂട് പോകുന്നത് പോലും കാര്യമാക്കാതെ ആ വിവിഐപി ക്കു വേണ്ടി പ്രിയയ്‌ക്കൊപ്പം കാത്തിരുന്നു.
ഒടുവിൽ സംഭവം കൈയിൽ കിട്ടിയപ്പോൾ പ്രിയയേക്കാൾ ആകാംഷയോടെ ആഷി പാർസൽ വലിച്ചു തുറന്നതും അലറി വിളിച്ചതും ഒന്നിച്ചായിരുന്നു. ‘ഈൗവ്വ് ഗഞ്ചിഅന്നാ...’ ആ കൂടെ തന്നെ ദേ ഡാ പഴങ്കഞ്ഞി എന്ന് നീനയും
അപ്പൊ ഇതാണ് പ്രിയയുടെ ഒതന്റിക്ക് ഒഡിയ ഫുഡ്. മാർച്ചിൽ ചൂട് കാലത്തിന്റെ ആരംഭത്തിൽ പാഖാൽ കഴിച്ചാണത്രെ ഓഡിയ ജനത അതിനെ സ്വീകരിക്കുന്നത്. പാഖാലിനായി മാത്രം നീക്കി വച്ചിരിക്കുന്ന മാർച്ച് 20 എന്ന ദിവസം അവർക്ക് പാഖാൽ ദിബസും.
ഞാനും നീനയും സങ്കടത്തോടെ പരസ്പരം നോക്കി. ഈ തണുത്ത പഴങ്കഞ്ഞിക്ക് വേണ്ടിയാണല്ലോ ഞങ്ങളുടെ ചൂട് ഫ്രൈഡ് റൈസ് തണുപ്പിച്ചു കളഞ്ഞത് എന്നൊരു ധ്വനി ആ നോട്ടത്തിൽ ഉണ്ടായിരുന്നു.
ഞങ്ങൾ അവളുടെ ഫുഡിലേക്ക് വീണ്ടും നോക്കി. ഒരു മൺചട്ടിയിൽ പഴങ്കഞ്ഞി. മുകളിൽ കട്ടതൈര്. മുറിച്ചിട്ട പച്ച മുളക് പിന്നെ നമ്മുടേതിൽ നിന്ന് വ്യത്യസ്തമായി മുറിച്ച നാരങ്ങ കഷ്ണങ്ങളും നിറയെ മല്ലിയിലയും. കഞ്ഞിയുടെ സൈഡ് ഡിഷസ് നോക്കിയപ്പോഴോ? ആലൂ- ഭാജാ ആലൂ-ബിന്ദി, ആലു-കരേല...
അതു കണ്ടതും ഒരു നെടുവീർപ്പോടെ നീന പറഞ്ഞു. ‘അല്ലേടാ ഇത് നമ്മുടെ പഴങ്കഞ്ഞിയല്ല... നമ്മുടെ പഴങ്കഞ്ഞി ഇങ്ങനല്ല... ദിസ് ഈസ് ഒതന്റിക്ക് ഒഡിയ’
പ്രിയ അപ്പോഴും ഇതൊന്നും ശ്രദ്ധിക്കാതെ വിവിധ രൂപത്തിലുള്ള ഉരുളക്കിഴങ്ങ് വിഭവങ്ങൾക്കൊപ്പം നമ്മുടെ പഴങ്കഞ്ഞി ആസ്വദിക്കുന്നുണ്ടായിരുന്നു.
ഞാൻ ഓഡിയ ഭക്ഷണ രീതികളെ പരിഹസിച്ചതല്ല. ഒരുപാട് മത്സ്യ- മധുരം വിഭവങ്ങൾക്കും തനതായ വിഭവങ്ങൾക്കും പ്രശസ്തം തന്നെയാണ് ഓഡിഷ... ആദ്യമായി അവിടെയെത്തിയ സമയത്തു അതൊന്നും അറിയാനോ അംഗീകരിക്കാനോ ഞങ്ങൾ തയാറായിരുന്നില്ല എന്നതാണ് സത്യം.
പ്രിയ വായനക്കാരേ, ഭക്ഷണത്തിന്റെ വില അറിഞ്ഞ നിമിഷം, നിങ്ങളെ വിസ്മയിപ്പിച്ച രൂചിക്കൂട്ട്, ഭക്ഷണം കഴിക്കാൻ പോയപ്പോളുണ്ടായ അമളി അങ്ങനെ രസകരമായ രുചി അനുഭവങ്ങൾ നിങ്ങൾക്കും പങ്കുവയ്ക്കാം. customersupport@mm.co.in എന്ന ഇ – മെയിലിലേക്ക് നിങ്ങളുടെ പേരും ഫോൺ നമ്പറും ഫോട്ടോയും സഹിതം അയയ്ക്കുക. തിരഞ്ഞെടുക്കപ്പെടുന്ന അനുഭവക്കുറിപ്പുകൾ രുചിക്കഥ എന്ന പംക്തിയിൽ പ്രസിദ്ധീകരിക്കും
Content Summary : Manorama Online Pachakam Ruchikadha Series - Rose Maria Memoir