പാചകം അറിയില്ലായിരുന്നു, രക്ഷിച്ചത് അമ്മായിയമ്മ ; രാജസ്ഥാനിൽ നിന്ന് ഒരു താലി കഥ
ലോകത്തിലെ ഒട്ടുമിക്ക മനുഷ്യരോടും കഴിച്ചിട്ടുള്ള ഏറ്റവും രുചികരമായ ആഹാരം ഏതെന്നു ചോദിച്ചാൽ ഭൂരിഭാഗം ആളുകളും ചൂണ്ടിക്കാട്ടുക അവരുടെ അമ്മ ഉണ്ടാക്കിയ ഏതെങ്കിലും ഒരു വിഭവം ആയിരിക്കും. 20 വയസ്സുകാരി ദേവാൻഷി ഭണ്ഡാരിയോട് ചോദിച്ചാലും അവളും നൽകുന്ന ഉത്തരം ഇതുതന്നെയാണ്. എന്നാൽ ദേവൻഷിയുടെ അമ്മ സുരഭിയുടെ

ലോകത്തിലെ ഒട്ടുമിക്ക മനുഷ്യരോടും കഴിച്ചിട്ടുള്ള ഏറ്റവും രുചികരമായ ആഹാരം ഏതെന്നു ചോദിച്ചാൽ ഭൂരിഭാഗം ആളുകളും ചൂണ്ടിക്കാട്ടുക അവരുടെ അമ്മ ഉണ്ടാക്കിയ ഏതെങ്കിലും ഒരു വിഭവം ആയിരിക്കും. 20 വയസ്സുകാരി ദേവാൻഷി ഭണ്ഡാരിയോട് ചോദിച്ചാലും അവളും നൽകുന്ന ഉത്തരം ഇതുതന്നെയാണ്. എന്നാൽ ദേവൻഷിയുടെ അമ്മ സുരഭിയുടെ കൈപ്പുണ്യത്തിന്റെ ആരാധകർ മക്കൾ മാത്രമല്ല മറിച്ച്, അവരുടെ "365 കിച്ചൻടെയ്ൽസ്" എന്ന ഇൻസ്റ്റഗ്രാം പേജ് ഫോളോ ചെയ്യുന്ന 50,000 ലേറെ ആളുകൾ കൂടിയാണ്.
കാലക്രമത്തിൽ ആളുകൾ മറന്നുപോയ രാജസ്ഥാനി ഭക്ഷ്യവിഭവങ്ങൾ രുചികരമായി തയാറാക്കി മികച്ച രീതിയിൽ ഇൻസ്റ്റഗ്രാമിൽ അവതരിപ്പിക്കുകയാണ് സുരഭി ഭണ്ഡാരി തന്റെ പേജിലൂടെ. സാധാരണ ഇൻസ്റ്റഗ്രാം അക്കൗണ്ടുകളിൽ കാണുന്ന ഹാഷ് ടാഗുകളുടെ തിരക്കോ, നീളമേറിയ കാപ്ഷനുകളോ ഒന്നും തന്നെ സുരഭിയുടെ പോസ്റ്റുകളിൽ ഇല്ല. എന്റെ ഭക്ഷണം എനിക്കുവേണ്ടി സംസാരിക്കുമെന്നാണ് സുരഭി പറയുന്നത്
രാജസ്ഥാനിലെ ജോധ്പൂരിൽ ജനിച്ച സുരഭി രണ്ടായിരത്തിലാണ് വിവാഹത്തിന് ശേഷം ബറോഡയിലേക്കു താമസം മാറ്റുന്നത്. പാചകം അത്ര വശമില്ലായിരുന്ന സുരഭിയെ രക്ഷിച്ചത് അവരുടെ അമ്മായിയമ്മയാണ്. ഭർത്താവിന്റെ അമ്മയുടെ പിന്തുണയോടുകൂടി വിവിധ രുചികൂട്ടുകൾ വളരെ വേഗം തന്നെ സുരഭി പഠിച്ചെടുത്തു. പക്ഷേ അപ്പോഴും വലിയ തോതിലുള്ള പാചക പരീക്ഷണങ്ങൾക്ക് മുതിർന്നിരുന്നില്ല. 2018 ൽ ഇൻസ്റ്റഗ്രാമിൽ മകളുടെ സഹായത്തോടുകൂടി അക്കൗണ്ട് തുടങ്ങിയതിനുശേഷം ആണ് സുരഭി പാചകത്തെ ഗൗരവമായി കാണാൻ തുടങ്ങിയത്. രുചികരമായ രാജസ്ഥാനി വിഭവങ്ങളുടെ കൂട്ടുകൾ ഇൻസ്റ്റഗ്രാമിൽ പങ്കുവയ്ക്കുന്നതിനൊപ്പം തന്നെ ഭക്ഷണം പാകം ചെയ്ത് വിതരണം ചെയ്യുന്നതിലും സുരഭി താൽപര്യം കണ്ടെത്തി. ഈ വർഷം ഡൽഹിയിലെ ഒരു നക്ഷത്ര ഹോട്ടലിൽ നടന്ന ഭക്ഷ്യമേളയ്ക്ക് നേതൃത്വം നൽകിയത് സുരഭിയായിരുന്നു
വിലകൂടിയ ഭക്ഷണത്തേക്കാളുപരി ഗുണമേന്മയുള്ള ഭക്ഷണം ആളുകൾക്ക് ലഭ്യമാക്കുന്നതിനാണ് അവർ താൽപര്യപ്പെടുന്നത്. അതുകൊണ്ടുതന്നെ നമ്മുടെ വീട്ടുമുറ്റത്തു കിട്ടുന്ന പച്ചക്കറികൾ, കാലാവസ്ഥക്കനുസരിച്ച് വിളയുന്ന പഴങ്ങൾ എന്നിവ ചേർത്തുള്ള ഭക്ഷണവിഭവങ്ങളാണ് സുരഭി ഇൻസ്റ്റഗ്രാമിൽ അപ്‌ലോഡ് ചെയ്യാറുള്ളത്.
ഭക്ഷണം എന്നു പറയുന്നതു കേവലം വിശപ്പടക്കാൻ മാത്രമുള്ള ഒരു മാധ്യമം അല്ലെന്നും വിവിധ വികാരങ്ങളുടെ സമ്മേളനം ആണെന്നും പറയുന്നു ഈ വീട്ടമ്മ.!
Content Summary : 365 kitchentales by Surabhi Bhandari.