ഓരോ പുതുവർഷത്തിലും ഭക്ഷണരീതിയിൽ വരുത്തേണ്ട മാറ്റങ്ങൾ സംബന്ധിച്ച് നിരവധി തീരുമാനങ്ങൾ പലരും സ്വീകരിക്കാറുണ്ട് ...ശരിയല്ലേ? കുറഞ്ഞ അളവിലുള്ള പഞ്ചസാരയുടെ ഉപയോഗം, കുറഞ്ഞ കൊഴുപ്പ്, ഉപ്പ് എന്നിങ്ങനെ അതു നീളും. ബർഗർ അടക്കമുള്ള ജങ്ക് ഫുഡുകളുടെ അളവ് കുറച്ചുകൊണ്ട് കൂടുതൽ പച്ചക്കറികളും പഴവർഗങ്ങളും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഓരോ പുതുവർഷത്തിലും ഭക്ഷണരീതിയിൽ വരുത്തേണ്ട മാറ്റങ്ങൾ സംബന്ധിച്ച് നിരവധി തീരുമാനങ്ങൾ  പലരും സ്വീകരിക്കാറുണ്ട് ...ശരിയല്ലേ? കുറഞ്ഞ അളവിലുള്ള  പഞ്ചസാരയുടെ ഉപയോഗം, കുറഞ്ഞ കൊഴുപ്പ്, ഉപ്പ്  എന്നിങ്ങനെ അതു നീളും.

ADVERTISEMENT

ബർഗർ അടക്കമുള്ള ജങ്ക് ഫുഡുകളുടെ അളവ് കുറച്ചുകൊണ്ട് കൂടുതൽ പച്ചക്കറികളും പഴവർഗങ്ങളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുമെന്ന് ഓരോ പുതുവർഷത്തിലും നാം ഡയറിയിൽ കുറിക്കാറുണ്ട്. ഇത് എല്ലാം നല്ലതുതന്നെയാണ്. പക്ഷേ കുടുംബത്തിനു മൊത്തത്തിൽ മെച്ചപ്പെട്ട ആരോഗ്യം സമ്മാനിക്കുന്ന  മറ്റു ഭക്ഷണ ശീലങ്ങളും  നമുക്ക് എടുക്കാൻ സാധിക്കും

ഒരുമിച്ചുള്ള ഭക്ഷണം പ്രോത്സാഹിപ്പിക്കുക, കുടുംബാംഗങ്ങൾ എല്ലാവരും അത്താഴമേശയ്ക്ക് ചുറ്റുമിരുന്ന് ഭക്ഷണം കഴിക്കുന്നത് ശീലമാക്കുന്നതിലൂടെ നിരവധി പ്രയോജനങ്ങൾ  ഓരോരുത്തർക്കും ലഭിക്കും എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. മോശം ഭക്ഷണ രീതികളെ പടിക്കു പുറത്താക്കാനും മദ്യം – മയക്കുമരുന്ന് പോലെയുള്ള മോശം ശീലങ്ങൾ പിന്തുടരാനുള്ള കൂട്ടുകാരുടെ സമ്മർദ്ദത്തെ ഒഴിവാക്കാനും പഠനത്തിൽ മികച്ച വിജയം കൈവരിക്കാനും അത് കുട്ടികളെ സഹായിക്കും.

ADVERTISEMENT

ആഴ്ചയിൽ നാലു ദിവസമെങ്കിലും...

ശരിയാണ് തിരക്കുപിടിച്ച ജീവിതത്തിലൂടെ കടന്നു പോകുന്നവർക്ക് ഒരുമിച്ചിരുന്ന് ഭക്ഷണത്തിനുള്ള സമയം കണ്ടെത്തുക എന്നത് അല്പം ശ്രമകരമാണ്. എന്നാൽ ആഴ്ചയിൽ നാല് രാത്രികൾ എങ്കിലും ഒരുമിച്ചിരുന്ന് അത്താഴം കഴിക്കുന്നതിലൂടെ കുട്ടികളുമായി കൂടുതൽ സമയം പങ്കിടാനും,അത്തരം അത്താഴങ്ങളിൽ എങ്കിലും  ആരോഗ്യപരമായ ഭക്ഷണം തയാറാക്കാൻ നമുക്ക് പ്രചോദനം ലഭിക്കും

അടുക്കള ഭരണം കുടുംബത്തിലെ മുതിർന്നവർ ഏറ്റെടുക്കുക...

ADVERTISEMENT

പലപ്പോഴും വീടുകളിൾ കുട്ടികളുടെ രുചി അനുസരിച്ചാണ് വിഭവങ്ങൾ തയാറാക്കാറുള്ളത്. അവർക്ക് ഇഷ്ടപ്പെട്ട കൂടുതൽ കൊഴുപ്പും പഞ്ചസാരയും അടങ്ങിയ വിഭവങ്ങൾ തയാറാക്കാൻ ശ്രമിക്കുന്നതിന് പകരം ഇക്കൊല്ലം മുതൽ  ആരോഗ്യപരമായ ഭക്ഷണരീതി വളർത്തിയെടുക്കാൻ അവരെ സഹായിക്കുക. ശരിയാണ് പലപ്പോഴും പഴങ്ങളും പച്ചക്കറികളും അടങ്ങിയ ഭക്ഷണം അവർക്ക് ആദ്യം രസിച്ചു എന്ന് വരില്ല. പക്ഷേ അത് ശീലമാക്കുന്നതിലൂടെ നിങ്ങൾ നിങ്ങളുടെ കുട്ടികൾക്ക് നൽകുന്നത് ആരോഗ്യപരമായ ഒരു ജീവിതക്രമം ആണ്.

അടുക്കളയെ ഒരു പരീക്ഷണശാലയാക്കി മാറ്റുക...

ഇതുവരെ നിങ്ങൾക്ക് കഴിച്ചിട്ടില്ലാത്ത പഴങ്ങൾ, പച്ചക്കറികൾ എന്നിവ ആഹാരക്രമത്തിൽ ഉൾപ്പെടുത്താൻ പരിശ്രമിക്കുക. കുട്ടികൾക്ക് താല്പര്യം തോന്നുന്ന വിധത്തിൽ വ്യത്യസ്ത നിറത്തിലുള്ള പഴങ്ങളും പച്ചക്കറികളും തീൻമേശയിൽ എത്തുന്നത് ഗുണകരമാണ്. മഞ്ഞ, പർപ്പിൾ, പിങ്ക് തുടങ്ങിയ നിറങ്ങളിലെ പച്ചക്കറികൾ അവർക്ക് ഏറെ ആകർഷകം ആയിരിക്കും

കൂടാതെ പഴങ്ങളും പച്ചക്കറികളും വാങ്ങാനായി കടയിൽ പോകുമ്പോൾ കുട്ടികളെയും കൂട്ടുക. അവർ താൽപര്യം പ്രകടിപ്പിക്കുന്ന സാധനങ്ങൾ വാങ്ങി അതു കൊണ്ട് തയാർ ചെയ്യാൻ കഴിയുന്ന രുചിക്കൂട്ടുകൾ പാചകക്കുറിപ്പുകൾ നോക്കി തയാറാക്കാം. ഇങ്ങനെ വീട്ടിൽ  തയാറാക്കി – എല്ലാവർക്കും ഇഷ്ടപ്പെടുന്ന രുചിക്കൂട്ടുകളുടെ ചിത്രങ്ങളും റെസിപ്പിയും മനോരമ ഓൺലൈൻ പാചകം പേജിലേക്ക് അയയ്ക്കാം.. Mail Id - customersupport@mm.co.in

അപ്പോൾ മറക്കേണ്ട, അത്താഴമേശയിൽ എന്ത് നിരത്തണം എന്ന് ഇക്കൊല്ലം തീരുമാനിക്കുന്നത് നിങ്ങളാവണം... കുട്ടികൾ ആകരുത്!

Content Summary : Diet resolutions 2023, for the family.