ഷെഫ് സുരേഷ് പിള്ളയുടെ ജീവിത കഥ രുചി നിർവാണയുടെ പ്രകാശന ചടങ്ങു കൊച്ചിയിൽ നടന്നു. ‘രുചി ലോകത്തെ കൂട്ടൂകാരെ, അവിസ്മരണീയമായ ഒരു സായാഹ്നമായിരുന്നു ഇന്നലെ. ജീവിതത്തിലെ എല്ലാ സന്തോഷങ്ങളും ഈ പുസ്തകത്തിലുണ്ട്’... സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പ് വായിക്കാം. രുചി ലോകത്തെ കൂട്ടൂകാരെ, ജീവിതത്തിലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഷെഫ് സുരേഷ് പിള്ളയുടെ ജീവിത കഥ രുചി നിർവാണയുടെ പ്രകാശന ചടങ്ങു കൊച്ചിയിൽ നടന്നു. ‘രുചി ലോകത്തെ കൂട്ടൂകാരെ, അവിസ്മരണീയമായ ഒരു സായാഹ്നമായിരുന്നു ഇന്നലെ. ജീവിതത്തിലെ എല്ലാ സന്തോഷങ്ങളും ഈ പുസ്തകത്തിലുണ്ട്’... സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പ് വായിക്കാം.

ADVERTISEMENT

രുചി ലോകത്തെ കൂട്ടൂകാരെ, ജീവിതത്തിലെ അവിസ്മരണീയമായ ഒരു സായാഹ്നമായിരുന്നു ഇന്നലെ. അതിനു വേദിയായത് കേരളത്തിൽ ആർസിപിയുടെ ആദ്യ റസ്റ്ററന്റ് തുറന്ന കൊച്ചിയിലെ ലെ മെറഡിയൻ. എന്റെ ജീവിത കഥ പറയുന്ന പുസ്തകം ‘രുചി നിർവാണ’ മലയാളത്തിന്റെ വിശ്വ സഞ്ചാരി സന്തോഷ് ജോർജ് കുളങ്ങര  പ്രകാശനം ചെയ്തു. യുവ തലമുറയിലെ ശ്രദ്ധേയനായ ചലച്ചിത്ര സംവിധായകൻ എബ്രിഡ് ഷൈൻ അതേറ്റു വാങ്ങി.

നാട്ടുമ്പുറത്ത് കയർ പിരിക്കാൻ പോയിരുന്ന അമ്മയുടെയും കൂലിപ്പണിക്കാരനായ അച്ഛന്റെയും ഇളയ മകനു ബാല്യം തൊട്ട് രുചി ലോകത്തോടുള്ള അടുപ്പം മുതൽ അടുപ്പിലെ ചൂട് കൊണ്ട് ഓരോ പടവും പിന്നിട്ട് കയറിയ വഴികൾ,  പുതു സംരംഭങ്ങൾ എന്റെ ജിവിതത്തിലെ എല്ലാ മൂഹുർത്തങ്ങളും ഇതിലുണ്ട്.  

സന്തോഷ് ജോർജ് കുളങ്ങര ആർസിപിയുടെ ഉപഹാരം റസൽ ഷാഹുലിനു സമ്മാനിക്കുന്നു.
ADVERTISEMENT

ജനപ്രിയ പാചകക്കുറിപ്പുകളും ക്യൂആർകോഡ് വിഡിയോകളോടെ പുസ്തകത്തിൽ ചേർത്തിട്ടുണ്ട്.  കഠിനാധ്വാനത്തിലൂടെയും സ്ഥിരോത്സാഹത്തിലൂടെയും സ്വപ്നസാക്ഷാത്ക്കാരത്തിലേക്കു നടന്നെത്തിയ ജീവിതം പുസ്തകമാക്കി നിങ്ങളിലേക്കു എത്തിക്കുന്നത് മനോരമ ബുക്ക്സാണ്.

ADVERTISEMENT

എന്റെ ആദ്യകാല സഹപ്രവർത്തകർ, പുസ്തകത്തിലെ കഥാപാത്രങ്ങളും ആർസിപിയുടെ ഭാഗവുമായ രൂപേഷ്, കെ.കെ.സന്തോഷ്, ഗംഗാധരൻ എന്നിവരുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങ്. ഗുരുതുല്യനായ  ദിലീപ് സാർ അധ്യക്ഷനായി. മനോരമ ബുക്ക്സ് എഡിറ്റർ ഇൻ ചാർജ് തോമസ് ഡൊമനിക്ക് പുസ്തകത്തെ പരിചയപ്പെടുത്തി. സുധീർ മോഹൻ സദസിനെ സ്വാഗതം ചെയ്തു. എന്റെ വാക്കുകൾക്ക് അക്ഷര രൂപം നൽകിയ റസൽ ഷാഹുലിന് ആർസിപിയുടെ ഉപഹാരം സന്തോഷ് ജോർജ് കുളങ്ങര സമ്മാനിച്ചു.

പ്രമുഖ ബുക്ക് സാറ്റാളുകളിൽ ഇതിനോടകം പുസ്തകം എത്തിക്കഴിഞ്ഞു. മലയാള മനോരമ പത്ര ഏജന്റുമാരോട് പറഞ്ഞാൽ ‘രുചി നിർവാണ’ അവർ വീട്ടിലെത്തിച്ചു തരും. ഏതാനും ദിവസങ്ങൾക്കം ഓൺലൈൻ പ്ലാറ്റ്ഫോമിലും പുസ്തകം ലഭ്യമാകും.  അതിന്റെ വിശദാശംങ്ങൾ പുറകെ അറിയിക്കാം. രുചി നിർവാണ വായിച്ച് അഭിപ്രായങ്ങൾ പറയണേ.

Content Summary : Chef Suresh Pillai's autobiographical book under the name of Ruchi Nirvana. 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT