മലബാറിന്റെ മണ്ണിൽ നിന്നെത്തിച്ച ഒരു നാടൻമുറം നിറയെ പലതരം പലഹാരങ്ങൾ നിരത്തി, മനസ്സുനിറയെ കഴിക്കണമെന്ന ആഗ്രഹം തോന്നിയാലുടൻ നുങ്കമ്പാക്കത്തേക്ക് വണ്ടി കയറുക. എന്നിട്ട്, സൈത്തൂൻ സിഗ്നേച്ചറിനു മുന്നിലിറങ്ങുക. ഭക്ഷണപ്രിയരെ അമ്പരിപ്പിച്ച് ഇറച്ചിപ്പത്തിരി മുതൽ ഉന്നക്കായ വരെയുള്ള പരമ്പരാഗത വിഭവങ്ങൾ കൂടാതെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലബാറിന്റെ മണ്ണിൽ നിന്നെത്തിച്ച ഒരു നാടൻമുറം നിറയെ പലതരം പലഹാരങ്ങൾ നിരത്തി, മനസ്സുനിറയെ കഴിക്കണമെന്ന ആഗ്രഹം തോന്നിയാലുടൻ നുങ്കമ്പാക്കത്തേക്ക് വണ്ടി കയറുക. എന്നിട്ട്, സൈത്തൂൻ സിഗ്നേച്ചറിനു മുന്നിലിറങ്ങുക. ഭക്ഷണപ്രിയരെ അമ്പരിപ്പിച്ച് ഇറച്ചിപ്പത്തിരി മുതൽ ഉന്നക്കായ വരെയുള്ള പരമ്പരാഗത വിഭവങ്ങൾ കൂടാതെ അറബ്, മുഗൾ, ഉത്തരേന്ത്യൻ രുചികളും സൈത്തൂനിൽ കാത്തിരിപ്പുണ്ട്. നുങ്കമ്പാക്കം വള്ളുവർകോട്ടം ഹൈറോഡിലെ സൈത്തൂൻ സിഗ്നേച്ചറിൽ 'റമദാൻ നൈറ്റ്സ്' എന്ന പേരിൽ പ്രത്യേക കൗണ്ടറൊരുക്കിയാണു നോമ്പുതുറ വിഭവങ്ങളുടെ മേളമൊരുക്കുന്നത്.

സൈത്തൂൻ സിഗ്നേച്ചറിൽ 'റമദാൻ നൈറ്റ്സ്' ഒരുക്കിയിരിക്കുന്ന നോമ്പുതുറ വിഭവങ്ങൾ.

ADVERTISEMENT

വെറൈറ്റി ‘കടികൾ’

സൈത്തൂൻ സിഗ്നേച്ചറിൽ 'റമദാൻ നൈറ്റ്സ്' ഒരുക്കിയിരിക്കുന്ന നോമ്പുതുറ വിഭവങ്ങൾ.

റമദാൻ നൈറ്റ്സ് ആരംഭിക്കും മുൻപേ കടയുടെ സാരഥികളുടെ മനസിലുദിച്ച ആശയമാണ് മുറം ബുഫെ. സൈത്തൂനിലെത്തി മുറം കൈയിലെടുക്കുക. പ്രത്യേക കൗണ്ടറിന് അടുത്തെത്തി എന്തൊക്കെ ‘ചെറുകടി’കൾ വേണമെന്നു പറയേണ്ട താമസം, അവയെല്ലാം മുറത്തിലെത്തും. 

സൈത്തൂൻ സിഗ്നേച്ചറിൽ 'റമദാൻ നൈറ്റ്സ്' ഒരുക്കിയിരിക്കുന്ന നോമ്പുതുറ വിഭവങ്ങൾ.

എടുക്കുന്നവയുടെ പണമടച്ചാൽ പിന്നീട് ഓരോന്നായി രുചിക്കാം. സമൂസയിൽ നിന്നു തുടങ്ങിയാൽ തന്നെ വെറൈറ്റികൾ ഏറെ. ചിക്കൻ, മട്ടൻ സമൂസയ്ക്കു പുറമേ അറബിക്, സീ ഫുഡ് സമൂസകളാണു വേറിട്ട രുചി നൽകും.

സൈത്തൂൻ സിഗ്നേച്ചറിൽ 'റമദാൻ നൈറ്റ്സ്' ഒരുക്കിയിരിക്കുന്ന നോമ്പുതുറ വിഭവങ്ങൾ.
ADVERTISEMENT

 പിന്നാലെ, കിളിക്കൂട്,കായ്പ്പോള, ഇറച്ചി പത്തിരി, ചട്ടിപ്പത്തിരി തുടങ്ങി സ്പെഷൽ ഇനമായ ഡേറ്റ്സ് ടെംപൂരയിലെത്തുമ്പോഴേക്കും വായിൽ രുചിയുടെ ആറാട്ട് നടന്നിരിക്കും; ഇത് സൈത്തൂനിന്റെ ഉറപ്പ്. 

സൈത്തൂൻ സിഗ്നേച്ചറിൽ 'റമദാൻ നൈറ്റ്സ്' ഒരുക്കിയിരിക്കുന്ന നോമ്പുതുറ വിഭവങ്ങൾ.

സൈത്തൂൻ സിഗ്നേച്ചറിലെ 'റമദാൻ നൈറ്റ്സ്'

സൂപ്പർ, വെജ് കോഴിക്കാൽ 

വെജ് വിഭവങ്ങളിൽ ‘കോഴിക്കാൽ’ ആണ് അതിശയിപ്പിക്കുന്ന മറ്റൊരു വിഭവം. നല്ല ഉരുളക്കിഴങ്ങു കൊണ്ട് ഉണ്ടാക്കുന്ന തനി വെജ് ഇനമാണ് ഇത്. ത്രെഡഡ് പനീറും സ്പ്രിങ് റോളും വെജ് ഇഷ്ടപ്പെടുന്നവർക്കായി ഇവിടുണ്ട്. 

ADVERTISEMENT

റമദാൻ നൈറ്റ്സിലെ താരങ്ങൾ എണ്ണക്കടികളാണെങ്കിലും ഹൈദരാബാദി ‘ഹലീമി’നും  ‘കുനാഫ’ക്കും ആരാധകരേറെ.മണിക്കൂറുകളെടുത്ത് തയാറാക്കുന്ന മട്ടൻ ഹലീം തേടി നിരവധി പേരാണ് സിഗ്നേച്ചറിലെ റമദാൻ നൈറ്റ്സ് കൗണ്ടറിലെത്തുന്നത്.

250,500 മി.ലീ അളവുകളിൽ ഹലീം വാങ്ങാം. ക്ലാസിക് ക്രീം, മൊസറല്ല ചീസ്,ക്രീം ചീസ്, ന്യൂട്ടെല്ല, പിസ്ത, കാഷ്യു എന്നിങ്ങനെയാണ് കുനാഫയുടെ വകഭേദങ്ങൾ.

ചിക്കൻ,മട്ടൻ ഷാമി കബാബ് എന്നിവയും സൂപ്പർ താരങ്ങളാണ്. ഇതെല്ലാം ആസ്വദിച്ചശേഷം വെറൈറ്റി ചായയോ അല്ലെങ്കിൽ ജ്യൂസോ കുടിക്കുന്നതോടെ വയറും മനസ്സും നിറയും. സംവിധായകൻ അമീർ സുൽത്താനാണ് 'റമദാൻ നൈറ്റ്സ്' ഉദ്ഘാടനം ചെയ്തത്. റമദാൻ 30 വരെ തുടരുന്ന സ്നാക്സ് കൗണ്ടർ വൈകിട്ട് 4 മുതൽ പുലർച്ചെ ഒന്നു വരെ പ്രവർത്തിക്കും. രാവിലെ 11.30 മുതൽ രാത്രി 11.30 വരെയാണ് റസ്റ്ററന്റ് പ്രവർത്തനം. വിവരങ്ങൾക്ക് : 70923 66663

Content Summary : A mouthful of 'bites' prepared with an array of flavors.