അമിതവണ്ണം, ഉയർന്ന രക്തസമ്മർദം, ഹൃദയസംബന്ധമായ രോഗങ്ങൾ എന്നിവയെല്ലാം ഇന്ന് ചെറുപ്രായം മുതലേ മനുഷ്യന്റെ കൂടെക്കൂടുന്നു. കഴിഞ്ഞ കാലഘട്ടങ്ങളിലേക്കാൾ കൂടുതൽ രോഗങ്ങളും അസ്വസ്ഥതകളും ഇന്ന് ആളുകൾക്കിടയിൽ ഉണ്ടാകുന്നുണ്ട്. ഇത്തരം ജീവിതശൈലീ രോഗങ്ങൾക്കുള്ള കാരണങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് ഭക്ഷണത്തിലെ അപാകതകൾ.

അമിതവണ്ണം, ഉയർന്ന രക്തസമ്മർദം, ഹൃദയസംബന്ധമായ രോഗങ്ങൾ എന്നിവയെല്ലാം ഇന്ന് ചെറുപ്രായം മുതലേ മനുഷ്യന്റെ കൂടെക്കൂടുന്നു. കഴിഞ്ഞ കാലഘട്ടങ്ങളിലേക്കാൾ കൂടുതൽ രോഗങ്ങളും അസ്വസ്ഥതകളും ഇന്ന് ആളുകൾക്കിടയിൽ ഉണ്ടാകുന്നുണ്ട്. ഇത്തരം ജീവിതശൈലീ രോഗങ്ങൾക്കുള്ള കാരണങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് ഭക്ഷണത്തിലെ അപാകതകൾ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അമിതവണ്ണം, ഉയർന്ന രക്തസമ്മർദം, ഹൃദയസംബന്ധമായ രോഗങ്ങൾ എന്നിവയെല്ലാം ഇന്ന് ചെറുപ്രായം മുതലേ മനുഷ്യന്റെ കൂടെക്കൂടുന്നു. കഴിഞ്ഞ കാലഘട്ടങ്ങളിലേക്കാൾ കൂടുതൽ രോഗങ്ങളും അസ്വസ്ഥതകളും ഇന്ന് ആളുകൾക്കിടയിൽ ഉണ്ടാകുന്നുണ്ട്. ഇത്തരം ജീവിതശൈലീ രോഗങ്ങൾക്കുള്ള കാരണങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് ഭക്ഷണത്തിലെ അപാകതകൾ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അമിതവണ്ണം, ഉയർന്ന രക്തസമ്മർദം, ഹൃദയസംബന്ധമായ രോഗങ്ങൾ എന്നിവയെല്ലാം ഇന്ന് ചെറുപ്രായം മുതലേ മനുഷ്യന്റെ കൂടെക്കൂടുന്നു. കഴിഞ്ഞ കാലഘട്ടങ്ങളിലേക്കാൾ കൂടുതൽ രോഗങ്ങളും അസ്വസ്ഥതകളും ഇന്ന് ആളുകൾക്കിടയിൽ ഉണ്ടാകുന്നുണ്ട്. ഇത്തരം ജീവിതശൈലീ രോഗങ്ങൾക്കുള്ള കാരണങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് ഭക്ഷണത്തിലെ അപാകതകൾ. പ്രിയ കുട്ടികളെ, ഇത്തരം ആരോഗ്യപ്രശ്നങ്ങളിൽനിന്ന് ഒഴിഞ്ഞു നിൽക്കാനുള്ള ചെറിയ ടിപ്പുകളാണ് ഇനി പറയാൻ പോകുന്നത്. നമ്മുടെ ജീവിതത്തിൽ നല്ല ഭക്ഷണശീലങ്ങൾ അവലംബിച്ചാൽ ഭാവിയിൽ ആരോഗ്യമുള്ള ജീവിതം നയിക്കാൻ നിങ്ങൾക്ക് കഴിയും. 

ജങ്ക് ഫുഡ് കഴിച്ചാൽ..?

ADVERTISEMENT

ഇന്ന് കുട്ടികൾക്ക് ഏറെയിഷ്ടം പുറത്തുനിന്നു ലഭിക്കുന്ന ഇൻസ്റ്റന്റ് ഭക്ഷണങ്ങളാണ്. വീട്ടിലുണ്ടാക്കുന്ന ഭക്ഷണത്തെക്കാൾ അവർക്ക് താൽപര്യവും ഇത്തരം ജങ്ക് ഫുഡുകളോടാണ്. യഥാർഥത്തിൽ ഇവ ഹെൽത്തിയാണോ?...അല്ല എന്നുതന്നെ പറയേണ്ടിവരും. മാസത്തിലൊരിക്കലോ വല്ലപ്പോഴുമോ മറ്റോ കഴിക്കുന്നതുപോലെയല്ല തുടർച്ചയായി ഇത്തരം ഭക്ഷണങ്ങൾ കഴിക്കുന്നത്. കലോറി കൂടുതലുള്ള ഇത്തരം ഭക്ഷണ പദാർഥങ്ങള്‍ സ്ഥിരമായി കഴിക്കുന്നത് അമിതവണ്ണത്തിന് കാരണമാകുന്നു. കൂടാതെ നമ്മുടെ ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ കിട്ടാതെവരികയും ചെയ്യുന്നു. 

ബാർബിക്യൂ പോലെയുള്ള ഭക്ഷണങ്ങൾ പാകം ചെയ്യുന്നതിലെ അപാകതകൾ പലപ്പോഴും വില്ലനാകാം. ബാർബിക്യൂ പോലുള്ളവ കൂടിയ ചൂടിൽ വേവിക്കുമ്പോൾ ഹെറ്ററോ സൈക്ലിക് അമീൻസ്, പോളിസൈക്ലിക് അരോമാറ്റിക് ഹൈഡ്രോകാർബൺ തുടങ്ങിയ പദാർഥങ്ങൾ ഉൽപാദിപ്പിക്കപ്പെടുന്നു. ഇവ ശരീരത്തിന് ഹാനികരമായവയാണ്. 

വീടുകളിലും നമ്മൾ കൂടിയ ചൂടിൽ ഭക്ഷണം പാകം ചെയ്യുമ്പോൾ അഡ്വാൻസ് ഗ്ലൈക്കേഷൻ എൻഡ് പ്രോഡക്ടുകൾ ഭക്ഷണത്തിൽ ഉൽപാദിപ്പിക്കപ്പെടുന്നു. ഇവ ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ തകരാറിലാക്കുകയാണ് ചെയ്യുന്നത്. ഇത് മറ്റു രോഗങ്ങൾക്കുള്ള വഴിതുറക്കുന്നു. 

ഒരു ദിവസത്തെ ഭക്ഷണത്തിൽ എന്തൊക്കെ ഉൾപ്പെടുത്താം

ADVERTISEMENT

ഓരോ ദിവസവും ഭക്ഷണത്തിൽ പച്ചക്കറികളും പഴവർഗങ്ങളും ധാന്യങ്ങളും ഉൾപ്പെടുത്തുന്നത് നല്ല ആരോഗ്യം ആർജിക്കാൻ സഹായിക്കും. 2 മുതൽ മൂന്ന് കപ്പ് വരെ വെജിറ്റബിൾസ് എല്ലാ ദിവസവും കഴിക്കാൻ ശ്രദ്ധിക്കണം. കൂടാതെ ദിവസേന കഴിക്കുന്ന ഉപ്പിന്റെ അളവ് 5–6 ഗ്രാമിൽ താഴെയായിരിക്കണമെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. ധാന്യവർഗത്തിൽപെട്ട റാഗി, ഗോതമ്പ്, ചോളം, ബാർളി, തിന തുടങ്ങിയവയൊന്നും ഇന്ന് കുട്ടികളുടെ ആഹാരക്രമത്തിൽ കാണാറില്ല. പോഷകാഹാരക്കുറവിന് ഇത് കാരണമാകുന്നു. കടല, ഗ്രീൻപീസ്, മുതിര തുടങ്ങിയവയും പ്രോട്ടീൻ ലഭ്യതയ്ക്ക് സഹായിക്കുന്ന ഘടകങ്ങളാണ്.

എങ്ങനെ ഭക്ഷണം കഴിക്കണം?

ഭക്ഷണം പെട്ടെന്ന് കഴിച്ചു തീർക്കാൻ ശ്രദ്ധിക്കണം. പ്ലേറ്റിന്റെ മുന്നിലിരുന്ന് മറ്റുകാര്യങ്ങൾ ചെയ്യുന്നതിനിടയിൽ പെറുക്കിക്കഴിക്കുന്ന ശീലം ഇന്നത്തെ കുട്ടികൾക്കുണ്ട്. ഈ ശീലം നന്നല്ല. ഭക്ഷണം പെട്ടെന്ന് കഴിക്കുന്നതാണ് ഉത്തമം. നന്നായി ചവച്ചരച്ചുതന്നെ കഴിക്കണം. പാകം ചെയ്ത ഭക്ഷണം രണ്ടു മണിക്കൂറിൽ കൂടുതൽ വയ്ക്കരുത്. മൈക്രോബിയൽ പ്രവർത്തനങ്ങൾ നടക്കാൻ സാധ്യതയുണ്ട്. 

സ്മാർട് കുക്കിങ് ശീലമാക്കാം

ADVERTISEMENT

തിരക്കിനൊപ്പം ജീവിതത്തെ എത്തിക്കാൻ പാടുപെടുന്നവരാണ് ഇന്നത്തെ മാതാപിതാക്കൾ. അതിൽ ഒരാശ്വാസമായി കാണുന്നത് ഇടയ്ക്ക് പുറത്തുനിന്ന് ഭക്ഷണം വാങ്ങി കുട്ടികൾക്ക് കൊടുക്കുന്നതാണ്. ഒരു ദിവസം കുക്കിങ് ഒഴിവാക്കാൻ കഴിഞ്ഞാൽ അത്രയും സമയം മറ്റു കാര്യങ്ങൾക്കായി മാറ്റിവയ്ക്കാം. എന്നാൽ ഇപ്പോഴുള്ള സാഹചര്യത്തിൽ പുറത്തുനിന്ന് വിശ്വസിച്ച് ഭക്ഷണം കഴിക്കാനും സാധിക്കില്ല. ഭക്ഷ്യവിഷബാധയുടെ ഞൊട്ടിക്കുന്ന സംഭവങ്ങളാണ് ചുറ്റും. നമ്മുടെ കുക്കിങ് സ്റ്റൈൽ കുറച്ചൊന്ന് സ്മാർട് ആക്കിയാൽ സമയലാഭവും കൂടാതെ ആരോഗ്യമുള്ള ഭക്ഷണം തയാറാക്കാനും സാധിക്കും. എങ്ങനെയെന്നല്ലേ...ചില പൊടിക്കൈകൾ പറഞ്ഞുതരാം. 

ആവിയിൽ വേവിച്ച ആഹാരമാണ് എപ്പോഴും ആരോഗ്യത്തിന് ഉത്തമം. പ്രാതലിന് ആവിയിലുണ്ടാക്കുന്ന ഭക്ഷണങ്ങൾ കുട്ടികൾക്കു കൊടുക്കാം. കൂടാതെ മുട്ടയും പാലും ഒപ്പം കഴിക്കാം. ഇവ പെട്ടെന്ന് തയാറാക്കാവുന്നവയാണ്. കുട്ടികൾക്ക് ചെറുപ്പം മുതലേ വെജിറ്റബിൾ സാലഡുകൾ നൽകി ശീലിപ്പിക്കുന്നത് വളർന്നാലും അവർക്ക് ഇത്തരം ഭക്ഷണത്തോടുള്ള താൽപര്യം നിലനിർത്താൻ സഹായിക്കും. വേവിച്ച പച്ചക്കറി, കഷ്ണങ്ങളാക്കിയ പഴവർഗങ്ങൾ എന്നിവ മിഡിൽ സ്നാക്സ് ആയി കുട്ടികൾക്ക് സ്കൂളിൽ പോകുമ്പോൾ കൊടുത്തുവിടാം. ഉച്ചഭക്ഷണത്തിൽ ചോറിന്റെ അളവ് കുറച്ച് പച്ചക്കറി കൊണ്ടുള്ള വിഭവങ്ങൾ കൂടുതലായി നൽകാം. പോഷകങ്ങൾ ലഭ്യമാക്കുന്ന ഭക്ഷണങ്ങൾ ചെറുപ്പം മുതലേ നൽകി ശീലിപ്പിക്കാം.

വീട്ടിൽ തയാറാക്കാം ഇഷ്ടവിഭവങ്ങൾ

കുട്ടികളെ സംബന്ധിച്ച് അവർക്ക് ഏറെയിഷ്ടം എയറേറ്റഡ് ഡ്രിങ്കുകളും ഷെയ്ക്കുകളുമൊക്കെയാണ്. ഇവയെല്ലാം വീട്ടിൽതന്നെ ഉണ്ടാക്കാവുന്നതാണ്. വെജിറ്റബിൾ കട്‌ലെറ്റുകൾ, മറ്റ് സ്നാക്സ് എന്നിവയൊക്കെ മനസ്സുവച്ചാൽ വീട്ടിൽതന്നെ എളുപ്പത്തിൽ തയാറാക്കാം. സോഫ്റ്റ് ഡ്രിങ്കുകൾക്കു പകരം വിറ്റാമിൻ സി ധാരാളമുള്ള നാരങ്ങാവെള്ളം, തേൻ വെള്ളം എന്നിവയൊക്കെ പരിക്ഷിക്കാം.

വിവരങ്ങൾക്കു കടപ്പാട് :

ഡോ. ജ്യോതി എസ്.കൃഷ്ണൻ, ചീഫ് ക്ലിനിക്കൽ ന്യൂട്രീഷനിസ്റ്റ്, തിരുവല്ല ബിലീവേഴ്സ് ചർച്ച്  മെഡിക്കൽ കോളജ് ആശുപത്രി

Content Summary : Good food habit might help you live a nice and healthy life.