വയർ കുറയ്ക്കണോ? ഒരു നേരം ഇൗ വിഭവം പരീക്ഷിച്ച് നോക്കൂ
ശരീരഭാരം കുറയ്ക്കാൻ പാടുപ്പെടുന്നവരാണ് മിക്കവരും, പ്രത്യേകിച്ച് സ്ത്രീകൾ. പട്ടിണി കിടന്നുള്ള ഒരു ഡയറ്റും ആരും നോക്കരുത്. കൃത്യമായി ആഹാരം കഴിച്ച് വ്യായാമം ചെയ്തു വേണം ആരോഗ്യകരമായി മെലിയാൻ. എല്ലാ ഭക്ഷണങ്ങളും ഉപേക്ഷിച്ച് ശരീരത്തിന് ആവശ്യമായതൊന്നും നല്‍കാതിരുന്നാല്‍ ഒരിക്കലും ഭംഗിയില്‍ തടികുറയ്ക്കാൻ

ശരീരഭാരം കുറയ്ക്കാൻ പാടുപ്പെടുന്നവരാണ് മിക്കവരും, പ്രത്യേകിച്ച് സ്ത്രീകൾ. പട്ടിണി കിടന്നുള്ള ഒരു ഡയറ്റും ആരും നോക്കരുത്. കൃത്യമായി ആഹാരം കഴിച്ച് വ്യായാമം ചെയ്തു വേണം ആരോഗ്യകരമായി മെലിയാൻ. എല്ലാ ഭക്ഷണങ്ങളും ഉപേക്ഷിച്ച് ശരീരത്തിന് ആവശ്യമായതൊന്നും നല്‍കാതിരുന്നാല്‍ ഒരിക്കലും ഭംഗിയില്‍ തടികുറയ്ക്കാൻ സാധിക്കില്ല. വണ്ണം കുറഞ്ഞാലും വയർ കുറയുന്നില്ലെന്നാണ് ചിലരുടെ പരാതി. ഒാട്സ് കഴിച്ചാൽ വയറ്‍ നിറഞ്ഞതു പോലെ തോന്നും. വയർ കുറയ്ക്കാനായി ഒാട്സിന്റെ വിഭവങ്ങൾ നല്ലതാണ്. കാർബോഹൈഡ്രേറ്റും നാരുകളും പ്രോട്ടീനും ഒാട്സിൽ സമൃദ്ധമായുണ്ട്. ഓട്സിന്റെ പാചകരീതിയും പ്രധാനമാണ്. ഒാട്സ് കൊണ്ട് പല വിഭവങ്ങളും തയാറാക്കാൻ കഴിയും. എളുപ്പത്തിലൊരു വെറൈറ്റി ഒാട്സ് വിഭവം തയാറാക്കിയാലോ? എങ്ങനെയെന്നു നോക്കാം.
ചേരുവകൾ
കാരറ്റ്– അര കപ്പ് (ചെറുതായി അരിഞ്ഞത്)
പാൽ – 1 ഗ്ലാസ്
ഒാട്സ്– 4 സ്പൂൺ
തേൻ – 2 ടീസ്പൂൺ (ആവശ്യമെങ്കിൽ)
ഏലയ്ക്ക– 2 എണ്ണം
തയാറാക്കുന്ന വിധം
ചൂടായ പാനിൽ ഒാട്സ് ചേർത്തു ചെറുതായി ഫ്രൈ ചെയ്തു മാറ്റി വയ്ക്കാം. ശേഷം അര ഗ്ലാസ് പാലിൽ അര ഗ്ലാസ് വെള്ളവും ചേർത്ത് നേർപ്പിച്ച പാൽ തിളപ്പിച്ചെടുക്കാം. അതിലേക്കു ഗ്രേറ്റ് ചെയ്ത കാരറ്റ് ചേർത്ത് അടച്ചുവച്ച് വേവിക്കാം. തീ കുറച്ച് വയ്ക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. 3 മിനിറ്റ് കഴിയുമ്പോൾ തീ ഒാഫ് ചെയ്യാം. പാലും കാരറ്റും ചേർന്ന മിശ്രിതത്തിലേക്കു ഫ്രൈ ചെയ്ത ഒാട്സും പൊടിച്ച ഏലയ്ക്കയും ചേർത്തു നന്നായി യോജിപ്പിച്ച് 5 മിനിറ്റ് അടച്ചു വയ്ക്കാം. ആ ചൂടിൽ ഒാട്സ് വേവും. ശേഷം അതിലേക്ക് ആവശ്യമെങ്കിൽ തേൻ ചേർക്കാം. കാരറ്റിന് മധുരമുള്ളതിനാൽ അധികം തേൻ ചേർക്കേണ്ടതില്ല. ഒരു നേരം ഇൗ വിഭവം പരീക്ഷിച്ചു നോക്കൂ.
English Summary: Oats and Carrot healthy Recipe