രുചിയില്‍ യാതൊരു വിട്ടുവീഴ്ചയും ചെയ്യാതെ ആരോഗ്യകരമായ റെസിപ്പികള്‍ പരീക്ഷിക്കുന്നതിന് പ്രശസ്തയാണ് നടി ജാന്‍വി കപൂര്‍. ജാന്‍വി അടക്കമുള്ള ബോളിവുഡ് നടീനടന്‍മാരുടെ പാചകക്കുറിപ്പുകള്‍ ഇന്‍റര്‍നെറ്റില്‍ വൈറല്‍ ആകാറുണ്ട്. അങ്ങനെ ഈയിടെ വളരെയധികം പ്രചരിച്ച ഒരു വിഭവമായിരുന്നു കൊറിയന്‍ ഗോചുജാങ് നൂഡിൽസ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രുചിയില്‍ യാതൊരു വിട്ടുവീഴ്ചയും ചെയ്യാതെ ആരോഗ്യകരമായ റെസിപ്പികള്‍ പരീക്ഷിക്കുന്നതിന് പ്രശസ്തയാണ് നടി ജാന്‍വി കപൂര്‍. ജാന്‍വി അടക്കമുള്ള ബോളിവുഡ് നടീനടന്‍മാരുടെ പാചകക്കുറിപ്പുകള്‍ ഇന്‍റര്‍നെറ്റില്‍ വൈറല്‍ ആകാറുണ്ട്. അങ്ങനെ ഈയിടെ വളരെയധികം പ്രചരിച്ച ഒരു വിഭവമായിരുന്നു കൊറിയന്‍ ഗോചുജാങ് നൂഡിൽസ്. ഒട്ടനവധി ഇന്‍റര്‍വ്യൂകളിലും മറ്റും ജാന്‍വി ഇതേക്കുറിച്ച് സംസാരിക്കുകയും ചെയ്തു. 

പച്ചക്കറികളും വീട്ടിലുണ്ടാക്കുന്ന സോസും ആരോഗ്യകരമായ ഷിരാതകി നൂഡിൽസുമെല്ലാമാണ് ഈ ന്യൂഡില്‍സ് ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നത്. കൊഞ്ചാക് ചെടിയിൽ നിന്ന് നിർമിച്ച അർദ്ധസുതാര്യമായ പ്രത്യേകതരം ന്യൂഡില്‍സ് ആണിത്. ഇതില്‍ കലോറിയും കാര്‍ബോഹൈഡ്രേറ്റിന്‍റെ അളവും വളരെ കുറവാണ്. മാത്രമല്ല, വിഭവത്തില്‍ ചേര്‍ക്കുന്ന വിവിധ സ്വാദുകൾ ആഗിരണം ചെയ്യാനുള്ള കഴിവിനും പേരുകേട്ടതാണ് ഇത്.

ADVERTISEMENT

വേണ്ട ചേരുവകൾ

ഷിരാതകി നൂഡിൽസ്

∙ 1 കപ്പ് പച്ചക്കറികൾ (കുറച്ച് ഒലീവ് ഓയിലിൽ വഴറ്റിയ കൂൺ, കുരുമുളക്)

∙3 ചിക്കൻ സോസേജുകൾ അല്ലെങ്കിൽ ഇഷ്ടമുള്ള പ്രോട്ടീൻ

ADVERTISEMENT

∙1 ടേബിള്‍സ്പൂൺ ബട്ടര്‍

∙6 വെളുത്തുള്ളി 

∙2-3 വെള്ള സ്പ്രിംഗ് ഒണിയന്‍ 

∙2-3 ടേബിള്‍സ്പൂൺ ക്രീം

ADVERTISEMENT

∙ഗ്രേറ്റ് ചെയ്ത പാർമേസാൻ ചീസ്

∙സോസ് മിക്സ്: 2 ടീസ്പൂൺ ഗോചുജാങ്

∙1 ടീസ്പൂൺ കൊറിയൻ പെപ്പര്‍ ഫ്ലേക്സ്

∙1 ടീസ്പൂൺ സോയ സോസ്

∙1 ടീസ്പൂൺ ബ്രൗൺ ഷുഗർ

∙1/4 കപ്പ് വെള്ളം

പാചക രീതി

 സോസ് തയാറാക്കിക്കൊണ്ട് പാചകം ആരംഭിക്കുക. ഒരു പാത്രത്തിൽ എല്ലാ സോസ് ചേരുവകളും ചേര്‍ത്ത് നന്നായി യോജിപ്പിച്ച് മാറ്റി വയ്ക്കുക. തുടര്‍ന്ന്, ഒരു ചട്ടിയിൽ, അരിഞ്ഞ പച്ചക്കറികൾ മൃദുവാകുന്നതുവരെ വഴറ്റുക. ശേഷം സോസേജുകൾ വേവിക്കുക, അവ മാറ്റി വയ്ക്കുക. അതേ പാനിൽ അൽപം ബട്ടര്‍ ഉരുക്കി അരിഞ്ഞ വെളുത്തുള്ളി, സ്പ്രിംഗ് ഒണിയന്‍ എന്നിവ ചേർക്കുക. 

മണം വരുന്നതുവരെ വഴറ്റുക. പാനിലേക്ക്, നേരത്തെ തയാറാക്കിയ സോസ് മിക്സ് ചേർത്ത് എണ്ണ തെളിയുന്നത് വരെ വേവിക്കുക. ഇതിലേക്ക് ന്യൂഡില്‍സ് ഇട്ടു നന്നായി ഇളക്കി മിക്സ് ചെയ്യുക.  ഇതിലേക്ക് ക്രീം ചേര്‍ക്കുക. നൂഡിൽസിന് മുകളിലേക്ക് കുറച്ചു ചീസ് വിതറുക. പാകം ചെയ്ത പച്ചക്കറികളും സോസേജുകളും പാനിലേക്ക് ചേർക്കുക, നന്നായി ഇളക്കുക.അവസാനമായി, സ്പ്രിംഗ് ഒണിയന്‍ മുകളില്‍ ചേര്‍ത്ത് അലങ്കരിച്ച ശേഷം വിളമ്പാം.

English Summary: How To Make Janhvi Kapoor's Favourite Korean Gochujang Noodles