അരി കുതിർക്കാതെ, ഒരു മണിക്കൂർ കൊണ്ട് പൂ പോലത്തെ പാലപ്പം ഉണ്ടാക്കാം
ക്രിസ്മസിന് പ്രധാനമാണ് കള്ളപ്പവും പാലപ്പവുമൊക്കെ. നല്ല മൊരിഞ്ഞ മയമുള്ള പാലപ്പവും ചിക്കനോ ബീഫോ മപ്പാസും ഉണ്ടെങ്കിൽ സംഗതി കലക്കി. എന്നാൽ തലേന്ന് അരി കുതിർക്കാതെ തന്നെ അടിപൊളി പാലപ്പം തയാറാക്കാം. ഒരുമണിക്കൂർ കൊണ്ട് പൂ പോലത്തെ പാലപ്പം ഉണ്ടാക്കാം. ചേരുവകൾ അരിപ്പൊടി- 2 കപ്പ് വെള്ള അവൽ 1കപ്പ് തേങ്ങ

ക്രിസ്മസിന് പ്രധാനമാണ് കള്ളപ്പവും പാലപ്പവുമൊക്കെ. നല്ല മൊരിഞ്ഞ മയമുള്ള പാലപ്പവും ചിക്കനോ ബീഫോ മപ്പാസും ഉണ്ടെങ്കിൽ സംഗതി കലക്കി. എന്നാൽ തലേന്ന് അരി കുതിർക്കാതെ തന്നെ അടിപൊളി പാലപ്പം തയാറാക്കാം. ഒരുമണിക്കൂർ കൊണ്ട് പൂ പോലത്തെ പാലപ്പം ഉണ്ടാക്കാം.
ചേരുവകൾ
അരിപ്പൊടി- 2 കപ്പ്
വെള്ള അവൽ 1കപ്പ്
തേങ്ങ ചിരകിയത് 1/2 കപ്പ്
യീസ്റ്റ് 1ടേബിൾ സ്പൂൺ
ഉപ്പു 1ടേബിൾ സ്പൂൺ
പഞ്ചസാര 2ടേബിൾ സ്പൂൺ
വെള്ളം ആവശ്യത്തിന്
തയാറാക്കുന്നവിധം
ആദ്യം മിക്സിയുടെ ജാറിലേക്ക് 2 കപ്പ് അരിപ്പൊടിയും 1 കപ്പ് വെള്ള അവൽ കുതിർത്തതും, അര കപ്പ് തേങ്ങ ചിരകിയതും, 1ടേബിൾ സ്പൂൺ യീസ്റ്റും, 1ടേബിൾ സ്പൂൺ ഉപ്പും, 2ടേബിൾ സ്പൂൺ പഞ്ചസാരയും ചേർത്ത് നന്നായി അരച്ച് എടുക്കാം.
അരച്ച് വച്ച മാവ് ഒരു പാത്രത്തിൽ ഒഴിച്ച് 1 മണിക്കൂർ മാവ് പുളിച്ചു പൊങ്ങാനായി വയ്ക്കാം. പുളിച്ച് പൊങ്ങിയമാവ് നന്നായി ഇളക്കി യോജിപ്പിച്ച് ആവശ്യാനുസരണം അപ്പച്ചട്ടിയിൽ ഒഴിച്ച് രുചികരമായ അപ്പം ചുട്ടെടുക്കാം.