ഇത്രയും എളുപ്പമോ? വെറും 3 ദിവസം കൊണ്ട് ബീറ്റ്റൂട്ട് വൈൻ ഉണ്ടാക്കാം
കണ്ണടച്ച് തുറക്കുന്ന വേഗത്തിലാണ് ക്രിസ്മസ് ഇത്തവണ എത്തിയത്. വൈനിനു വേണ്ടിയുള്ള തയാറെടുപ്പുകൾ നടത്താൻ പലർക്കും സാധിച്ചിട്ടുണ്ടാവില്ല. ആ വിഷമത്തിൽ ഇരിക്കുന്നവർക്ക് മൂന്നുദിവസം കൊണ്ട് തയാറാക്കാൻ കഴിയുന്ന ഒരു അടിപൊളി ബീറ്റ്റൂട്ട് വൈൻ ഇതാ. ചിക്കുസ് ഡൈൻ എന്ന പേജിലാണ് ഈ വിഡിയോ പങ്കുവച്ചിരിക്കുന്നത്.

'വെറും 3 ദിവസം കൊണ്ട് നല്ല സ്ട്രോങ്ങ് ബീറ്റ്റൂട്ട് വൈൻ ഉണ്ടാക്കാം അതും കുക്കറിൽ. പണ്ടൊക്കെ ആരെങ്കിലും വൈൻ തന്നെങ്കിൽ എന്ന് ആഗ്രഹിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു, അല്ലേ? പണ്ടല്ല ഇപ്പോഴും ഉണ്ട് അങ്ങനെയുള്ളവർ. പക്ഷേ ഇനി ആരെയും കാത്തിരിക്കേണ്ട, നമുക്ക് തന്നെ വീട്ടിൽ വളരെ കുറഞ്ഞ ചെലവിൽ നല്ല വൈൻ ഉണ്ടാക്കാം.
ബീറ്റ്റൂട്ട് വൈൻ ഉണ്ടാക്കുന്ന വിധം
അരക്കിലോ ബീറ്റ്റൂട്ട് എടുത്ത് തൊലിയൊക്കെ കളഞ്ഞ് നല്ല വൃത്തിയായി കഴുകി എടുക്കുക. തുടർന്ന് ഈ ബീറ്റ്റൂട്ടുകൾ നന്നായി ഗ്രേറ്റ് ചെയ്തെടുക്കുക. ഗ്രേറ്റ് ചെയ്യാൻ ബുദ്ധിമുട്ടുള്ളവർ മിക്സിയിലേക്ക് കഷണങ്ങളായി മുറിച്ചിട്ട് ഒന്ന് ക്രഷ് ചെയ്ത് എടുത്താൽ മതി. അരഞ്ഞു പോകാതിരിക്കാൻ ശ്രദ്ധിക്കണം. ഗ്രേറ്റ് ചെയ്തെടുത്ത ബീറ്റ്റൂട്ട് കുക്കറിലേക്ക് ചേർത്ത് ഒരു ലിറ്റർ വെള്ളം ഒഴിച്ചു കൊടുക്കുക. അതിലേക്ക് ഒരു ചെറിയ കഷണം പട്ട ഇട്ടു കൊടുക്കുക.
മൂന്ന് ഗ്രാമ്പൂ ഇട്ടു കൊടുക്കുക. ചെറിയ ഒരു കഷണം ഇഞ്ചി ചതച്ചു ചേർക്കുക. കുക്കർ അടച്ച് അടുപ്പത്ത് വെച്ച് രണ്ട് അല്ലെങ്കിൽ മൂന്ന് വിസിൽ വരെ കാത്തിരിക്കാം. നന്നായി വെന്ത് വരണം. തീ ഹൈ ഫ്ലേമിൽ വെക്കുക. നന്നായി തണുക്കുന്നതു വരെ കുക്കർ തുറക്കരുത്.
ഇനി തുടർന്നുള്ള കാര്യങ്ങൾക്കായി എടുക്കുന്ന പാത്രങ്ങൾ, സ്പൂൺ, കയില് എന്നിവയിലൊന്നും വെള്ളത്തിന്റെ അംശം ഉണ്ടാകാൻ പാടില്ല. അരിച്ചൊഴിക്കേണ്ട പാത്രങ്ങൾ ഒന്ന് അടുപ്പത്ത് വെച്ച് ചൂടാക്കി എടുക്കാവുന്നതാണ്. ആ ചൂട് മാറിയതിനു ശേഷം വേണം അതിലേക്ക് അരിച്ചൊഴുക്കേണ്ടത്. അതുപോലെ വൈനിന്റെ ആവശ്യത്തിനു വേണ്ടി എടുക്കുന്ന അരിപ്പ ഉൾപ്പെടെയുള്ളവ നേരത്തെ കഴുകി നന്നായി ഉണക്കിയെടുത്ത് വെക്കേണ്ടതാണ്. അതുപോലെ തന്നെ വൈൻ ഒഴിച്ചു വെക്കാൻ ഉദ്ദേശിക്കുന്ന കുപ്പിയും നേരത്തെ തന്നെ കഴുകി, ഉണക്കി വെക്കേണ്ടതാണ്. കുക്കർ നന്നായി തണുത്ത് കഴിയുമ്പോൾ തുറന്ന് വെന്ത ബീറ്റ് റൂട്ട് അരിച്ച് പാത്രത്തിലേക്ക് ഒഴിക്കുക.
അരിച്ചു വെച്ചതിലേക്ക് ഒന്നേമുക്കാൽ കപ്പ് പഞ്ചസാര ചേർക്കുക. മധുരം കുറവ് വേണ്ടവരും കൂടുതൽ വേണ്ടവരും അതിന് അനുസരിച്ച് ചേർക്കുക. പഞ്ചസാര അലിഞ്ഞ് കഴിയുമ്പോൾ ഒരു മുക്കാൽ ടീ സ്പൂൺ യീസ്റ്റ് ചേർത്ത് കൊടുക്കുക. ആവശ്യമുള്ളവർക്ക് ഗോതമ്പ് ചേർക്കാവുന്നതാണ്. കുറച്ച് സമയം ഇളക്കുമ്പോൾ യീസ്റ്റ് ഇതിലേക്ക് ലയിക്കും. അതിനുശേഷം കുപ്പിയിലേക്കോ പാത്രത്തിലേക്കോ പകർന്നു വെക്കുക. കുപ്പിയിൽ ആയാലും പാത്രത്തിൽ ആയാലും ഒരു മുക്കാൽ ഭാഗം മാത്രം നിറയ്ക്കുക. എപ്പോഴാണോ കുപ്പിയിൽ നിറച്ച് വെച്ചത് പിറ്റേദിവസം അതേസമയം തന്നെ എടുക്കാൻ ശ്രദ്ധിക്കുക. തുറന്ന് നന്നായി ഇളക്കി കൊടുക്കുക.
ഇളക്കുന്ന സ്പൂണിൽ വെള്ളത്തിന്റെ അംശം ഉണ്ടാകരുത്. ഒന്ന് ഇളക്കിയതിനു ശേഷം വീണ്ടും അടച്ചു വെക്കുക. രണ്ടാമത്തെ ദിവസവും ഇതേപോലെ ഇളക്കി വെയ്ക്കുക. മൂന്നാമത്തെ ദിവസം വൈൻ എടുത്ത് സൂക്ഷിച്ച് വെക്കേണ്ട കുപ്പിയിലേക്ക് പകരുക. ഒരു ഫണൽ വച്ച് അതിനുമുകളിൽ ഒരു വെള്ളത്തുണി വെച്ച് അരിച്ചൊഴിക്കുക. അതിനു ശേഷം കുപ്പികളിൽ വൈൻ സൂക്ഷിച്ചു വെക്കാവുന്നതാണ്. വിഡിയോയ്ക്ക് താഴെ കമൻ്റ് ചെയ്ത മിക്കവരും ഇത് എന്തായാലും ഉണ്ടാക്കി നോക്കുമെന്നാണ് പറഞ്ഞിരിക്കുന്നത്.