ഇത് തായ്‌ലൻഡിലെ മാന്ത്രിക കൊട്ടാരമോ! മൂടൽ മഞ്ഞും കാട്ടുവഴിയും നിറഞ്ഞ കഫേ
തായ്‍ലൻഡ് എല്ലാ സഞ്ചാരികളും ഒരിക്കലെങ്കിലും പോയിരിക്കേണ്ട സുന്ദരമായ വിനോദ സഞ്ചാര രാജ്യമാണ്. കാഴ്ചകൾ മാത്രമല്ല വ്യത്യസ്ത രുചിയിൽ വിളമ്പുന്ന നിരവധി വിഭവങ്ങൾ ഇവിടെ കിട്ടും. ഭക്ഷണപ്രിയരുടെ നാട് കൂടിയാണ് തായ്‍ലൻഡ്. മാന്ത്രിക ലോകം പോലെ അതിമനോഹരമായ ഒരു കഫേ ഇന്നാട്ടിലുണ്ട്. രുചിയൂറും വിഭവങ്ങൾ നിറഞ്ഞ

തായ്‍ലൻഡ് എല്ലാ സഞ്ചാരികളും ഒരിക്കലെങ്കിലും പോയിരിക്കേണ്ട സുന്ദരമായ വിനോദ സഞ്ചാര രാജ്യമാണ്. കാഴ്ചകൾ മാത്രമല്ല വ്യത്യസ്ത രുചിയിൽ വിളമ്പുന്ന നിരവധി വിഭവങ്ങൾ ഇവിടെ കിട്ടും. ഭക്ഷണപ്രിയരുടെ നാട് കൂടിയാണ് തായ്‍ലൻഡ്. മാന്ത്രിക ലോകം പോലെ അതിമനോഹരമായ ഒരു കഫേ ഇന്നാട്ടിലുണ്ട്. രുചിയൂറും വിഭവങ്ങൾ നിറഞ്ഞ ഇടം.
മെനുവിലും വ്യത്യസ്തതയുള്ള കഫേ
കഫെയുടെ മെനുവും വ്യത്യസ്തമാണ്. തനത് തായ് ഡിഷുകളായ ടോം യാം, പാഡ് തായ് എന്നിവയ്ക്കൊപ്പം പാശ്ചാത്യ വിഭവങ്ങളായ പാസ്ത, സ്റ്റീക്ക് തുടങ്ങിയവയുടെ ഒരു നീണ്ട നിര തന്നെ ഭക്ഷണപ്രിയര്‍ക്കായി ഒരുക്കിയിട്ടുണ്ട്. വിവിധതരം സൂപ്പുകൾ പേസ്ട്രികൾ മധുര പലഹാരങ്ങൾ എല്ലാം ലാലീറ്റ കഫയുടെ മെനുവിൽ ഇടം പിടിച്ചിരിക്കുന്നു. കഫേയുടെ സിഗ്നേച്ചർ പാനീയങ്ങളും ഇവിടെയെത്തുന്നവർക്ക് പരീക്ഷിക്കാവുന്നതാണ്.
നഗരത്തിനുളളിൽ ഒരു മഴക്കാട്
റസ്റ്ററന്റിലേക്കുള്ള എൻട്രി ഏതെങ്കിലും മഴക്കാടിനുള്ളിലേക്ക് കയറുന്നത് പോലെയായിരിക്കും. ചുറ്റും ഇടതൂർന്ന മരങ്ങൾ , നടുവിലായി ഒരു നടപ്പാത കോടമഞ്ഞ് പൊതിയുന്ന പോലെയാണ്. ഈ കഫെ ഏതെങ്കിലും കാടിനു സമീപത്തായിട്ടായിരിക്കും സ്ഥിതി ചെയ്യുന്നത് എന്നാണോ ചിന്തിക്കുന്നത്? എങ്കിൽ തെറ്റി ഇത് തായ്‌ലൻഡിലെ പ്രശസ്തമായ മുവാങ് ചിയാങ് റായ് എന്ന വളരെ തിരക്കേറിയ നഗരത്തിന് ഒത്ത നടുക്കായിട്ടാണ്. ലാലിറ്റ കഫേ എന്നാണ് ഈ സൂപ്പർ കൂൾ റസ്റ്ററന്റിന്റെ പേര്.
ഓർക്കിഡുകളുടെയും പച്ച നിറഞ്ഞ മരങ്ങളുടെയും സ്വപ്നതുല്യമായ മൂടൽമഞ്ഞിന്റെ പ്രഭാവവും അതുപോലെ മനോഹരമായ വെള്ളച്ചാട്ടങ്ങളും എല്ലാം ചേർന്ന് ഇവിടെയെത്തുന്നവർക്ക് ഒരു ഫാന്റസി ലോകത്തിലെത്തിയതുപോലെയാണ്. സോഷ്യൽ മീഡിയയിൽ കഫേയുടെ ചിത്രങ്ങൾ എല്ലാം തന്നെ വൈറലാണ്. യഥാർത്ഥ മഴക്കാടുകൾ പോലെ തന്നെ തോന്നിപ്പിക്കും ഈ കഫേയുടെ അന്തരീക്ഷം. വയലറ്റ്, പിങ്ക് പൂക്കളാൽ നിറഞ്ഞ പൂന്തോട്ടങ്ങളുടെ നടുവിലൂടെ സ്വർഗ തുല്യമായ ഒരു നടപ്പാതയിലുടെ വേണം കഫേയിലേക്ക് പ്രവേശിക്കാൻ. കൃത്രിമമായി നിർമിച്ചിരിക്കുന്ന മൂടൽമഞ്ഞ് എപ്പോഴും കഫേയുടെ അന്തരീക്ഷത്തിൽ തങ്ങിനിൽക്കുന്നുണ്ടാകും. അതിലൂടെ നടക്കുമ്പോൾ നമ്മൾ മറ്റൊരു ലോകത്താണെന്ന് തോന്നും.
English Summary: Lalitta Cafe |Relax like in Paradise at the heart of Chiang Rai Thailand