നിങ്ങളുടെ ഇഷ്ട റസ്റ്ററന്റിനൊരു പുരസ്കാരം: മനോരമ ഒാൺലൈൻ ഫുഡ് അവാർഡ്സ്
മനോരമ ഒാൺലൈൻ അവതരിപ്പിക്കുന്ന ഫുഡ് അവാർഡ്സ് സീസൺ വണ്ണിൽ പങ്കുചേരാനായി ഭക്ഷണപ്രിയരായ നിങ്ങളെയും ക്ഷണിക്കുകയാണ്. ഇവിടെ പങ്കുവയ്ക്കാം, നിങ്ങളെ കീഴടക്കിയ രുചിയിടത്തിന്റെ വിവരങ്ങൾ. കൊച്ചി, തിരുവനന്തപുരം,
മനോരമ ഒാൺലൈൻ അവതരിപ്പിക്കുന്ന ഫുഡ് അവാർഡ്സ് സീസൺ വണ്ണിൽ പങ്കുചേരാനായി ഭക്ഷണപ്രിയരായ നിങ്ങളെയും ക്ഷണിക്കുകയാണ്. ഇവിടെ പങ്കുവയ്ക്കാം, നിങ്ങളെ കീഴടക്കിയ രുചിയിടത്തിന്റെ വിവരങ്ങൾ. കൊച്ചി, തിരുവനന്തപുരം,
മനോരമ ഒാൺലൈൻ അവതരിപ്പിക്കുന്ന ഫുഡ് അവാർഡ്സ് സീസൺ വണ്ണിൽ പങ്കുചേരാനായി ഭക്ഷണപ്രിയരായ നിങ്ങളെയും ക്ഷണിക്കുകയാണ്. ഇവിടെ പങ്കുവയ്ക്കാം, നിങ്ങളെ കീഴടക്കിയ രുചിയിടത്തിന്റെ വിവരങ്ങൾ. കൊച്ചി, തിരുവനന്തപുരം,
മനോരമ ഒാൺലൈൻ അവതരിപ്പിക്കുന്ന ഫുഡ് അവാർഡ്സ് സീസൺ വണ്ണിൽ പങ്കുചേരാനായി ഭക്ഷണപ്രിയരായ നിങ്ങളെയും ക്ഷണിക്കുകയാണ്. ഇവിടെ പങ്കുവയ്ക്കാം, നിങ്ങളെ കീഴടക്കിയ രുചിയിടത്തിന്റെ വിവരങ്ങൾ. കൊച്ചി, തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, തൃശൂർ ജില്ലകളിലെ ഭക്ഷണശാലകളെയാണ് ആദ്യ സീസണിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
ബെസ്റ്റ് ബിരിയാണി, നോർത്ത് ഇന്ത്യൻ, മൾട്ടി ക്വിസീൻ, സ്ട്രീറ്റ് ഫുഡ്, നൈറ്റ് റസ്റ്ററന്റ്, ബെസ്റ്റ് ബേക്കർ, ബെസ്റ്റ് ബ്രേക്ക്ഫാസ്റ്റ്, ബെസ്റ്റ് താലി/മീൽസ് എന്നീ എട്ടു വിഭാഗങ്ങളിലാണ് മൽസരം. ഓരോ വിഭാഗത്തിലും ടേസ്റ്റ്, ആംബിയൻസ്, മെനു വൈറൈറ്റി, ഹോസ്പിറ്റാലിറ്റി, പാർക്കിങ് എന്നീ ഘടകങ്ങൾക്കു മാർക്ക് നൽകാം. എന്തുകൊണ്ട് നാമനിർദേശം ചെയ്യുന്നുവെന്നു വ്യക്തമാക്കാനും അവസരമുണ്ട്. മികച്ച റസ്റ്ററന്റ് നിർദേശിക്കാനില്ലെങ്കിൽ ഇഷ്ടമുള്ള ഭക്ഷണം ഏതെന്നും എന്തുകൊണ്ടെന്നും രേഖപ്പെടുത്താം.
ഓരോ വിഭാഗത്തിലും വായനക്കാർക്കു റസ്റ്ററന്റുകളെ നാമനിർദേശം ചെയ്യാം. അവയിൽനിന്നു വിദഗ്ധ സമിതി തിരഞ്ഞെടുക്കുന്ന റസ്റ്ററന്റുകൾക്കാണ് പുരസ്കാരം.
ഇനി വൈകണ്ട, നിങ്ങളുടെ മനസ്സു കീഴടക്കിയ ആ റസ്റ്ററന്റിനെ പുരസ്കാരത്തിനായി ഇവിടെ നിർദേശിക്കാം. അവസാന തീയതി: ജൂലൈ 31
മികച്ച റസ്റ്ററന്റ് നിർദേശിക്കാൻ സന്ദർശിക്കുക : www.manoramaonline.com/foodawards
മനോരമ ഒാൺലൈൻ ഫുഡ് അവാർഡ്സ് നിയമാവലി
∙ കൊച്ചി, തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, തൃശൂർ എന്നീ ജില്ലകളിലെ ഭക്ഷണശാലകൾക്കായാണ് മൽസരം.
∙ വായനക്കാർക്ക് ഓരോ വിഭാഗത്തിലും മികച്ച റസ്റ്ററന്റ് നിർദേശിക്കാം. റസ്റ്ററന്റ് ഉടമകൾക്കും നാമനിർദേശം സമർപ്പിക്കാം. നിർദേശങ്ങളിൽ നിന്നു വിദഗ്ധ സമിതി തിരഞ്ഞെടുക്കുന്ന റസ്റ്ററന്റുകൾക്കാണ് പുരസ്കാരം.
∙ വായനക്കാരുടെ നാമനിർദേശത്തിന്റെയും ജൂറി അംഗങ്ങളുടെ തീരുമാനത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും വിജയികളെ തിരഞ്ഞെടുക്കുക.
∙ നാമനിർദേശത്തിനൊപ്പം ഭക്ഷണശാലയുടെ പൂർണവിവരങ്ങളും ഉണ്ടായിരിക്കണം.
∙ നാമനിർദേശം ലഭിച്ച ഭക്ഷണശാലകളെയും നിർദേശിച്ച വ്യക്തികളെയും മൽസരത്തിന്റെ വിവിധ ഘട്ടങ്ങളിൽ സംഘാടകർ ബന്ധപ്പെടുന്നതായിരിക്കും.
∙ മൽസരത്തിന്റെ മാനദണ്ഡങ്ങൾ, മൽസരഫലം, സമ്മാനത്തുക, മറ്റു വ്യവസ്ഥകൾ തുടങ്ങിയവയിൽ ഭേദഗതി വരുത്തുവാൻ മലയാള മനോരമ കമ്പനിക്ക് പൂർണ അധികാരമുണ്ടായിരിക്കും.
∙ മൽസരത്തിന്റെ ഭാഗമായി ലഭിക്കുന്ന വിവരങ്ങളും ചിത്രങ്ങളും മലയാള മനോരമ ഗ്രൂപ്പിന്റെ അച്ചടി, ടിവി, ഓൺലൈൻ, റേഡിയോ അടക്കമുള്ള എല്ലാ പ്രസിദ്ധീകരണങ്ങളിലും പരസ്യങ്ങളിലും ഉപയോഗിക്കാൻ മലയാള മനോരമ കമ്പനിക്ക് അധികാരമുണ്ടായിരിക്കും.
∙ നാമനിർദേശം ചെയ്യുന്നയാളെ നേരിട്ടോ അവർ നൽകിയിട്ടുള്ള ഫോൺ നമ്പറിൽ കോൾ, എസ്എംഎസ്, വാട്സാപ് സന്ദേശങ്ങൾ മുഖേനയോ ബന്ധപ്പെടാൻ മലയാള മനോരമ കമ്പനിക്ക് അനുമതിയുണ്ടായിരിക്കും.
Content Summary : Manorama Online Food Awards 2023 - Nominate Now