ഉത്തരേന്ത്യയിലെ ഏറ്റവും രുചിയേറിയ മധുരപലഹാരങ്ങളിലെല്ലാം ചേർക്കുന്ന ഒന്നാണ് ഗുൽകണ്ട്. റോസാപൂവിന്റെ ഇതളുകൾ ചേർത്തുണ്ടാക്കുന്ന ഈ കൂട്ട് നൂറ്റാണ്ടുകളായി പലതരം ഇന്ത്യൻ വിഭവങ്ങളിലൂടെ രുചിമുകുളങ്ങളെ ആവേശഭരിതമാക്കുന്ന ഒന്നുകൂടിയാണ്. ഗുൽകണ്ടിലെ ഗുൽ എന്ന വാക്ക് ഗുലാബ് അഥവാ റോസിൽ നിന്നും ഉത്ഭവിച്ചതാണ്. കണ്ട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഉത്തരേന്ത്യയിലെ ഏറ്റവും രുചിയേറിയ മധുരപലഹാരങ്ങളിലെല്ലാം ചേർക്കുന്ന ഒന്നാണ് ഗുൽകണ്ട്. റോസാപൂവിന്റെ ഇതളുകൾ ചേർത്തുണ്ടാക്കുന്ന ഈ കൂട്ട് നൂറ്റാണ്ടുകളായി പലതരം ഇന്ത്യൻ വിഭവങ്ങളിലൂടെ രുചിമുകുളങ്ങളെ ആവേശഭരിതമാക്കുന്ന ഒന്നുകൂടിയാണ്. ഗുൽകണ്ടിലെ ഗുൽ എന്ന വാക്ക് ഗുലാബ് അഥവാ റോസിൽ നിന്നും ഉത്ഭവിച്ചതാണ്. കണ്ട് എന്നാൽ മധുരം എന്നുമർത്ഥം. ഇപ്പോൾ സോഷ്യൽ മീഡിയിൽ തരംഗമായിക്കൊണ്ടിരിക്കുന്നത് ഈ രുചിയേറിയ ഗുൽകണ്ട് ഉണ്ടാക്കുന്ന ഒരു വിഡിയോയാണ്. അതിൽ 2000 കിലോ റോസാപ്പു കൊണ്ടാണ് അത് ഉണ്ടാക്കുന്നതത്രേ. ആയുർവേദത്തിൽ വരെ പ്രത്യേക സ്ഥാനമുള്ള റോസാപ്പൂകൊണ്ട് ഉണ്ടാക്കുന്ന ഗുൽകണ്ടാണ് ഇപ്പോൾ സൈബർ ലോകത്തെ താരം. 

ADVERTISEMENT

വിഡിയോ തുടങ്ങുന്നത് കുറേ കവറുകളിൽ ശേഖരിച്ചുവച്ചിരിക്കുന്ന റോസാപ്പൂ ഇതളുകൾ കാണിച്ചുകൊണ്ടാണ്. ഇന്ത്യയിലെ ഏറ്റവും മുന്തിയ ഇനം റോസാപൂവ് കൃഷി ചെയ്യുന്ന പുഷ്കറിൽ നിന്നുമാണ് ഇത് എത്തിച്ചിരിക്കുന്നത്. തുടർന്ന് തണ്ടിൽ നിന്നും ഇതളുകൾ എങ്ങനെയാണ് മൃദുവായി വേർപ്പെടുത്തുന്നതെന്ന് കാണിക്കുന്നുണ്ട്. സംഭവം സിംപിളാണ് വേഗം കുറച്ചുള്ള ഒരു ഫാനിന് നേരേ ഈ പൂക്കൾ വിതറുമ്പോൾ അത് തണ്ടും ഇതളും വെവ്വേറെയാകുന്നുവെന്നാണ് അവർ പറയുന്നത്. 

ADVERTISEMENT

അതിനുശേഷം ഈ ഇതളുകൾ പഞ്ചസാരയുമായി യോജിപ്പിക്കുന്നു. മിക്സിംഗ് പൂർത്തിയായ ശേഷം,നല്ല സുഗന്ധമുള്ള  ഈ മിശ്രിതം ഉരുക്ക് പാത്രങ്ങളിലേക്ക് മാറ്റുന്നു, മൂന്ന് നാല് ആഴ്ചകൾ ഈ മിശ്രിതം പാത്രങ്ങളിൽ അടച്ചുവയ്ക്കും. സൂര്യപ്രകാരം നേരിട്ടുതട്ടുന്നയിടത്തുവേണം ഈ പാത്രങ്ങൾ സൂക്ഷിക്കാൻ.ഇടയ്ക്കിടെ ഇളക്കിക്കൊടുക്കുകയും വേണം .ഏതായാലും ഈ ഗുൽകണ്ട് മേക്കിങ് വിഡിയോ വെറും ആറ് ദിവസത്തിനുള്ളിൽ, 2.8 ദശലക്ഷം ലൈക്കുകളും 1.6 ലക്ഷം വ്യൂസും നേടി. ഇന്ത്യയുടെ പരമ്പരാഗത പാചകരീതികളോടുള്ള വർദ്ധിച്ചുവരുന്ന താൽപ്പര്യമാണ് ഇതിലൂടെ വെളിവാകുന്നത്. ഗുജറാത്തിലെ സൂറത്തിലുള്ള ഒരു ചെറിയ ഫാക്റ്ററിയിലെ നിർമാണ പ്രവർത്തനങ്ങളാണ് വിഡിയോയിലുള്ളത്. 

ADVERTISEMENT

ഗുൽകണ്ട് ഉണ്ടാക്കുന്ന പ്രക്രിയ പോലെ തന്നെ വ്യത്യസ്തമാണ് അതിന്റെ ആരോഗ്യ ഗുണങ്ങളും. ഗുൽകണ്ടിന്റെ ഏറ്റവും പ്രധാനപ്പെട്ട ഗുണങ്ങളിലൊന്ന് അതിന്റെ ശീതീകരണമാണ്, ഇത് ചുട്ടുപൊള്ളുന്ന വേനൽക്കാലത്ത് ഒരു കൂളിംഗ് ഘടകമായിട്ട് ഉപയോഗിക്കുന്നു. മാത്രമല്ല, രക്തചംക്രമണം മെച്ചപ്പെടുത്താൻ ഗുൽക്കണ്ട് സഹായിക്കുമെന്നും സമ്മർദ്ദത്തെയും ക്ഷീണത്തെയും ചെറുക്കുന്നതിനുള്ള പ്രകൃതിദത്ത പരിഹാരമാകുമെന്നും വിശ്വസിക്കപ്പെടുന്നു. മലബന്ധം കൈകാര്യം ചെയ്യുന്ന ആളുകൾക്ക് ഗുൽക്കണ്ട് പതിവായി കഴിക്കുന്നതിലൂടെ ആശ്വാസം ലഭിക്കും എന്നതും പറയപ്പെടുന്നു. ആഹാരം കഴിച്ചുകഴിഞ്ഞ് ഒരൽപ്പം ഗുൽകണ്ട് ചേർത്ത പാൻ കഴിക്കുന്നത് ദഹനത്തിന് സഹായിക്കുമെന്നും വിശ്വസിക്കുന്നു. 

English Summary: Making Of 2000Kg Gulkand In Factory Stuns Internet