ഇനി ചീര വാടില്ല, ഒരാഴ്ച വരെ ഫ്രഷായി വയ്ക്കാം; ഇങ്ങനെ ചെയ്യൂ
പച്ചചീരയും ചുവന്ന ചീരയുമൊക്കെയുണ്ട് കൂടാതെ പാലക്കും. ആരോഗ്യത്തിന് ഉത്തമമാണ് പച്ചിലക്കറികൾ. മാർക്കറ്റുകളിൽ നിന്ന് ചീര വാങ്ങുമ്പോൾ ഒരു വലിയ കെട്ടായാണ് കിട്ടുന്നത്. അന്നേ ദിവസത്തേയ്ക്കു പാകം ചെയ്യാൻ എടുത്തു കഴിഞ്ഞാലും ചീര മിച്ചം വരാറുണ്ട്. ഇലകളും തണ്ടും വേഗം വാടിപോകുന്നതിനാൽ കുറെയധികം ദിവസം ചീര

പച്ചചീരയും ചുവന്ന ചീരയുമൊക്കെയുണ്ട് കൂടാതെ പാലക്കും. ആരോഗ്യത്തിന് ഉത്തമമാണ് പച്ചിലക്കറികൾ. മാർക്കറ്റുകളിൽ നിന്ന് ചീര വാങ്ങുമ്പോൾ ഒരു വലിയ കെട്ടായാണ് കിട്ടുന്നത്. അന്നേ ദിവസത്തേയ്ക്കു പാകം ചെയ്യാൻ എടുത്തു കഴിഞ്ഞാലും ചീര മിച്ചം വരാറുണ്ട്. ഇലകളും തണ്ടും വേഗം വാടിപോകുന്നതിനാൽ കുറെയധികം ദിവസം ചീര ഉപയോഗിക്കാൻ പറ്റില്ല. ഫ്രിജിൽ വച്ചാലും അതിന്റെ ഫ്രെഷ്നസ്സ് നഷ്ടപ്പെടാറുണ്ട്. ഇനി എങ്ങനെ ചീര വാടാതെ സൂക്ഷിക്കാം എന്നല്ലേ. ചില ട്രിക്കുകള്‍ പരീക്ഷിച്ചാൽ ഒരാഴ്ച വരെ ചീര വാടാതെ നല്ല ഫ്രെഷായി വയ്ക്കാം.
∙ചീരയിലെ വെള്ളമയം പെട്ടെന്ന് ചീര അഴുകാൻ കാരണമാകും. തണ്ടിൽ നിന്നും ഇലകൾ മാത്രം അടർത്തിയെടുത്ത് നന്നായി കഴുകിയതിനു ശേഷം ടിഷ്യൂ പേപ്പർ കൊണ്ട് ഒപ്പിയെടുക്കാം. വെള്ളത്തിന്റെ അംശം ഇല്ലെന്ന് ഉറപ്പുവരുത്തണം. ഉണങ്ങിയ തുണിയിൽ പൊതിഞ്ഞെടുത്താലും വെള്ളം മാറ്റിയെടുക്കാം. പേപ്പർ ടൗവൽ കൊണ്ടോ ടിഷ്യൂവിലോ പൊതിഞ്ഞെടുത്ത ചീര നല്ല മുറുക്കമുള്ള കണ്ടെയ്നറുകളിൽ അടച്ച് ഫ്രിജിലെ ഡ്രോയറിൽ ഏകദേശം 10 ദിവസം വരെ സൂക്ഷിക്കാം.
∙ ചീര ഇല അർത്തി ജലാംശം കളഞ്ഞെടുക്കണം. കണ്ടെയ്നർ എടുത്ത് അതിൽ ആദ്യം ഒരു ടിഷ്യൂ പേപ്പർ വിരിച്ച് അതിനുമുകളിൽ ചീര ഇലകൾ വയ്ക്കാം. അതിനുമുകളിൽ മറ്റൊരു ടിഷ്യൂ വച്ച് അതിനുമുകളിലും ചീരഇലകൾ വയ്ക്കാം. ശേഷം പുതിയൊരു ടീഷ്യൂ വച്ച് മറച്ച്കൊണ്ട് പാത്രത്തിന്റെ അടപ്പ് മുറുക്കി അടച്ച് ഫ്രിജിൽ സൂക്ഷിക്കാം. കൂടാതെ ചീര ഫ്രിജിൽ വയ്ക്കുമ്പോൾ എഥിലീൻ ഉൽപ്പാദിപ്പിക്കുന്ന പഴങ്ങൾ വാഴപ്പഴം, ആപ്പിൾ എന്നിവ അടുത്ത് സൂക്ഷിക്കുന്നില്ലെന്ന് ഉറപ്പാക്കുക. എഥിലീൻ വാതകം കാരണം ചീര കൂടുതൽ വേഗത്തിൽ ചീത്തയാക്കും.
∙ചീര ഫ്രീസ് ചെയ്യാം
തീർച്ചയായും ചീര ഫ്രീസ് ചെയ്യാം. ചീര ഒരാഴ്‌ചയിലേക്കോ അതിൽ കൂടുതലോ സൂക്ഷിക്കണമെങ്കിൽ അത് സംഭരിക്കുന്നതിനുള്ള ഏറ്റവും നല്ല മാർഗമാണ് ഫ്രീസിങ്. മിക്കവരും ഇന്ന് ചീര സ്മൂത്തിയിൽ മറ്റും ചേർക്കാറുണ്ട്. പാലക്ക് അടക്കം മിക്ക ഇലവർഗങ്ങളും സ്മൂത്തിയിൽ ഉപയോഗിക്കാറുണ്ട്. ശീതീകരിച്ച പച്ചിലകൾ സ്മൂത്തികൾക്ക് മികച്ചതാണ്. ചീരയിലകൾ കഴുകി വൃത്തിയാക്കിയതിനു ശേഷം മുഴുവൻ ചീര ഇലകളും ഫ്രീസർ ബാഗുകളിൽ വയ്ക്കുക. മുറുകെ അടയ്ക്കുന്നതിന് മുമ്പ് അധിക വായു നീക്കം ചെയ്യുന്നത് ഉറപ്പാക്കണം. ഒരു വർഷം വരെ അവ ഫ്രീസറിൽ സൂക്ഷിക്കാം.
English Summary: Easiest Way to Keep Spinach Fresh For Longer